"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1884-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 26:
 
== വിവാഹജീവിതം ==
[[File:Eleanor_Roosevelt_in_school_portrait_-_NARA_-_197245.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_in_school_portrait_-_NARA_-_197245.jpg|ഇടത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റിന്റെ സ്കൂൾ ഫോട്ടോ, 1898]]1903 ൽ ഫ്രാങ്ക്ലിൻ വിവാഹാഭ്യർത്ഥന നടത്തുകയും എലീനർ അത് സ്വീകരിച്ചതിനു ശേഷം 1905 മാർച്ച് 17 ന് അവർ വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിനു ശേഷം ഫ്രാങ്ക്ലിൻ ലോകത്തിലെ ഏറ്റവും സന്തോഷവായായ ആൾ താനാണെന്ന് സ്വയം പ്രഖ്യാപിച്ചു. 1906 ൽ ദമ്പതികൾക്ക് തങ്ങളുടെ ആദ്യകുട്ടിയായി അന്ന ജനിച്ചു. അടുത്ത വർഷം ജയിംസ് എന്ന പുത്രൻ ഭൂജാതനായി. ഏതാനും വർഷങ്ങൾക്കു ശേഷം മൂന്നാമത്തെ പുത്രനായ ഫ്രാങ്ക്ലിന് ജൂനിയർ ജനിച്ചു. ഒന്നൊന്നായി പിന്തുടർന്ന അസുഖങ്ങളെത്തുടർന്ന് വെറും 7 മാസം പ്രായമുള്ളപ്പോൾ കുട്ടി മരണമടഞ്ഞു. പിന്നീട് ഒരു വർഷത്തിനു ശേഷം എലിയട്ട് ജനിച്ചു.
 
ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റ് നേവിയടെ അസിസ്റ്റൻറ് സെക്രട്ടറിയായി നിയമിതനായതിനെത്തുടർന്ന് കുടുംബം [[വാഷിങ്ടൺ, ഡി.സി.|വാഷിങ്ടണ് ടി.സി]].യിലേയ്ക്കു മാറിത്താമസിച്ചു. അവിടെവച്ച് ദമ്പതികൾക്ക് രണ്ടു കുട്ടികൾക്കൂടി ജനിച്ചിരുന്നു. ഫ്രാങ്ക്ലിൻ ജൂനിയർ II, ജോൺ എന്നിവരായിരുന്ന അവർ. വളർന്നുകൊണ്ടിരിക്കെ കുട്ടികൾ പലപ്പോഴും തങ്ങളുടെ അമ്മ സുഹൃത്തുക്കൾക്കും തികച്ചും അപരിചിതരായവർക്കും കൊടുക്കുന്ന പ്രത്യേകശ്രദ്ധയിൽ അസൂയാലുക്കളായിരുന്നു. യഥാർത്ഥത്തിൽ അമ്മയുടെ കഴിവിനനുസിച്ച് പുറത്തുള്ളവർക്ക് കൊടുക്കേണ്ടതെന്താണോ അത് അമ്മ അവർക്കു നല്കുന്നില്ല എന്നാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. പിതാവിനൊപ്പം ചിലവഴിക്കുന്ന സമയത്തിനും കുട്ടികൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. പലപ്പോഴും പിതാവിനെ കാണുന്നതിനും സംസാരിക്കുന്നതിനും മുൻകൂട്ടിയുള്ള അനുമതിയും ആവശ്യമായിരുന്നു. വാഷിങ്ടണിലെ നാട്ടുമര്യാദയനുസരിച്ച് എലീനറിന് അനേകം ഡിന്നർ പാർട്ടികൾ നടത്തുകയും അതോടൊപ്പം ഡിന്നർ പാർട്ടികളിലും നൃത്ത പരിപാടികളിലും പങ്കെടുക്കേണ്ടതുമുണ്ടായിരുന്നു.  എന്നാൽ ഫ്രാങ്ക്ലിൻ ഇതിലൊന്നു താല്പര്യം കാണിച്ചില്ല. കുടുംബത്തിലെ അനേകരുടെ ജീവിതത്തെ ബാധിച്ചതിനാൽ എലീനറിന് മദ്യത്തോട് കഠിനമായ വെറുപ്പായിരുന്നു.
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്