"എച്ച്.വി. കനോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
സ്വാതന്ത്ര്യ പോരാട്ടത്തിനെതിരെയുള്ള കനോലിയുടെ നിലപാടുകളും കൂട്ട നാടുകടത്തലുകളും ഏറനാട്ടിലെ മാപ്പിളമാരെ വല്ലാതെ പ്രകോപിച്ചിരുന്നു. 1955 സെപ്റ്റംബർ 11 രാത്രി എട്ടിനും ഒമ്പതിനും മധ്യേ അതീവ സുരക്ഷയുള്ള വെസ്റ്റ് ഹിൽ ബാരക്സിലെ കളക്ടർ ബംഗ്ളാവിൽ ഭാര്യയുടെ മുന്നിലിട്ട് കളക്ടർ കനോലിയെ വെട്ടിക്കൊല്ലുന്നതിലാണ് അത് ചെന്നവസാനിച്ചത്.
 
ബ്രിട്ടീഷ് സർക്കാർ സംവിധാനത്തിന് എതിരെ ഉയർന്ന വെല്ലുവിളിയും ചോദ്യം ചെയ്യലുമായിരുന്നു കനോലി വധം. വധവുമായി ബന്ധപ്പെട്ട കുറ്റപത്രം വ്യക്തമാക്കുന്നത് ആഗസ്ത് നാലാം തീയതി കോഴിക്കോട് ടൗൺ ജയിലിൽ നിന്നും രക്ഷപ്പെട്ട വാളാശേരി ഏമാലു, പുലിയാകുന്നത്ത് തേനു, ചെമ്പൻ മൊയ്തീൻ കുട്ടി, വെള്ളാട്ട താഴത്തെ പറമ്പിൽ മൊയ്തീൻ എന്നീ നാലംഗ സംഘമാണ് കൊലപാതകത്തിന് പിറകിലെന്നാണ്. വഴികാട്ടിയായി കൂടെ ചേർന്ന ഒസ്സാൻ ഹൈദ്രമാനും പിന്നീട് ആക്രമണസംഘത്തിൽ അംഗമായി ജയിലിൽ ഒപ്പമുണ്ടായിരുന്ന മാളികയിൽ മാമു എന്ന കോഴിക്കോട് നിവാസിയാണ് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തത്. മാപ്പിളമാർക്കെതിരെ നിസ്സാര കാര്യങ്ങൾക്ക് കേസെടുത്തതും മമ്പുറം തങ്ങൾമാർക്കെതിരെയുള്ള കനോലിയുടെ നിലപാടുകളായിരുന്നു ആക്രമണത്തിന് പിന്നിലെ പ്രചോദനം. കൊലപാതകം ആസൂത്രണം ചെയ്ത ശേഷം പ്രതികൾ [[തറമ്മൽ മഖാം]] സന്ദർശിച്ച് അനുഗ്രഹം തേടി, സിദ്ധരും ദിവ്യരുമായ [[തറമേൽ കുഞ്ഞിക്കോയ തങ്ങൾ]],തിരൂരങ്ങാടി ഖാസി എന്നിവരുടെ ആശീർവാദം നേടി. തുടർന്നുള്ള നാളുകളിൽ ഒട്ടനവധി പള്ളികളും ജാറകുടീരങ്ങളും സന്ദർശിച്ചു പ്രാർത്ഥിച്ചു.
കൃത്യത്തിനു മുൻപ് ആക്രമണ ലക്ഷ്യപൂർത്തിക്കായി [[മുഹ്യുദ്ദീൻ മാല]] കീർത്തനം ചെയ്ത് പ്രാർത്ഥന നടത്തി, നേർച്ചക്കിടെ സാംബ്രാണി കുന്തിരിക്കം പുകച്ചു മന്ത്രിച്ചു ആയുധങ്ങൾ കൈമാറ്റം ചെയ്തു, പതിനൊന്നിന് രാത്രി കളക്ടർ ബംഗ്ളാവിൽ നുഴഞ്ഞു കയറിയ അക്രമികൾ ഭാര്യയുടെ മുന്നിലിട്ട് കനോലിയുടെ ദേഹത്ത് ആയുധങ്ങൾ കുത്തിയിറക്കി. ഭാര്യയുൾപ്പടെയുള്ള സ്ത്രീകളെ ഉപദ്രവിച്ചില്ലെങ്കിലും സഹായിക്കാൻ വന്ന ഭൃത്യന്മാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം കൊലപാതക സംഘം രക്ഷപ്പെട്ടു. കളക്ടർ കനോലിക്ക് ഏറ്റ ഇരുപത്തിയേഴു മുറിവുകളിൽ ഏഴെണ്ണം തലയിലായിരുന്നുവെന്നും അതിൽ മൂന്നെണ്ണം തലച്ചോറിന് മാരകമായ മുറിവുണ്ടാക്കിയെന്നും ഇരു കൈകളും അറ്റ് തൂങ്ങിയ നിലയിലായിരുന്നുവെന്നും ബ്രിട്ടീഷ് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. <ref>വില്യം ലോഗൻ മലബാർ മാന്വൽ പേജ്.573-75.</ref>
 
==ശിക്ഷാ നടപടികൾ ==
വരി 33:
ആക്രമണത്തിൽ പങ്കെടുത്ത അഞ്ചു പേരും മൊറയൂരിലെ എടമണ്ണ പാറയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് സെപ്റ്റംബർ 17ന് മേജർ ഹാലിയുടെ കീഴിലുള്ള പോലീസ് സംഘവും, ക്യാപ്റ്റൻ ഡേവിസിന്റെ നേതൃത്വത്തിലുള്ള 74 ഹൈലാൻഡെർസ്കോറിലെ അഞ്ചാം കമ്പനി സൈനിക ബറ്റാലിയനും അക്രമികൾ തമ്പടിച്ചയിടം വളഞ്ഞു. കീഴടങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്ന് പീരങ്കി ഉപയോഗിച്ചു കെട്ടിടം തകർത്ത് കനത്ത വെടിവെപ്പിലൂടെ അഞ്ചു പേരെയും കൊന്നു. പോരാളികളുടെ പ്രത്യാക്രമണത്തിൽ ഒരു ബ്രിട്ടീഷ് സൈനികൻ കൊല്ലപ്പെടുകയും മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേൽക്കുയുമുണ്ടായി. ഭാവിയിൽ ഇത്തരം കൃത്യങ്ങൾക്ക് തുനിയുന്നവർക്ക് മുന്നറിയിപ്പെന്നോണം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒറ്റ തൂക്കുമരത്തിൽ കെട്ടി തൂക്കി ഒക്ടോബർ എട്ട് വരെ മഞ്ചേരി താലൂക്ക് കച്ചേരിയുടെ അരികിൽ പ്രദർശിപ്പിച്ചു. കഴുകനും കാക്കയും കൊത്തിവലിച്ച ശവശരീരങ്ങൾ എട്ടാം തീയതി മഞ്ചേരിയിൽ നിന്നും കോഴിക്കോട് എത്തിച്ചു. നേർച്ച പോലുള്ള ആദരവുകൾ ഇല്ലാതിരിക്കാൻ പരസ്യമായി ദഹിപ്പിച്ച് ചാരവും മറ്റ് അവശിഷ്ടങ്ങളും ജയിൽ വളപ്പിൽ കുഴിച്ചിട്ടു. <ref>1855 സെപ്റ്റംബർ 21 ന് മലബാർ ജില്ല ജോയിന്റ് മജിസ്ട്രേട് സി കോളറ്റ് ചീഫ് സിക്രട്ടറി ടി പൈക്രോഫ്ടിന് സമർപ്പിച്ച റിപ്പോർട്ടിൽ 37 A ഭാഗത്ത് വിശദീകരിക്കപ്പെട്ടവ</ref>
 
കൊലപാതകത്തിന് സഹകരണം നൽകിയ 164 പേരുടെ മേൽ കേസെടുത്തു അറസ്റ്റു ചെയ്യപ്പെട്ടവരിൽ പലരും മർദ്ദനം മൂലം ജയിലിൽ വെച്ച് മരിച്ചു. [[തറമേൽ കുഞ്ഞിക്കോയ തങ്ങൾ]] അടക്കം 33 പേരെ ആന്തമാനിലേക്ക് നാടുകടത്തി. കനോലി കൊലപാതകത്തിൽ പിന്തുണ നൽകിയെന്ന കുറ്റം ചുമത്തി മൂന്ന് താലൂക്കുകളിലെ 719 മാപ്പിളമാരിൽ നിന്നും 38,331 ഉറുപ്പികയും 8 അണയും പിഴ ഈടാക്കി ചെലവ് കഴിച്ച് 30, 936 ഉറുപ്പികയും 13 അണയും , 10 പൈസയും നഷ്ടപരിഹാരമായി കനോലിയുടെ ഭാര്യക്ക് നൽകി <ref>കോറസ്പാൻഡൻസ് ഓൺ മോപ്ലാഹ് ഔട്രേജെസ് ഇൻ മലബാർ (CMO) vol II, p184 .393-94</ref>
 
കനോലിയുടെ മരണത്തോടെ കുടുംബം ഇംഗ്ലണ്ടിലേക്കു മടങ്ങി. ഭാര്യയുടെ പേർ ആൻ എന്നായിരുന്നു. രണ്ട് ആണ്മക്കൾ. അതിൽ ഒരാൾ (എഡ്വേർഡ്) പിന്നീട് അഭിഭാഷകവൃത്തി സ്വീകരിച്ചു. വാലന്റൈന്റെ മൂന്നു ജ്യേഷ്ഠ സഹോദരന്മാരും ഈസ്റ്റ് ഇന്ത്യാ കമ്പനിയിലോ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലോ സേവനം ചെയ്തവരായിരുന്നു. ഇവർ മൂന്നുപേരും വാലന്റൈന്റെ കൊലപാതകത്തിനുമുമ്പു തന്നെ മരണമടഞ്ഞു. ഏഴാം ബംഗാൾ കുതിരപ്പടയിലെ ക്യാപ്റ്റൻ എഡ്വേർഡ് കനോലി 1841 ഒക്ടോബറിൽ [[അഫ്ഗാനിസ്ഥാൻ]] യുദ്ധത്തിൽ കൊല്ലപ്പെട്ടു. 1842ൽ ക്യാപ്റ്റൻ ആർതർ കനോലി ബൊക്കാറയിലും ക്യാപ്റ്റൻ ജോൺ കനോലി കാബൂളിലും വെച്ച് യുദ്ധത്തടവിലിരിക്കെത്തന്നെ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്തു.
"https://ml.wikipedia.org/wiki/എച്ച്.വി._കനോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്