"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎ആദ്യ കാലവും,സ്വകാര്യ ജീവിതവും: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 134:
[[മുംബൈ|മുംബൈയിലെ]] ഒരു [[സാരസ്വത് ബ്രാഹ്മിൺ]] കുടുംബത്തിലാണ്‌ സച്ചിൻ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു മറാത്തി സാഹിത്യകാരൻ കൂടിയായിരുന്ന [[രമേഷ് ടെണ്ടുൽക്കർ]], തന്റെ ഇഷ്ട സം‌ഗീത സം‌വിധായകനായ [[സച്ചിൻ ദേവ് ബർമ്മൻ]] എന്ന പേരിലെ ''സച്ചിൻ'' എന്ന നാമം തന്റെ മകനു നൽകി. ടെണ്ടുൽക്കറുടെ മൂത്ത ജ്യേഷ്ഠൻ അജിത് സച്ചിനെ ക്രിക്കറ്റ് കളിക്കാൻ പ്രോൽ‍സാഹിപ്പിച്ചിരുന്നു. അജിതിനെ കൂടാതെ സച്ചിന്‌ നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട്.
 
പ്രാഥമിക വിദ്യാഭ്യാസം ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു. അവിടെ നിന്നാണ്‌ ക്രിക്കറ്റിന്റെ ബാല പാഠങ്ങൾ തന്റെ കോച്ച് ആയിരുന്ന [[രമാകാന്ത് അചരേക്കർ|രമാകാന്ത് അചരേക്കറിൽ]] നിന്ന് സച്ചിൻ പഠിച്ചത്. തന്റെ സ്കൂൾ വിദ്യാഭ്യാസത്തിനിടയിൽ സച്ചിൽസച്ചിൻ [[എം.ആർ.എഫ്.]] പേസ് അക്കാദമിയിൽ നിന്നും പേസ് ബൗളിംഗിൽ പരിശീലനത്തിന്‌ ചേർന്നു. പക്ഷേ അവിടത്തെ പരിശീലകനായിരുന്ന [[ഡെന്നിസ് ലില്ലി]], സച്ചിനോട് ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു.
 
ചെറുപ്പ കാലത്ത് സച്ചിൻ അനേകം മണിക്കൂറുകൾ പരിശീലകനോടൊപ്പം ക്രിക്കറ്റ് പരിശീലിക്കുമായിരുന്നതിനാൽ സച്ചിന് മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി. അപ്പോൾ പരിശീലകൻ [[സ്റ്റമ്പ്|സ്റ്റമ്പിന്റെ]] മുകളിൽ ഒരു രൂപ നാണയം വെയ്ക്കുകയും സച്ചിനെ പുറത്താക്കുന്ന ബൗളർക്ക് ആ നാണയം സമ്മാനം നൽകുകയും ചെയ്യുമെന്ന് പറഞ്ഞു. ആ പരിശീലനത്തിനിടയിൽ ആർക്കും സച്ചിനെ പുറത്താക്കാൻ പറ്റിയില്ലെങ്കിൽ കോച്ച് ആ നാണയം സച്ചിനും നൽ‍കുമായിരുന്നു. സച്ചിൻ പറയുന്നത് അക്കാലത്ത് കിട്ടിയ 13 നാണയങ്ങൾ ആണ്‌ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങൾ എന്നാണ്‌‍.
"https://ml.wikipedia.org/wiki/സച്ചിൻ_തെൻഡുൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്