"യോഹന്നാൻ ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അന്ത്യോക്യായിൽ മടങ്ങിയെത്തിയ യോഹന്നാൻ, അവിടെ മെത്രാനായിരുന്ന മെലത്തിയസിന്റേയും അദ്ദേഹത്തിന്റെ പിൻഗാമി ഫ്ലാവിയന്റേയും കീഴിൽ സേവനമനുഷ്ടിച്ചു. ക്രി.വ. 386-ൽ ഫ്ലാവിയൻ യോഹന്നാനെ പൗരോഹിത്യത്തിലേയ്ക്കുയർത്തി. തുടർന്ന് 12 വർഷക്കാലം അദ്ദേഹം അന്ത്യോക്യായിൽ തന്നെ പുരോഹിതവൃത്തിയിൽ കഴിഞ്ഞു.
 
==== "വിഗ്രഹങ്ങളെക്കുറിച്ച്" ====
ഇക്കാലത്ത് ഒരു പ്രഭാഷകനെന്ന നിലയിൽ അദ്ദേഹം പ്രശസ്തനാകാൻ തുടങ്ങി. തിയൊഡൊഷിയസ് ചക്രവർത്തി ഏർപ്പെടുത്തിയ ഒരു പുതിയ നികുതിയോടു പ്രതിക്ഷേധിച്ച്, അന്ത്യോക്യായിലെ പൗരജനങ്ങൾ ചക്രവർത്തിയുടെ പ്രതിമകൾ നശിപ്പിച്ചതിൽ രോഷം പൂണ്ട [[റോം|റോമൻ]] ഭരണകൂടം നഗരത്തിനെതിരെ പ്രതികാരത്തിനൊരുങ്ങി. ജനങ്ങൾക്ക് മാപ്പുനൽകണമെന്നും അന്ത്യോക്യായെ നശിപ്പിക്കരുതെന്നും ചക്രവർത്തിയോടഭ്യർത്ഥിക്കാൻ അപ്പോൾ 80 വയസ്സുണ്ടായിരുന്ന ഫ്ലാവിയൻ [[മെത്രാൻ]]‍, 800 മൈൽ അകലെയുള്ള [[കോൺസ്റ്റാന്റിനോപ്പിൾ|കോൺസ്റ്റാന്റിനോപ്പിളിലേക്കു]] പോയി. മെത്രാന്റെ അസാന്നിദ്ധ്യത്തിൽ, സാമ്രാജ്യത്തിന്റെ പ്രതികാരം ഭയന്ന് മനസ്സിടിഞ്ഞിരുന്ന അന്ത്യോക്യായിലെ ജനങ്ങളെ ധൈര്യപ്പെടുത്താൻ 387-ലെ നോയമ്പുകാലത്ത് യോഹന്നാൻ നടത്തിയ ഒരു പരമ്പര പ്രസംഗങ്ങൾ പ്രസിദ്ധമാണ്. ഫ്ലാവിയസിന്റെ ദൗത്യം വിഫലമാവില്ലെന്നും, നഗരം നശിക്കാൻ ദൈവം അനുവദിക്കില്ലെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ, "വിഗ്രഹങ്ങളെക്കുറിച്ച്" (On the Statues) എന്ന പേരിൽ സമാഹരിക്കപ്പെട്ടിരിക്കുന്ന ആ പ്രസംഗങ്ങളിൽ യോഹന്നാൻ ശ്രമിച്ചു. ഒടുവിൽ ചക്രവർത്തിയുടെ മാപ്പുമായി ഫ്ലാവിയൻ തിരിച്ചുവരുകയും ചെയ്തു.<ref name = "NewAdvent"/>
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2876016" എന്ന താളിൽനിന്ന് ശേഖരിച്ചത്