"വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/തൃശൂർ 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സംഗമം: പുതിയ വിഭാഗം
വരി 100:
അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തലായിരുന്നു ആദ്യ പരിപാടി. അതിനുശേഷം ഫ്രാന്‍സിസ് സിമി നസ്രത്ത് ശ്രദ്ധേയതയെക്കുറിച്ച് ക്ലാസ്സെടുത്തു. ഉച്ചഭക്ഷണത്തിനുശേഷം വര്‍ഗ്ഗം പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ച സിദ്ധാര്‍ത്ഥന്‍ നയിച്ചു. വിക്കിപീഡിയയിലെ ലേഖനസമ്പത്ത്, പ്രചാരണം, തിരഞ്ഞെടുത്ത ലേഖനം, ആധികാരികത തുടങ്ങിയവയും ചര്‍ച്ചാവിഷയങ്ങളായി.
 
ഇവര്‍ക്കുപുറമെ അനൂപന്‍, അഭിഷേക് ജേക്കബ്, അറയില്‍ പി. ദാസ്, ജെസ്സെ, ഡയാന ഫ്രാന്‍സിസ് നസ്രത്ത് എന്നിവരും പുതിയ ഉപയോക്താവായ പി.എസ്. ദീപേഷും സംഗമത്തില്‍ പങ്കെടുത്തു. സാദിഖ് ഖാലിദ്, സുനില്‍, ബൂമാങ്ങ എന്നിവര്‍ ചാറ്റിലൂടെ ചര്‍ച്ചയില്‍ സജീവമായിരുന്നു. ഇടക്ക് പ്രവീണും ഫോണിലൂടെ പ്രവര്‍ത്തകരുമായി സം‌വദിച്ചു.
 
ചാലക്കുടിയിലെ കല്ലേലി പാര്‍ക് ഇന്‍ എന്ന ഹോട്ടലില്‍ വച്ചായിരുന്നു സംഗമം. [[എസ്.എഫ്.എം]] ചാനലിലെ ആഴ്ചവട്ടം പരിപാടി, സംഗമത്തെ ലൈവായി ശ്രോതാക്കള്‍ക്ക് പരിചയപ്പെടുത്തി. അതിലേക്കായി ചള്ളിയാനും സിമിനസ്രേത്തും സംസാരിച്ചു.
 
വിക്കി കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളുമായി സഹകരിച്ച് ലേഖനമത്സരം നടത്താനുള്ള തീരുമാനത്തിനു സമന്വയമായി. ഇതിലേക്കായി ആദ്യഘട്ടമെന്ന നിലയിലെ തൃശൂരിലെ വിദ്യാലയങ്ങളെ സമീപിക്കാനും ലേഖനമത്സരത്തിന്റെ പുരസ്കാരത്തിന്റെ ചിലവിലേക്കായി ധനസമാഹരണം നടത്തുവാനും തീരുമാനിക്കപ്പെട്ടു.
 
നവംബര്‍ 15,16 നു കുസാറ്റില്‍ വച്ച് നടക്കുന്ന സ്വതന്ത്രയ സോഫ്റ്റ്വെയര്‍ സമ്മേളനത്തില്‍ വിക്കിയെക്കുറിച്ച് സംസാരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ഇതിനു സന്നദ്ധനായ ഒരു പ്രവര്‍ത്തകനെ ലഭ്യമല്ലാത്തതിനാല്‍ അതും തേടേണ്ടതാണ്‌.