"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

67 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
Cleaned up using AutoEd
(ചെ.) (Cleaned up using AutoEd)
{{Infobox language
|name =മലയാളം
|pronunciation = {{IPA-ml|mɐləjaːɭəm|}}
|states = [[ഇന്ത്യ]]
|ethnicity = [[മലയാളികൾ]], [[കേരളീയർ]]
|fam5 = [[Tamil–Malayalam languages|Tamil–Malayalam]]
|fam6 = [[Malayalam languages]]
|script = [[മലയാളം ലിപി]] ([[ബ്രാഹ്മി ലിപി]])
[[മലയാളം ബ്രെയിൽ]]
[[വട്ടെഴുത്ത്]] (ചരിത്രപരം)
[[കോലെഴുത്ത്]] (ചരിത്രപരം)
[[മലയാണ്മ ]] (ചരിത്രപരം)
[[ഗ്രന്ഥ ലിപി]] (ചരിത്രപരം)
|nation = {{flag|ഇന്ത്യ}}:
* [[Kerala|കേരളം]] (സംസ്ഥാനം),<ref name="india_os">{{Citation|url=http://portal.unesco.org/education/en/ev.php-URL_ID=22495&URL_DO=DO_TOPIC&URL_SECTION=201.html |title=Official languages |accessdate=10 May 2007 |publisher=UNESCO }}{{dead link|date=May 2017 |bot=InternetArchiveBot |fix-attempted=yes }}</ref>
|glotto=mala1464
|glottorefname=Malayalam
|map=Idioma malayalam.png
|mapcaption = മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ
|notice = Indic
== ഭാഷാപരിണാമം (ചരിത്രം) ==
{{Main|മലയാള ഭാഷാചരിത്രം}}
മലയാള ഭാഷ സംസ്കൃതത്തിൽ നിന്നു് ഉദ്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലർന്ന ഒരു [[മിശ്രഭാഷ|മിശ്രഭാഷയാണെന്നും]] ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഗവേഷണങ്ങൾ ഇതിനെയെല്ലാം നിരാകരിക്കുകയും "മലയാളം മലനാട്ടു തമിഴിൽ നിന്നു് ഉദ്ഭവിച്ചു" എന്നും "മലയാളം മൂല ദ്രാവിഡ ഭാഷയിൽ നിന്ന് തമിഴിനൊപ്പം ഉണ്ടായി" എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു.
[[പ്രമാണം:ഴ.PNG|float|right|thumb|120px|[[ഴ|'ഴ'കാരം]] ദ്രാവിഡഭാഷകളിൽ തമിഴിലും മലയാളത്തിലും മാത്രം ഉപയോഗിച്ചു കാണുന്ന വ്യഞ്ജനമാണ്]]
{{IMG|Samkshepavedartham 1772.pdf|[[നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം|നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥത്തിന്റെ]] പുറം}}
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് സ്കോട്ട്ലന്ഡുകാരനായ ഭാഷ ചരിത്രകാരൻ റോബർട്ട്[[റോബർട്ട് കാൾഡ്വെൽ|കാൾഡ്വെൽ]] ആണ്. അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. [[പുരുഷഭേദ നിരാസം]], സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം മലയാളം, തമിഴിൽ നിന്ന് അകന്നു നിൽക്കുന്നു എന്നാണ് അദ്ദേഹം കരുതിയത്. {{Ref|Caldwell|൧}}

കാൽഡ്‌വെല്ലിനെ തുടർന്ന് [[എ. ആർ. രാജരാജവർമ്മ|എ. ആർ. രാജരാജവർമ്മയും]] മഹാകവി [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂരും]] മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. രാജരാജവർമ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികൾ തമിഴർ ആയിരുന്നു എന്നും അവർ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളിൽ ഒന്നാണ് മലയാളമായിത്തീർന്നതെന്നും അഭിപ്രായപ്പെട്ടപ്പോൾ മലയാളത്തിൽ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്റെ സ്വാധീനത്തിനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ]] വിശ്വസിച്ചത്. മലയാളം മദ്ധ്യകാലത്തിനു മുന്നേ തന്നെ വേർ തിരിഞ്ഞിട്ടുണ്ടാവാം എന്ന് എൻ. വി. രാമസ്വാമി അയ്യർ, ടി. ബറുവ, എം. ബി. എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദ്രാവിഡമെന്ന മൂലഭാഷയിൽ നിന്നുണ്ടായതാണ് മലയാളം, [[തമിഴ്]], [[കന്നഡ]], [[തെലുങ്ക്]] എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നു. എന്നാൽ പി.കെ. പരമേശ്വരൻ നായരുടെ അഭിപ്രായത്തിൽ മലയാളവും തമിഴും സ്വതന്ത്ര ഭാഷയായി രൂപപ്പെട്ടു വരുന്ന കാലത്തും കേരളത്തിന് ചോഴ, പാണ്ടി ദേശക്കാരുമായി ബന്ധമുണ്ടായിരുന്നതിനാൽ ശക്തമായ സ്വാധീനം മലയാളത്തിൽ പ്രകടമായി ഉണ്ടായി. രാജശാസനങ്ങളും ഉയർന്നവരുടെ വ്യവഹാരങ്ങളും ചെന്തമിഴ് ആവാൻ കാരണം അതാണ്. എന്നാൽ ഈ സ്വാധീനം രാജാക്കന്മാരിലും മറ്റുമായിരുന്നെങ്കിലും ജനങ്ങളുടെ വ്യവഹാരഭാഷ മലനാടു ഭാഷ തന്നെയായിരുന്നു.

പ്രൊഫ. ഏ. ആർ. രാജരാജവർമ്മ കേരള ഭാഷയെ മൂന്നു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.
* ആദ്യഘട്ടം – ബാല്യാവസ്ഥ: കരിന്തമിഴുകാലം (കൊല്ലവർഷം 1 – 500വരെ; എ. ഡി. 825–1325വരെ)
* മദ്ധ്യഘട്ടം – കൗമരാവസ്ഥ: മലയാണ്മക്കാലം (കൊല്ലവർഷം 500 – 800വരെ; എ. ഡി. 1325–1625വരെ)
* അധുനികഘട്ടം – യൗവനാവസ്ഥ: മലയാള കാലം (കൊല്ലവർഷം 800 മുതൽ; എ. ഡി. 1625 മുതൽ)<ref name="vns21">പേജ്31, ഇന്നു ഭഷയിതപൂർണ്ണം, പ്രൊഫ.കെ.ശശികുമാർ, ജനപഥം നവംബർ 2012</ref>

ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തിൽ [[മലയാണ്മ]] എന്നു വിളിച്ചുപോന്നിരുന്ന മലയാളം, [[തമിഴ്]]‌, കോട്ട, [[കൊടഗ്]]‌, [[കന്നഡ]] എന്നീ ഭാഷകൾ അടങ്ങിയ [[ദക്ഷിണ ദ്രാവിഡ ഭാഷകൾ|ദക്ഷിണ ദ്രാവിഡ ഭാഷകളിൽ]] ഒന്നാണ്. ഭാഷയ്ക്ക് (മലയാളം ഭാഷയെ കുറിച്ച് തനിയെ പ്രതിപാദിക്കുമ്പോൾ ഭാഷ എന്നു മാത്രം ഉപയോഗിച്ച് കാണാറുണ്ട്) പ്രധാന ദ്രാവിഡഭാഷയായ തമിഴുമായുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്.

ഭരണ-അദ്ധ്യയന ഭാഷയായി ഒരു കാലത്തു കേരളദേശത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്റെ സ്വാധീനം മലയാളത്തിൽ കാണുന്നതു തികച്ചും സ്വാഭാവികവുമാണ്. [[ഉത്തരഭാരതം|ഉത്തരഭാരതത്തിൽ]] നിന്നുള്ള [[ബ്രാഹ്മണർ|ബ്രാഹ്മണകുടിയേറ്റങ്ങൾ]] വഴി ഭാഷയിൽ വ്യക്തമായ സ്വാധീനം ചെലുത്തുവാൻ [[ഇന്തോ-ആര്യൻ‍]] ഭാഷകൾക്കും, [[അറബികൾ|അറബ്]], [[യൂറോപ്പ്|യൂറോപ്പ്യൻ]] ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങൾ വഴി അതത് ദേശത്തെ ഭാഷകളും മലയാളഭാഷയിൽ പ്രകടമായ ചില പരിവർത്തനങ്ങൾ വരുത്തിയിട്ടുണ്ട്.

മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞുപോന്നിരിക്കുവാനും സാദ്ധ്യതയുണ്ട്, എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു [[മലയാണ്മ]] എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ, പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാൻ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളുടെ പൊതുപൂർവ്വികഭാഷയായ ആദിദ്രാവിഡഭാഷയിൽ നിന്നാണു മലയാളത്തിന്റെ ജനനം. മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശഭേദങ്ങളുണ്ടായിരുന്നു. ഇതിൽ ഒരു വകഭേദമായ [[കൊടുംതമിഴ്|കൊടുംതമിഴാണു]] പിന്നീട് [[മലനാട്|മലനാട്ടിലെ]] ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു പി. പരമേശ്വരനെ പോലുള്ള ചില ഭാഷാശാസ്ത്രജ്ഞർ കരുതുന്നു{{തെളിവ്}}. ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണ്:
[[മലയാളം ചരിത്രം|മലയാളം ഭാഷാചരിത്രത്തിൽ]] നിർണ്ണായകമായ സ്വാധീനം ചെലുത്തിയ സാമൂഹ്യസംഭവങ്ങളിൽ പ്രധാനവും പ്രകടവുമായ ഒരു ഘടകം [[നമ്പൂതിരി|നമ്പൂരിമാർക്ക്]] സമൂഹത്തിൽ ലഭിച്ച മേൽക്കൈയ്യും അതുമൂലം [[സംസ്കൃതം|സംസ്കൃതഭാഷാപ്രയോഗത്തിനു്]] പ്രാദേശികമായി ഉണ്ടായ പ്രചാരവുമാണ്. പാണ്ഡ്യചോളചേര രാജാക്കന്മാർക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്മൊഴി നാടുകളുമായി ജനങ്ങൾക്കുണ്ടായിരുന്ന ഇടപാടുകളിൽ കാര്യമായ കുറവു വരുത്തിയിരുന്നു. കിഴക്കൻ അതിർത്തിയിലെ [[സഹ്യപർവ്വതം|സഹ്യമലനിരകൾ]] കടന്നുള്ള ദുഷ്കരമായുള്ള യാത്രകളും കാലാവസ്ഥയിലെ വ്യതിയാനങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും സാംസ്കാരികമായും ഭാഷാപരമായും പരസ്പരം അകറ്റുന്നതിൽ ഭാഗമായി. മലയാളദേശത്തെ ജനസമൂഹങ്ങളിൽ മറ്റു ദ്രാവിഡദേശക്കാർക്കില്ലാതിരുന്ന, [[മരുമക്കത്തായം]], [[മുൻ‌കുടുമ]], [[മുണ്ടുടുപ്പ്]] എന്നീ ആചാരങ്ങൾ ഉടലെടുത്തതും ഇത്തരം അകൽച്ചയുമായി ബന്ധപ്പെട്ടതാണു്.

എന്നാൽ മറ്റുചില തെളിവുകൾ പ്രകാരം മലയാളഭാഷക്ക് കന്നഡയുമായും പ്രകടമായ സാമ്യമുണ്ട്.

ഉദാ.

മലയാളം – തോണി, കന്നഡ – ദോണി; തമിഴിൽ ഇതിനോടു സാമ്യമുള്ള ഒരു വാക്കില്ല.
മലയാളം – ഒന്ന്, കന്നഡ – ഒന്ദു
മലയാളം – വേലി, കന്നഡ – ബേലി
മലയാളഭാഷയ്ക്ക് ഒരു സ്വതന്ത്രഭാഷഎന്ന നിലയിൽ 2300ഓളം വർഷങ്ങളുടെ പഴക്കം അനുമാനിക്കപ്പെടുന്നു. ബി. സി 300ലെ അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളം എന്ന വാക്ക്‌ ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിന്റെ പഴക്കം തെളിയിക്കുന്നതിൽ സുപ്രധാനമാണ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പുളിമാങ്കൊമ്പിൽ നിന്നു ലഭിച്ച ബിസി രണ്ടാം നൂറ്റാണ്ടിലെ വീരക്കൽ ലിഖിതം. ഈ ലിഖിതത്തിലെ "കുടല്ലൂർ ആ കോൾ പെടു തീയൻ അന്തവൻ കൽ" എന്ന വാക്യത്തിലെ പെടു ധാതു മലയാളമാണ്. നശിച്ചുവീഴുക, മരണപ്പെടുക തുടങ്ങിയ അർഥങ്ങൾ പെടു എന്ന ധാതുമലയാളത്തിനുണ്ട്. കൂടല്ലൂരിലെ കന്നുകാലി കവർച്ചാശ്രമത്തിൽ മരിച്ചുവീണ തീയൻ അന്തവന്റെ സ്മാരകമായിട്ടുള്ള വീരക്കൽ എന്നാണ് ഈ വാചകത്തിന്റെ അർഥം. 2,100 വർഷം പഴക്കമുള്ള വീരക്കൽ ലിഖിതത്തിൽ മലയാളത്തിന്റേതു മാത്രമായ വ്യാകരണ സവിശേഷതകൾ കാണാം.

[[ഇടയ്ക്കൽ ഗുഹകൾ|ഇടയ്ക്കൽ ഗുഹകളിൽനിന്ന്]] കിട്ടിയ 2-5 നൂറ്റാണ്ടിലെ ഏഴ് ലിഖിതങ്ങളിൽ നാലെണ്ണം, [[പട്ടണം പുരാവസ്തുഖനനം|പട്ടണം ഉൽഖനനത്തിൽ]] കണ്ടെത്തിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങൾ, [[നിലമ്പൂർ|നിലമ്പൂരിൽ]] കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയിൽ മലയാളം വാക്കുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പലവാക്കുകളും നിലവിൽ മലയാളത്തിൽ ഉപയോഗിക്കുന്നതും എന്നാൽ തമിഴിൽ പ്രയോഗത്തിലില്ലാത്തതുമാണ്. തമിഴ് ശൈലിയായ "എൈ" കാരത്തിന് പകരം മലയാളം ശൈലിയായ "അ" കാരമാണ് വാക്കുകളിലുള്ളത്. ഇടയ്‌ക്കൽ ഗുഹകളിലുള്ള ശിലാലിഖിതങ്ങൾ മലയാളത്തിന്റെ ആദ്യമാതൃകകളാണെന്ന്‌ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വടക്കൻ പരവൂരിനടുത്തുള്ള പട്ടണത്തിൽ നിന്നു ലഭിച്ച ലിഖിതങ്ങൾ മലയാളത്തിന്റെ പഴമ തെളിയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ഖനനത്തിലൂടെ ലഭിച്ച പ്രാചീന വസ്തുക്കളിൽ ദ്രാവിഡ-ബ്രാഹ്മി ലിപിയിൽ എഴുതിയ രണ്ട് ഓട്ടക്കലക്കഷണങ്ങളുണ്ട്. ഇതിൽ '''ഊർപാവ ഓ...''' എന്നും '''ചാത്തൻ''' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിനുശേഷം അഞ്ചാം നൂറ്റാണ്ടിലെ നിലമ്പൂര് ശിലാരേഖയിലും മലയാളഭാഷയും വ്യാകരണപ്രത്യേകതകളും കാണാം. അവിടെ നിന്നും മലയാളം ഉയർന്നു വന്നു

സംഘകാലകൃതികളടക്കം ഏട്ടാം നൂറ്റാണ്ട് വരെയുള്ള ദ്രാവിഡസാഹിത്യം മലയാളത്തിനു കൂടി അവകാശപ്പെട്ട പൊതുസ്വത്താണ്. സംഘകാലകൃതികളിൽ പ്രധാനപ്പെട്ടവ പലതും കേരളത്തിലുണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്പതോളം സംഘകാല എഴുത്തുകാർ കേരളീയരായിരുന്നുവത്രെ. ഇപ്പോഴും പ്രയോഗത്തിലുള്ള 150ലധികം മലയാളം വാക്കുകൾ സംഘകാല കൃതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ തമിഴർക്കോ, ഇന്നത്തെ മലയാളികൾക്കോ സംഘസാഹിത്യഭാഷ പ്രത്യേക പരിശീലനം കൂടാതെ മനസ്സിലാവില്ല എന്നും അതുകൊണ്ട്‌ ആഭാഷ തമിഴോ മലയാളമോ അല്ല എന്നും മൂലദ്രാവിഡഭാഷയാണെന്നും കണക്കാക്കപ്പെടുന്നു. സംഘസാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്ന തുറമുഖ നഗരങ്ങൾ (മുചിരിതൊണ്ടി, ഏഴിമല, വിഴിഞ്ഞം), നാടുവാഴികൾ (ചേരന്മാർ, ഏഴിമലയിലെ മൂവൻമാർ, വിഴിഞ്ഞത്തെ ആയന്മാര്), കവികൾ, സംഭവങ്ങൾ എന്നിവയുടെ നല്ലൊരു ഭാഗം ഇന്നത്തെ കേരള പ്രദേശത്തു നിന്നാണ്. മൂലദ്രാവിഡഭാഷയിൽ എഴുതപ്പെട്ടതാണ് സംഘം കൃതികളെന്നും ഈ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് തമിഴും മലയാളവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും പഴക്കമുള്ള ദ്രാവിഡ വ്യാകരണഗ്രന്ഥമായ തൊൽക്കാപ്പിയത്തിലെ 40 ശതമാനം നിയമങ്ങളും മലയാളത്തിനു മാത്രമേ യോജിക്കുന്നുള്ളൂ. പതിറ്റുപത്ത്, ഐങ്കൂറ് നൂറ്, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിലൊക്കെ കാണുന്ന മലനാട്ടുഭാഷയിൽ തമിഴിനവകാശപ്പെടാൻ കഴിയാത്ത ഒരുപാടു മലയാളവ്യാകരണ-ഭാഷാപ്രയോഗങ്ങളുണ്ട്.

സംഘകാലകൃതികളടക്കം ഏട്ടാം നൂറ്റാണ്ട് വരെയുള്ള ദ്രാവിഡസാഹിത്യം മലയാളത്തിനു കൂടി അവകാശപ്പെട്ട പൊതുസ്വത്താണ്. സംഘകാലകൃതികളിൽ പ്രധാനപ്പെട്ടവ പലതും കേരളത്തിലുണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്പതോളം സംഘകാല എഴുത്തുകാർ കേരളീയരായിരുന്നുവത്രെ. ഇപ്പോഴും പ്രയോഗത്തിലുള്ള 150ലധികം മലയാളം വാക്കുകൾ സംഘകാല കൃതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ തമിഴർക്കോ, ഇന്നത്തെ മലയാളികൾക്കോ സംഘസാഹിത്യഭാഷ പ്രത്യേക പരിശീലനം കൂടാതെ മനസ്സിലാവില്ല എന്നും അതുകൊണ്ട്‌ ആഭാഷ തമിഴോ മലയാളമോ അല്ല എന്നും മൂലദ്രാവിഡഭാഷയാണെന്നും കണക്കാക്കപ്പെടുന്നു. സംഘസാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്ന തുറമുഖ നഗരങ്ങൾ (മുചിരിതൊണ്ടി, ഏഴിമല, വിഴിഞ്ഞം), നാടുവാഴികൾ (ചേരന്മാർ, ഏഴിമലയിലെ മൂവൻമാർ, വിഴിഞ്ഞത്തെ ആയന്മാര്), കവികൾ, സംഭവങ്ങൾ എന്നിവയുടെ നല്ലൊരു ഭാഗം ഇന്നത്തെ കേരള പ്രദേശത്തു നിന്നാണ്. മൂലദ്രാവിഡഭാഷയിൽ എഴുതപ്പെട്ടതാണ് സംഘം കൃതികളെന്നും ഈ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് തമിഴും മലയാളവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും പഴക്കമുള്ള ദ്രാവിഡ വ്യാകരണഗ്രന്ഥമായ തൊൽക്കാപ്പിയത്തിലെ 40 ശതമാനം നിയമങ്ങളും മലയാളത്തിനു മാത്രമേ യോജിക്കുന്നുള്ളൂ. പതിറ്റുപത്ത്, ഐങ്കൂറ് നൂറ്, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിലൊക്കെ കാണുന്ന മലനാട്ടുഭാഷയിൽ തമിഴിനവകാശപ്പെടാൻ കഴിയാത്ത ഒരുപാടു മലയാളവ്യാകരണ-ഭാഷാപ്രയോഗങ്ങളുണ്ട്.

കൂത്ത്, കൂടിയാട്ടം എന്നിവയ്ക്കായി ഒമ്പതാം നൂറ്റാണ്ടിൽതന്നെ ആട്ടക്കഥകളും ക്രമദീപികയും രചിച്ചിട്ടുണ്ട്. അർഥശാസ്ത്രം, ഭഗവദ്ഗീത എന്നിവയ്ക്ക് ഭാരതത്തിൽ ആദ്യം വിവർത്തനമുണ്ടായത് മലയാളത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയതത്ത്വശാസ്ത്രകൃതിയാണ് "അർഥശാസ്ത്രം". പത്താം നൂറ്റാണ്ടിൽ ഈ കൃതിയുടെ പരിഭാഷ മലയാളത്തിലുണ്ടായി. മലയാളകൃതികളായ രാമചരിതവും ഭാഷാകൗടീലിയവും പതിനൊന്നാം നൂറ്റാണ്ടിനു മുൻപ് എഴുതപ്പെട്ടവയാണ്.

ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്ന പല സൂക്ഷ്മാർത്ഥഭേദങ്ങളും അവയുടെ വ്യാകരണരൂപസവിശേഷതകളോടെ മലയാളത്തിലുണ്ടു്. തമിഴിൽ എന്നേ അതൊക്കെ പൊയ്‌പ്പോയി. അതിൽ സർവ്വസാധാരണമായ ഒന്നാണു് തരു -കൊടു വ്യാവർത്തനം. എനിക്കും നിനക്കും തരുമ്പോൾ അവൾക്കു് കൊടുക്കും.
* ഉത്തമ-മദ്ധ്യപുരുഷന്മാരെ ഉദ്ദേശിച്ചുള്ള ദാനം തരൽ,
* പ്രഥമപുരുഷനെ ഉദ്ദേശിച്ചുള്ളതു് കൊടുക്കൽ.
എനിക്കു് കൊടുക്കു് എന്നതു് അനൗപചാരികവും ഹാസ്യാത്മകവും പ്രാദേശികവുമായി ഉപയോഗിച്ചേക്കാം. എന്നാൽ നിനക്കു് കൊടുക്കൽ അത്യന്തവിരളം. ഈ നിയന്ത്രണം അനുപ്രയോഗമാകുമ്പോഴും നിർബന്ധമാണു്.
[[പാട്ടുരീതി|പാട്ടുരീതിയിൽ]] എഴുതപ്പെട്ട കൃതികളിൽ പഴക്കമേറിയത് [[ചീരാമൻ|ചീരാമകവിയുടെ]] [[രാമചരിതം|രാമചരിതമാണ്]]. പേരിൽ സൂചിപ്പിക്കുന്നതുപോലെ [[ശ്രീരാമൻ|രാമകഥയാണ്]] ഇതിവൃത്തമെങ്കിലും [[യുദ്ധകാണ്ഡം|യുദ്ധകാണ്ഡത്തിലെ]] സംഭവങ്ങളുടെ വിവരണങ്ങൾക്കായിരുന്നു പ്രാധാന്യം. സംസ്കൃത കാവ്യപാരമ്പര്യങ്ങളിൽ നിന്നു വിട്ട് തദ്ദേശീയമായ രീതിയിൽ എഴുതപ്പെട്ട കാവ്യം എന്ന നിലയിൽ രാമചരിതം ശ്രദ്ധേയ കൃതിയാണ്. [[ലീലാതിലകം|ലീലാതിലകത്തിലും]] മറ്റും വ്യവസ്ഥചെയുന്ന പാട്ടുരീതിയിലാണു കാവ്യമെങ്കിലും പാരായണാനുഭവത്തിൽ ഒരു തമിഴ് കൃതിയെന്നേ സാമാന്യവായനക്കാരനു് തോന്നൂ. തമിഴിന്റെ സ്വാധീനത്തിൽ നിന്നു മുക്തിനേടി കുറേകൂടി വ്യക്തമായ മലയാളകവന രീതിയാണു [[കണ്ണശ്ശരാമായണം|കണ്ണശ്ശരാമായണത്തിൽ]] കാണാനാകുന്നത്. ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലായി തിരുവല്ലയ്ക്കടുത്ത് [[നിരണം]] എന്ന സ്ഥലത്തായിരുന്നു [[കണ്ണശ്ശൻ|കണ്ണശ്ശന്റെ]] ജീവിതം.

{{ഉദ്ധരണി|ആതിതേ വനിലമിഴ്‌ന്ത മനകാമ്പുടയ ചീരാമനമ്പിനൊടിയറ്റിന തമിഴ്‌കവി വല്ലോർ}}

എന്നിങ്ങനെ തമിഴ് സമ്പുഷ്ടമായിരുന്നു രാമചരിതമെങ്കിൽ,

{{ഉദ്ധരണി|ആതിതേ വനിലമിഴ്‌ന്ത മനകാമ്പുടയ ചീരാമനമ്പിനൊടിയറ്റിന തമിഴ്‌കവി വല്ലോർ}}

{{ഉദ്ധരണി|നരപാലകർ ചിലരിതിന് വിറച്ചാർ

എന്നിങ്ങനെ തമിഴ് സമ്പുഷ്ടമായിരുന്നു രാമചരിതമെങ്കിൽ,

നലമുടെ ജാനകി സന്തോഷിച്ചാൾ

അരവാദികൾ ഭയമീടുമിടി ധ്വനിയാൽ മയിലാനന്ദിപ്പതുപോലെ}}

{{ഉദ്ധരണി|നരപാലകർ ചിലരിതിന് വിറച്ചാർ

നലമുടെ ജാനകി സന്തോഷിച്ചാൾ

അരവാദികൾ ഭയമീടുമിടി ധ്വനിയാൽ മയിലാനന്ദിപ്പതുപോലെ}}

എന്നു തെളി മലയാളത്തിൽ ആയിരുന്നു കണ്ണശ്ശരാമായണം.

രാമചരിതത്തിന്റെ രചനാകാലഘട്ടമായ പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ട കൃതിയാണു [[വൈശികതന്ത്രം]] എന്ന മണിപ്രവാള ഗ്രന്ഥം. സംസ്കൃതത്തിൽ ദാമോദരഗുപ്തന്റെ [[കുട്ടനീമതം]] പോലുള്ള കൃതികളെ പിന്തുടരുന്ന മണിപ്രവാളം കൃതിയായിരുന്നു വൈശികതന്ത്രവും. മണിപ്രവാളകൃതികൾ പൊതുവെ സംസ്കൃത വിഭക്തിപ്രയോഗങ്ങളും തമിഴ് പദങ്ങളും, പഴയ മലയാളം പദങ്ങളും ചേരുന്ന രചനകളായിരുന്നു. കൂടുതൽ സംസ്കൃത അഭിവാഞ്ഛ പ്രകടിപ്പിക്കുന്ന [[സുകുമാരകവി|സുകുമാരകവിയുടെ]] ശ്രീകൃഷ്ണവിലാസവും, ശങ്കരാചാര്യരുടെ കാലം മുതൽക്കേയുള്ള സ്തോത്രപാരമ്പര്യത്തിലുള്ള കൃതികളും ഇതേ കാലയളവിൽ പ്രസിദ്ധമായിരുന്നു. [[വില്വമംഗലത്തു സ്വാമിയാർ|വില്വമംഗലത്തു സ്വാമിയാരുടെ]] സംസ്കൃതസ്തോത്രങ്ങൾക്ക് സമകാലികമായി മണിപ്രവാളത്തിൽ [[വസുദേവസ്തവം]] പോലുള്ള കൃതികളും പന്ത്രണ്ടാം നൂറ്റാണ്ടിന്റെയും പതിമൂന്നാംനൂറ്റാണ്ടിന്റെയും മധ്യകാലങ്ങളിൽ സൃഷ്ടിക്കപ്പെട്ടിരുന്നു.

കേരളീയ കാവ്യപാരമ്പര്യം കുറേകൂടി തെളിയുന്നത് [[ചെറുശ്ശേരി|ചെറുശ്ശേരിയുടെ]] [[കൃഷ്ണഗാഥ|കൃഷ്ണഗാഥയോടെയാണ്]]. തമിഴിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനത്തിൽ നിന്നു അകന്നു നിന്ന് നാടൻ ഈണത്തിൽ രചിക്കപ്പെട്ട കൃതിയെന്നുകൂടി കൃഷ്ണഗാഥയെ കുറിച്ച് പറയണം (അന്യഭാഷാസ്വാധീനം പൂർണ്ണമായും ഇല്ലെന്നല്ല; മണിപ്രവാളത്തിന്റെയും മധ്യയുഗങ്ങളിൽ തമിഴ്‌നാട്ടിൽ നിലനിന്നിരുന്ന ‘ഉന്തിപ്പാട്ടിന്റെയും’ സാദൃശ്യം കൃതിയിൽ ചൂണ്ടിക്കാണിക്കാവുന്നതുമാണ്) ഗൃഹാന്തരീക്ഷവും നാടോടിശീലുകളും തെളിമയാർന്ന മലയാള ഭാഷയും ചേർന്ന [[കൃഷ്ണഗാഥ]] മലയാളം കവിതയ്ക്ക് ഒരു പുതിയ പിറവി നൽകുകയാണുണ്ടായത്. ആധുനിക കാലത്തെ മലയാളം കവികളായ [[വള്ളത്തോൾ]], [[വൈലോപ്പിള്ളി]], [[ബാലാമണിയമ്മ]] എന്നിവരുടെ കവിതകളിൽ പോലും കൃഷ്ണഗാഥയുടെ സ്വാധീനം കാണാവുന്നതാണ്.

സ്വതന്ത്രമായ രചനാ സമ്പ്രദായങ്ങൾ എന്ന നിലയിൽ മലയാളസാഹിത്യത്തിൽ [[സന്ദേശകാവ്യം|സന്ദേശകാവ്യങ്ങളും]] [[ചമ്പു|ചമ്പൂക്കളും]] പ്രസക്തമാണ്. സന്ദേശകാവ്യങ്ങളിലും ചമ്പൂക്കളിലും സാഹിത്യഭംഗിയേക്കാൾ കൃഷി, വാണിജ്യം, ഭോഗാലസ ജീവിതം, ഭക്തി എന്നിവയുടെ വർണ്ണനകൾക്കാണ് പ്രാധാന്യം കൊടുത്തുകാണുന്നത്.
=== ആധുനിക സാഹിത്യം ===
{{main|ആധുനിക മലയാളം സാഹിത്യം}}
പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനം മൂലം മലയാള സാഹിത്യലോകത്ത് വന്ന മാറ്റങ്ങളെ ആധുനിക സാഹിത്യമെന്നു വിവക്ഷിക്കുന്നു. കൊളോണിയൽ ഭരണകാലത്ത് യൂറോപ്പ്യൻ ഭാഷകൾ പഠിക്കുവാനും പ്രസ്തുതഭാഷകളിലെ കൃതികൾ വായിക്കുവാനും ലഭിച്ച അവസരങ്ങൾ സാഹിത്യപരമായ ചില നവോത്ഥാനചിന്തകൾക്ക് വഴി തെളിച്ചു. നിഘണ്ടു, വ്യാകരണഗ്രന്ഥങ്ങൾ എന്നിവയുടെ ലഭ്യതയും, പ്രസിദ്ധീകരണ ഉപകരണങ്ങൾ, വാർത്താപത്രങ്ങൾ എന്നിവയുടെ ലഭ്യതയും ഈ വളർച്ചയ്ക്ക് സഹായകമായി വർത്തിച്ചു. കൊളോണിയൽ ഭരണകൂടങ്ങൾ നിഷ്കർഷിച്ച വിദ്യാഭ്യാസ വ്യവസ്ഥകൾ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ കൈവരിച്ച അറിവും, ദേശീയ അവബോധവും ആധുനിക മലയാള സാഹിത്യത്തിന്റെ ഗതി നിർണ്ണയിച്ചു.

ഗദ്യസാഹിത്യത്തിനു പ്രാധാന്യം കൈവന്നതായിരുന്നു ആധുനിക സാഹിത്യത്തിന്റെ മുഖമുദ്ര. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ [[ഭാഷാശാകുന്തളം]] കാളിദാസ കൃതിയായ അഭിജ്ഞാന ശാകുന്തളത്തിന്റെ സ്വതന്ത്ര വിവർത്തനമായിരുന്നു. പിൽക്കാലങ്ങളിൽ മലയാള സാഹിത്യം ഗദ്യത്തിലേക്ക് വഴിമാറിയൊഴുകുന്നതിന്റെ സൂചനയും തുടക്കവുമായിരുന്നു ഈ കൃതി. അന്യഭാഷകളിൽ നിന്നു സാഹിത്യസൃഷ്ടികൾ വിവർത്തനം ചെയ്യുന്ന രീതി രാമവർമ്മയുടെ കാലം മുതൽ ഇങ്ങോട്ട് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ തുടർന്നുപോരുന്നു. ആയില്യം തിരുനാളിന്റെ പിൻ‌ഗാമിയായിരുന്ന വിശാഖം തിരുനാൾ മഹാരാജാവായിരുന്നു മലയാളത്തിലെ ആദ്യകാല ഉപന്യാസലേഖകരിൽ ഒരാൾ. ബെഞ്ചമിൻ ബെയ്‌ലി, ജോസഫ് പീറ്റ് എന്നീ വിദേശീയരും പാശ്ചാത്യ ഉപന്യാസരീതികൾ അവലംബിച്ച് മലയാളം ഗദ്യശാഖയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.

[[ഹെർമൻ ഗുണ്ടർട്ട്]] എന്ന ജെർമൻ പാതിരിയുടെ പരിശ്രമഫലമായി മലയാളത്തിൽ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടു. ഈ സൃഷ്ടികളെ മാതൃകയാക്കി മലയാളത്തിൽ നിരവധി പ്രമാണഗ്രന്ഥങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ പ്രസിദ്ധീകൃതമായി. പി.ഗോവിന്ദപിള്ളയുടെ ഭാഷാചരിത്രം പ്രസിദ്ധപ്പെടുത്തിയതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്. ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ആധുനിക സാഹിത്യത്തിന്റെ വക്താവായി നിലകൊണ്ടിരുന്നു. കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളവും (1882 -ൽ പൂർത്തിയാക്കി), വോൺ ലിംബർഗിന്റെ അക്ബറും വിവർത്തനം ചെയ്ത്, ഒരേ സമയം സംസ്കൃത സാഹിത്യത്തിന്റെയും പാശ്ചാത്യ സാഹിത്യത്തിന്റെയും രീതികൾ അവലംബിക്കുക വഴി അദ്ദേഹം ആധുനിക മലയാളസാഹിത്യത്തിന്റെ അടിത്തറപാകുകയാണുണ്ടായത്. കേരളവർമ്മയുടെ മാതുലനായ [[എ.ആർ. രാജരാജവർമ്മ|എ.ആർ. രാജരാജവർമ്മയുടെ]] സാഹിത്യപ്രഭാവം മലയാളത്തിലെ [[നിയോക്ലാസിസം|നിയോക്ലാസിക്]] രചാനാരീതികൾക്ക് അറുതി വരുത്തുകയും റൊമാന്റിസത്തിനു തുടക്കം കുറിക്കുകയും ചെയ്തു. [[ദിത്വീയാക്ഷരപ്രാസം]] പോലുള്ള കവനരീതികളോട് ഏ.ആർ കാണിച്ചിരുന്ന എതിർപ്പ് ആധുനിക സാഹിത്യത്തിൽ ലളിതവത്കരിക്കപ്പെട്ട കവനരീതികൾക്ക് തുടക്കമായിരുന്നു.
{| border="1" cellpadding="5" cellspacing="0" width="30%"

! colspan="10" | സ്വരങ്ങൾ

| '''ഹ്രസ്വം''' || അ|| ഇ||ഉ||ഋ||ഌ||എ||   ||ഒ||

| '''ദീർഘം''' || ആ||ഈ||ഊ||ൠ||ൡ||ഏ||ഐ||ഓ||ഔ

വ്യഞ്ജനങ്ങളെ പല വിധത്തിൽ വിഭജിക്കാറുണ്ട്.

{| border="1" cellpadding="5" cellspacing="0" width="30%"

! colspan="8" | വ്യഞ്ജനങ്ങൾ

| '''കണ്ഠ്യം''' (കവർഗം) ||ക || ഖ ||ഗ||ഘ||ങ

| '''താലവ്യം''' (ചവർഗം) ||ച||ഛ||ജ||ഝ||ഞ

| '''മൂർധന്യം''' (ടവർഗം) ||ട||ഠ||ഡ||ഢ||ണ

| '''ദന്ത്യം''' (തവർഗം) ||ത||ഥ||ദ||ധ||ന

| '''ഓഷ്ഠ്യം''' (പവർഗം) ||പ||ഫ||ബ||ഭ||മ

| '''മധ്യമം''' || ||യ||ര||ല||വ

| '''ഊഷ്മാവ്''' || ||ശ||ഷ||സ||

| '''ഘോഷി''' ||ഹ|| || || ||

| '''ദ്രാവിഡമധ്യമം'''|| || ||ള||ഴ ||റ

{| border="1" cellpadding="5" cellspacing="0" width="30%"

! colspan="8" | ചില്ലുകൾ

| '''ചില്ലുകൾ''' ||ൾ||ർ||ൻ||ൺ||ൽ

[[പ്രമാണം:John 3 16 Sanskrit translation grantham script.gif|thumb|float|400px|right|ബൈബിൾ യോഹന്നാൻ 3:16 ഗ്രന്ഥലിപിയിൽ]]
[[പ്രമാണം:Malpublicinfoboard.JPG|thumb|മലയാള ലിപിയുടെ ഉദാഹരണം. കേരളത്തിൽ മലയാളഭാഷക്ക് ഔപചാരിക പദവിയുണ്ട്]]
[[പ്രമാണം:mina hospital.jpg |ലഘുചിത്രം| സൗദി അറേബ്യയിലെ മിനയിൽ മലയാള ഭാഷയും അടങ്ങിയ ഒരു വഴികാട്ടി]]
[[പ്രമാണം:St angelo fort Arakkal Museum.JPG |thumb|മലയാള ഭാഷയിലുള്ള ഒരു വഴികാട്ടി]]
ദക്ഷിണഭാരതത്തിൽ ലിപിവ്യവസ്ഥിതിയുടെ പ്രചാരകർ ബുദ്ധ-ജൈന സന്യാസികളാണെന്നു ചില ഗുഹാലിഖിതങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഈ ലിപിയാകട്ടെ [[ബ്രാഹ്മി]] ലിപിയിൽ നിന്നു [[ദ്രാവിഡം|ദ്രാവിഡഭാഷകൾക്ക്]] അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയതായിരുന്നു. ഈ എഴുത്തുസമ്പ്രദായം പിന്നീട് തമിഴകത്തും മലനാട്ടിലും വട്ടെഴുത്ത് എന്ന പേരിൽ വ്യാപരിക്കുകയുണ്ടായി. ദ്രാവിഡശബ്ദവ്യവസ്ഥിതികൾക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഈ ലിപി സംസ്കൃത-പ്രാകൃത ഭാഷകൾ എഴുതുവാൻ അപര്യാപ്തമായിരുന്നു. ഇതാണു സംസ്കൃതമെഴുതുവാൻ ഗ്രന്ഥലിപികൾ ഉപയോഗപ്പെടുത്തുന്നതിന്റെ കാരണമായി ഭവിച്ചത്. [[പല്ലവഗ്രന്ഥം]], [[തമിഴ്‌ഗ്രന്ഥം]] എന്നീ ഗ്രന്ഥലിപികളിൽ പഴക്കമേറിയ പല്ലവഗ്രന്ഥമാണു കേരളത്തിൽ പ്രചാരത്തിൽ വന്നത്. മലയാളത്തിൽ ലഭ്യമായ ആദ്യ ലിഖിതമായ [[വാഴപ്പള്ളി ശാസനം|വാഴപ്പള്ളി ലിഖിതത്തിലും]] പല്ലവഗ്രന്ഥമാണു ഉപയോഗിച്ചിരിക്കുന്നത്.
[[File:Malayalam-word-collage.svg|thumb|മലയാളം വാക്കുകൾചേർത്തുണ്ടാക്കിയ കോളാഷ്]]

വട്ടെഴുത്തിൽ നിന്ന് രൂപം പ്രാപിച്ചതും പത്തൊമ്പതാം നൂറ്റാണ്ടുവരെ നില നിന്നിരുന്ന ഒരു ലിപി സമ്പ്രദായമാണു '''[[കോലെഴുത്ത്]]'''<ref name="vns1">[http://olam.in/]</ref>
{{ദ്രാവിഡ ഭാഷകളുടെ വംശാവലി}}

== മലയാള അക്കങ്ങൾ ==
മലയാള അക്കങ്ങളാണ് താഴെ കാണുന്നത് {{തെളിവ്}}.

[[പ്രമാണം:Malayalam numerals.png]]

[[പ്രമാണം:Malayalam numerals.png]]

പക്ഷേ, ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ-അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു.

പക്ഷേ, ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ-അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു.

൦ – പൂജ്യം{{Ref|൨|൨}}

൭ – ഏഴ്

൮ – എട്ട്

൯ – ഒൻപത്

ഇതിനു പുറമേ ചില സംഖ്യങ്ങൾക്ക് പ്രത്യേക ചിഹ്നങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു. അതിൽ ചിലത് താഴെ:
*മുക്കാൽപത്ത് എന്ന ഭാഗത്തെസംഖ്യയെ സൂചിപ്പിക്കാൻ

*പത്ത്നൂറ് എന്ന സംഖ്യയെ സൂചിപ്പിക്കാൻ
*നൂറ്ആയിരം എന്ന സംഖ്യയെ സൂചിപ്പിക്കാൻ
* ആയിരം എന്നകാൽ സംഖ്യയെഭാഗത്തെ സൂചിപ്പിക്കാൻ
*കാൽഅര ഭാഗത്തെ സൂചിപ്പിക്കാൻ
*അരമുക്കാൽ ഭാഗത്തെ സൂചിപ്പിക്കാൻ
*൵ – മുക്കാൽ ഭാഗത്തെ സൂചിപ്പിക്കാൻ

== മലയാളം യുണീകോഡ് ==

ചരിത്രപരമായി വന്നുപോയ ദേശ്യഭേദങ്ങൾ കൊണ്ടുമാത്രം ഒരു സ്വതന്ത്രഭാഷ രൂപം കൊള്ളുകയില്ല. എന്നിരുന്നാലും ഇപ്രകാരമുള്ള മാറ്റങ്ങൾ ഭാഷയുടെ ഘടനയിലും വ്യാകരണത്തിലും വരുത്തുന്ന മാറ്റങ്ങളാണ് മൂലഭാഷയിൽ നിന്നു അതിനെ വ്യത്യസ്തമാക്കുന്നതും സ്വതന്ത്രമായൊരു ഭാഷയായി രൂപപ്പെടുത്തുന്നതും. മലയാളം വൈയാകരണനും കേരളപാണിനി എന്നറിയപ്പെടുന്ന [[എ.ആർ. രാജരാജവർമ്മ|എ. ആർ. രാജരാജവർമ്മയുടെ]] അഭിപ്രായത്തിൽ തമിഴ് ഭാഷയിൽ നിന്നു മലയാണ്മ ഇപ്രകാരമെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു:

* അനുനാസികാതിപ്രസരം
അനുനാസികാവർണ്ണം തൊട്ടുശേഷമുള്ള ഖരത്തെക്കൂടി അനുനാസികമാക്കുന്നു

{| border="1" cellpadding="5" cellspacing="0" width="30%"

! colspan="2" | ഉദാഹരണങ്ങൾ

! style="text-align: left;" | തമിഴ്
! style="text-align: left;" | മലയാളം

| നിങ്‌കൾ || നിങ്ങൾ

| നെഞ്ച് || നെഞ്ഞ്

* തവർഗ്ഗോപമർദ്ദം അഥവാ താലവ്യാദേശം
* സ്വരസംവരണം

== കുറിപ്പുകൾ ==

* {{Note|Caldwell|൧}} എന്റെ അഭിപ്രായത്തിൽ, മലയാളം തമിഴിന്റെ അതിപ്രാചീനമായ ഒരു ശാഖയാണ്‌, പുരുഷഭേദനിരാസം കൊണ്ടും സംസ്കൃതപദപ്രയോഗത്തിന്റെ ബാഹുല്യം കൊണ്ടും ആണ്‌ ഇപ്പോൾ അതു മുഖ്യമായും തമിഴിൽ നിന്നു വേർതിരിഞ്ഞുനിൽക്കുന്നത്. അതുകൊണ്ട് മലയാളത്തെ ദ്രാവിഡഗോത്രത്തിൽപെട്ട ഒരു സ്വതന്ത്രഭാഷ എന്നു കല്പിക്കുന്നതിനേക്കാൾ തമിഴിന്റെ ഒരു ഉപഭാഷയെന്നു കരുതുകയാണ്‌ ഭേദം.
* {{Note|൨|൨}} ഇൻഡോ-അറബി അക്ക വ്യവസ്ഥയിൽ പൂജ്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമായ 0 ത്തോടു്‌ സാമ്യതയുള്ള രൂപം തന്നെയാണ് മലയാളം പൂജ്യത്തിനും. പക്ഷെ മലയാളത്തിലെ പൂജ്യം എന്ന അക്കം യൂണിക്കോഡ് 5.0 പതിപ്പു്‌ വരെ വേറൊരു രൂപത്തിലായിരുന്നു എൻകോഡ് ചെയ്തിരുന്നത്. അതിനാൽ താങ്കൾ യൂണിക്ക്കൊഡ് 5.0 അനുശാസിക്കുന്ന ഫോണ്ടാണ് ഉപയോഗിക്കുന്നതെങ്കിൽ മുകളിലെ പട്ടികയിൽ പൂജ്യം വേറൊരു രൂപത്തിലാവും ദൃശ്യമാവുക. യൂണിക്കോഡ് 5.1 പതിപ്പിൽ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.

== അവലംബം ==
<references />
== പുറത്തേക്കുള്ള കണ്ണികൾ ==
{{wiktionary}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2877990" എന്ന താളിൽനിന്ന് ശേഖരിച്ചത്