"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47:
 
ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റ് 1945 ഏപ്രിൽ മാസത്തിൽ വാം സ്പ്രിംഗിലേയ്ക്കു യാത്രയായി. എന്നാൽ എലീനർ വാഷിങ്ടണിൽത്തന്നെ തുടർന്നു. ഏപ്രിൽ 12 ന് ഒരു ഫോൺകോൾ വഴി പ്രസിഡന്റിന്റെ  മരണവാർത്ത് അവരെ തേടിയെത്തി.  അവർ രാത്രിമുഴുവൻ സഞ്ചരിച്ച് വാം സ്പിംഗിലെത്തിച്ചേർന്നു. മരണസമയത്ത് പ്രസിഡന്റിനോടൊപ്പം ലൂസി മെർസർ എന്ന പതിറ്റാണ്ടുകൾക്കു മുമ്പുള്ള അടുപ്പക്കാരിയുണ്ടായിരുന്നുവെന്നുള്ള അവരെ അറിയിക്കപ്പെട്ടു.  ഇത് അവർക്ക് അത്യന്തം ഹൃദയഭേദകമായ വാർത്തയായിരുന്നു. ഫ്രാങ്ക്ലിൻ ഡി റൂസ്‍വെൽറ്റിന്റെ മൃതദേഹം വാഷിങ്ടണിലെത്തിക്കുകയും ശവസംസ്കാര ചടങ്ങുകൾ അവസാനിച്ച് ഏറെ ദിവസം കഴിയുന്നതിനു മുമ്പു തന്നെ എലീനർ വൈറ്റ്ഹൌസിനു പുറത്തു പോയി വാൽ കില്ലിൽ തനിക്കു സ്വന്തമായുണ്ടായിരുന്ന ഭവനത്തിൽ താമസമാക്കി.
 
== മറ്റ് ബന്ധങ്ങൾ ==
1930-കളിൽ എലീനർ ഒരു ഐതിഹാസിക വൈമാനികനായിരുന്ന അമേലിയ ഇയർഹാർട്ടുമായി വളരെ അടുത്ത സൌഹൃദം പുലർത്തിയിരുന്നു. ഒരിക്കൽ, അവർ രണ്ടുപേരും വൈറ്റ് ഹൗസിൽ നിന്നും ഒളിച്ചു പുറത്തുകടക്കുകയും മോടിയായി വസ്ത്രം ധരിച്ച് ഒരു പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. ഈയർഹാർട്ടിനൊപ്പം വിമാനയാത്ര നടത്തിയ ശേഷം, റൂസ്‍വെൽറ്റിന് ഒരു പഠന അനുമതി ലഭിച്ചിരുന്നുവെങ്കിലും പക്ഷേ തുടർന്നു വിമാനം പറത്തൽ പരിശീലിക്കുന്നതിൽ അവർ താൽപര്യം പ്രകടിപ്പിച്ചില്ല. പത്നി ഒരു പൈലറ്റാകുന്നതിനെ ഫ്രാങ്ക്ലിൻ അനുകൂലിക്കുകയും ചെയ്തിരുന്നില്ല. എന്നിരുന്നാലും, ഈ രണ്ടു സുഹൃത്തുക്കളും ജീവിതത്തിലുടനീളം പതിവായി ആശയവിനിമയം നടത്തിയിരുന്നുവെന്നുളളതാണു സത്യം.
 
അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ടറായിരുന്ന ലോറെന ഹിക്കോക്കിനുമായും എലീനർ അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാന മാസങ്ങളിൽ  ഒപ്പം സഞ്ചരിക്കുകയും "അവരുമായി കടുത്ത പ്രണയത്തിലാവുകയും ചെയ്തു". ഇക്കാലങ്ങളിൽ റൂസ്‍വെൽറ്റ് ദിവസവും 10 മുതൽ 15 പേജു വരെയുള്ള കത്തുകൾ ഹക്കിന് എഴുതിയിരുന്നു. അവർ പ്രഥമ വനിതയെക്കുറിച്ച് ഒരു ജീവചരിത്രം എഴുതുവാൻ ഉറച്ചിരുന്നു. "ഞാൻ എന്റെ കൈകളാൽ നിന്നെ ചുറ്റിപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്നു, നിന്റെ ചുണ്ടിന്റെ അരികിൽ ചുംബിക്കാൻ ഞാൻ ആഗ്രഹിക്കുന്നു", "എനിക്ക് നിങ്ങളെ ചുംബിക്കാൻ കഴിയില്ല, അതിനാൽ ഞാൻ നിങ്ങളുടെ ‘പ്രതിബിംബത്തെ’ ചുംബിക്കട്ടെ, സുപ്രഭാതം, ശുഭരാത്ര!”  എന്നിങ്ങനെ ശൃംഗാരം ദ്യോതിപ്പിക്കുന്ന വാക്കുകൾ കത്തുകളിൽ ഉൾപ്പെട്ടിരുന്നു.  ഫ്രാങ്ക്ലിന്റെ 1933 ലെ അധികാരാരോഹണവേളയിൽ എലനർ റൂസ്‍വെൽറ്റ് സുഹൃത്തായ ഹിക്ക് നൽകിയെ ഒരു നീലക്കല്ലിന്റെ മേതിരം ധരിച്ചിരുന്നു. എഫ്.ബി.ഐ ഡയറക്ടർ ജെ. എഡ്ഗാർ ഹൂവർ റൂസ്‍വെൽറ്റിന്റെ പുരോഗമനവാദത്തെയും പൌരാവകാശങ്ങളെക്കുറിച്ചുള്ള നിലപാടുകളേയും പുഛിച്ചു തള്ളിയിരുന്നു. അതോടൊപ്പം ഹൂവറിന്റെ നിരീക്ഷണ തന്ത്രങ്ങളെക്കുറിച്ച് റൂസ്‍വെൽറ്റിനും ഭർത്താവ് ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റിനുമുള്ള നിലപാടുകളും വിമർശനങ്ങളും ഹൂവറിൽ വിയോജിപ്പുണ്ടാക്കുകയും തത്ഫലയമായി, റൂസ്‍വെൽറ്റിന്റെ ഇതര ബന്ധങ്ങളെക്കുറിച്ചുള്ള ഒരു വലിയ ഫയൽ അയാൾ നിലനിർത്തുകയും ചെയ്തു. ജെ. എഡ്ഗാർ (2011) എന്ന ഹൂവറുടെ ജീവചരിത്ര സംബന്ധിയായ സിനിമയിൽ, ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഹൂവർ റൂസ്‍വെൽറ്റിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ഉദ്ദേശിച്ചതായുള്ള അനുരഞ്ജനമില്ലാത്ത തെളിവുകളെക്കുറിച്ച് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ സൂചിപ്പിക്കുകയുണ്ടായി. എലീനറുമായി അടുത്ത ബന്ധം പുലർത്തുകയെന്ന ലക്ഷ്യത്തിൽ ഹിക്കോക്ക് പത്രപ്രവർത്തന രംഗത്തുനിന്നു രാജിവയ്ക്കുകയും  ‘ന്യൂ ഡീൽ’ പ്രോഗ്രാമിലെ (1933 നും 1936 നും ഇടയ്ക്ക് പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ് നേതൃത്വം നൽകിയ ലിബറൽ ഡെമോക്രാറ്റുകൾ അവതരിപ്പിച്ച പരിപാടികളും പൊതുപദ്ധതികളും സാമ്പത്തിക പരിഷ്കരണങ്ങളും നിയമങ്ങളും ഒരു പുതിയ പരമ്പരയായിരുന്നു) ഒരു അന്വേഷണ ഉദ്യോഗസ്ഥനായുള്ള ജോലി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
 
റൂസ്‍വെൽറ്റും ഹിക്കോക്കുമായി സൌഹൃദബന്ധത്തിനുപരിയായ എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ ഗൗരവമായി ചർച്ച നടക്കുന്നുണ്ട്. ലോറെന ഹിക്കോക്ക് ഒരു ലെസ്ബിയൻ  ആയിരുന്നുവെന്നുള്ളത് വൈറ്റ് ഹൌസ് പ്രസ് കോർപ്പിൽ രഹസ്യചർച്ചയ്ക്കു വിധേയമായ വിഷയമായിരുന്നു. ലിലിയൻ ഫെഡർമാൻ, ഹസെൽ റൗളി ഉൾപ്പെടെയുള്ള പണ്ഡിതന്മാർ സമർത്ഥിക്കുന്നത് ഈ ബന്ധത്തിൽ ഇന്ദ്രിയഗോചരമായ ഒരു ഘടകം ഉണ്ടെന്നാണ്. അതേസമയം ഹിക്കോക്കിന്റെ ജീവചരിത്രകാരനായ ഡോറിസ് ഫാബർ വാദിക്കുന്നത് എലീനറുടെ കുത്സിതമായ വാക്യശൈലി ചരിത്രകാരന്മാരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നാണ്. ഡോറിസ് കേൺസ് ഗുഡ്‍നിൻ രചിച്ച 1994 ലെ പുലിറ്റ്സർ പ്രൈസ് നേടിയ “അക്കൌണ്ട്സ് ഓഫ് ദ റൂസ്‍വെൽറ്റ്സ്” എന്ന പുസ്തകത്തിൽ  അഭിപ്രായപ്പെടുന്നത്, "ഹിക്കും എലിനറും തമ്മിലുള്ള ബന്ധം ചുംബനത്തിനും ആലിംഗനത്തിനുമുപരിയായി പരിണമിച്ചുപോയിട്ടുണ്ടോ" എന്ന് ഉറപ്പുണ്ടായില്ലെന്നാണ്. നാൻസി കുക്ക്, മരിയോൺ ഡിക്കർമാൻ, എസ്ഥേർ ലേപ്, എലിസബത്ത് ഫിഷർ റീഡ് തുടങ്ങി നിരവധി ലെസ്ബിയൻ ദമ്പതികളുമായി റൂസ്‍വെൽറ്റിന് അടുത്ത സൌഹൃദമുണ്ടായിരുന്നു എന്നതു സൂചിപ്പിക്കുന്നത് അവർ ലെസ്ബിയനിസം മനസിലാക്കിയിരുന്നുവെന്നാണ്.  റൂസ്‍വെൽറ്റിന്റെ ബാല്യകാല അധ്യാപികയും അവരുടെ പിൽക്കാല ചിന്തയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയുമായിരുന്ന മേരി സൌവെസ്ട്രെ ഒരു ലെസ്ബിയനായിരുന്നു. 1980-ൽ റൂസ്വെൽറ്റും ഹിക്കോക്കുമായുള്ള കത്തുകളിൽ ഏതാനും എണ്ണം ഫാബർ പ്രസിദ്ധീകരിക്കുകയും പ്രണയലോലുപങ്ങളായ ആഖ്യാനങ്ങൾ സ്കൂൾ വിദ്യാർത്ഥികളുടേതുപോലയുള്ള അസാധാരണവും അപക്വവും മതിഭ്രമപരവുമായ ഒരു ശൈലി എന്നതിൽക്കവിഞ്ഞ് അസാധാരണമായി യാതൊന്നുമില്ല എന്ന് ഉപസംഹരിക്കുകയും  ചരിത്രകാരന്മാർക്ക് തെറ്റായ വഴിയിലേയ്ക്കു സഞ്ചരിക്കരുതെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു . ഫാബറിന്റെ വാദഗതിയെ ഗവേഷകയായ ലെയില ജെ. റപ്പ് വിമർശിക്കുകയും അവരുടെ പുസ്തകത്തെ "ഹോമോഫോബിയയിൽ ഒരു കേസ് പഠനം" എന്നു വിളിക്കുകയും ചെയ്തു. ഫാബർ ബുദ്ധിഹീനമായി രണ്ടു സ്ത്രീകളുടെയും പ്രണയബന്ധത്തിന്റെ വളർച്ചയും വികാസവും വ്യക്തമാക്കുന്ന തെളിവുകൾ താളുകൾ താളുകളായി  സമർപ്പിക്കുകയാണുണ്ടായതെന്നു അവർ വാദിക്കുന്നു.
 
1992-ൽ റൂസ്‍വെൽറ്റിന്റെ  ജീവചരിത്രകാരൻ ബ്ലാഞ്ച് വെസൻ കുക്ക് ഈ ബന്ധം യഥാർത്ഥത്തിൽ റൊമാന്റിക് ആയിരുന്നുവെന്നും ദേശീയ ശ്രദ്ധയെ ആകർഷിച്ചിരുന്നുവെന്നും വാദിച്ചു. രണ്ടു പുതിയ റൂസ്‍വെൽറ്റ് ജീവചരിത്രങ്ങൾ (ഹാസെൽ റൌളിയുടെ ‘ഫ്രാങ്ക്ലിൻ ആൻഡ് എലീനർ: ആൻ എക്ട്രാഓർഡിനറി മാര്യേജ്’, മൌറിൻ എച്ച് ബീസ്‍ലിയുടെ ‘എലീനർ റൂസ്‍വെൽറ്റ്: ട്രാൻസ്ഫോമേറ്റീവ് ഫസ്റ്റ് ലേഡി’ എന്നിവ) അവലോകനം ചെയ്തശേഷം ന്യൂയോർക്ക് ടൈംസ് റിവ്യൂ ഓഫ് ബുക്ക്സിൽ  പ്രസിദ്ധപ്പെടുത്തിയ റസ്സൽ ബേക്കറുടെ 2011 ലെ ഒരു പ്രബന്ധം  പ്രസ്താവിക്കുന്നത്  ഹിക്കോക്കുമായുള്ള അവരുടെ ബന്ധം യഥാർത്ഥത്തിൽ രതിജന്യമായിരുന്നുവെന്ന് അവർ തമ്മിൽ കൈമാറ്റം നടത്തിയ എഴുത്തുകുത്തുകളിൽനിന്ന് സംശയരഹിതമായി കണക്കാക്കാവുന്നതാണെന്നാണ്.
 
അതേ വർഷങ്ങളിൽ, വാഷിങ്ടൺ ഗോസിപ്പ്, എലീനർ റൂസ്‍വെൽറ്റ് റൊമാന്റിക്കായി അടുത്തു ബന്ധം പുലർത്തിയിരുന്ന ‘ന്യൂ ഡീൽ’ അഡ്മിനിസ്ട്രേറ്റർ ഹാരി ഹോപ്കിൻസിനെ അവരുമായി ബന്ധിപ്പിക്കുന്ന വാര്ത്ത പുറത്തുവിട്ടിരുന്നു. ന്യൂയോർക്ക് സംസ്ഥാന പോലീസ് സാർജന്റായ ഏൾ മില്ലറുമായും എലീനർ അടുത്തു ബന്ധം പുലർത്തിയിരുന്നു. അവരുടെ അംഗരക്ഷകനായി പ്രസിഡന്റുതന്നെ അദ്ദേഹത്തെ നിയമിച്ചിരുന്നു. 1929 ൽ 32 കാരനായ മില്ലറെ കണ്ടുമുട്ടുന്ന സമയം എലീനർ റൂസ്‍വെൽറ്റിന് 44 വയസുണ്ടായിരുന്നു. അയാൾ അവരുടെ സുഹൃത്തായും ഔദ്യോഗിക എസ്കോർട്ടായും പ്രവർത്തിക്കുകയും ഒപ്പം ഡൈവിംഗും കുതിരസവാരിയും, ടെന്നീസും ഉൾപ്പെടെയുള്ള വിവിധ കായിക കലകൾ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ജീവചരിത്രകാരൻ ബ്ലാഞ്ച് വീസൻ കുക്ക് എഴുതുന്നത്, മില്ലർ മധ്യവയസിലെ എലീനറുടെ "ആദ്യ പ്രണയ ഇടപെടൽ" ആയിരുന്നുവെന്നാണ്. ഹാസെൽ റൗളി ജീവചരിത്രത്തിൽ ഇങ്ങനെ ഉപസംഹരിക്കുന്നു: "ഒരുകാലത്ത് എലീനർ ഏളിനെ സ്നേഹിച്ചിരുന്നു എന്നതിൽ സംശയമില്ല... പക്ഷേ, അവർ തമ്മിൽ ഒരു 'പ്രേമബന്ധം' ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
 
മില്ലറുമായുള്ള എലിനറുടെ സൗഹൃദം സംഭവിച്ച് അതേ സമയത്തുതന്നെ അവരുടെ ഭർത്താവിന് അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന മാർഗ്യുരേറ്റ് "മിസി" ലെഹാൻഡുമായി ഒരു ബന്ധം പുലർത്തിയിരുന്നുവെന്ന് കിംവദന്തിയുണ്ടായിരുന്നു. സ്മിത്ത് എഴുതുന്നു, "ശ്രദ്ധേയമായ കാര്യം, എലീനറും ഫ്രാങ്ക്ലിനും പരസ്പരം അംഗീകാരിക്കുകയും ഇത്തരം ഏർപ്പാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു .... എലീനരും, ഫ്രാങ്ക്ലിനും ശക്തമായ ഇഛാശക്തിയുള്ള വ്യക്തികളും പരസ്പരമുള്ള സന്തോഷത്തിനായി വിട്ടുവീഴ്ച ചെയ്യുന്നവരുമായിരുന്നു. അതേസമയംതന്നെ അത് തങ്ങൾക്കു സ്വയമേവ നൽകാനുള്ള സ്വന്തം കഴിവില്ലായ്മയെ തിരിച്ചറിഞ്ഞിരുന്നവരുമായിരുന്നു." എലീനറും മില്ലറുമായുള്ള ബന്ധം 1962 ൽ അവരുടെ മരണം വരെ തുടരുകയായിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. അവർ ദിവസേന കത്തുകളിലൂടെയും മറ്റും ബന്ധപ്പെട്ടിരുന്നുവെന്നു കരുതപ്പെടുന്നു, എന്നാൽ ഇത്തരം എല്ലാ കത്തുകളും നഷ്ടപ്പെട്ടു. കിംവദന്തികൾ അനുസരിച്ച്, കത്തുകൾ അജ്ഞാതമായി വാങ്ങപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു, അല്ലെങ്കിൽ അവരുടെ മരണത്തോടെ അവ എന്നെന്നെയ്ക്കുമായി പൂട്ടിവയ്ക്ക്പ്പെട്ടു.
 
എലീനറും കാരി ചാപ്മാൻ കാട്ടും  ദീർഘകാലസുഹൃത്തുക്കളായിരുന്നു. 1941 ൽ വൈറ്റ് ഹൌസിൽ വച്ച് ചൈ ഒമേഗ അവാർഡ് അവർക്കും നൽകിയിരുന്നു.
 
പിന്നീടുള്ള വർഷങ്ങളിൽ, എലിനൂർ അവരുടെ ഭിഷഗ്വരനായിരന്ന ഡേവിഡ് ഗ്യൂറെവിറ്റ്സുമായി ഒരു പ്രണയബന്ധം വികസിപ്പിച്ചതായി പറയപ്പെട്ടിരുന്നുവെങ്കിലും, അത് ആഴത്തിലുള്ള ഒരു സൗഹൃദമായി പരിണമിച്ചിരുന്നില്ല.
 
== ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റിൻറെ കാലത്തിനു ശേഷം ==
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്