"ഇവാനീസ് ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 18:
അന്ത്യോക്യായിൽ മടങ്ങിയെത്തിയ യോഹന്നാൻ, അവിടെ മെത്രാനായിരുന്ന മെലത്തിയസിന്റേയും അദ്ദേഹത്തിന്റെ പിൻഗാമി ഫ്ലാവിയന്റേയും കീഴിൽ സേവനമനുഷ്ടിച്ചു. ക്രി.വ. 386-ൽ ഫ്ലാവിയൻ യോഹന്നാനെ പൗരോഹിത്യത്തിലേയ്ക്കുയർത്തി. തുടർന്ന് 12 വർഷക്കാലം അദ്ദേഹം അന്ത്യോക്യായിൽ തന്നെ പുരോഹിതവൃത്തിയിൽ കഴിഞ്ഞു.
 
 
"വിഗ്രഹങ്ങളെക്കുറിച്ച്"
ഇക്കാലത്ത് ഒരു പ്രഭാഷകനെന്ന നിലയിൽ അദ്ദേഹം പ്രശസ്തനാകാൻ തുടങ്ങി. തിയൊഡൊഷിയസ് ചക്രവർത്തി ഏർപ്പെടുത്തിയ ഒരു പുതിയ നികുതിയോടു പ്രതിക്ഷേധിച്ച്, അന്ത്യോക്യായിലെ പൗരജനങ്ങൾ ചക്രവർത്തിയുടെ പ്രതിമകൾ നശിപ്പിച്ചതിൽ രോഷം പൂണ്ട [[റോം|റോമൻ]] ഭരണകൂടം നഗരത്തിനെതിരെ പ്രതികാരത്തിനൊരുങ്ങി. ജനങ്ങൾക്ക് മാപ്പുനൽകണമെന്നും അന്ത്യോക്യായെ നശിപ്പിക്കരുതെന്നും ചക്രവർത്തിയോടഭ്യർത്ഥിക്കാൻ അപ്പോൾ 80 വയസ്സുണ്ടായിരുന്ന ഫ്ലാവിയൻ [[മെത്രാൻ]]‍, 800 മൈൽ അകലെയുള്ള [[കോൺസ്റ്റാന്റിനോപ്പിൾ|കോൺസ്റ്റാന്റിനോപ്പിളിലേക്കു]] പോയി. മെത്രാന്റെ അസാന്നിദ്ധ്യത്തിൽ, സാമ്രാജ്യത്തിന്റെ പ്രതികാരം ഭയന്ന് മനസ്സിടിഞ്ഞിരുന്ന അന്ത്യോക്യായിലെ ജനങ്ങളെ ധൈര്യപ്പെടുത്താൻ 387-ലെ നോയമ്പുകാലത്ത് യോഹന്നാൻ നടത്തിയ ഒരു പരമ്പര പ്രസംഗങ്ങൾ പ്രസിദ്ധമാണ്. ഫ്ലാവിയസിന്റെ ദൗത്യം വിഫലമാവില്ലെന്നും, നഗരം നശിക്കാൻ ദൈവം അനുവദിക്കില്ലെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ, "വിഗ്രഹങ്ങളെക്കുറിച്ച്" (On the Statues) എന്ന പേരിൽ സമാഹരിക്കപ്പെട്ടിരിക്കുന്ന ആ പ്രസംഗങ്ങളിൽ യോഹന്നാൻ ശ്രമിച്ചു. ഒടുവിൽ ചക്രവർത്തിയുടെ മാപ്പുമായി ഫ്ലാവിയൻ തിരിച്ചുവരുകയും ചെയ്തു.<ref name = "NewAdvent"/>
 
"https://ml.wikipedia.org/wiki/ഇവാനീസ്_ക്രിസോസ്തമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്