"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

img size px fmt
No edit summary
വരി 64:
}}
[[പ്രമാണം:Cape of Kodungallur.jpg|thumb|right|250px| കൊടുങ്ങല്ലൂർ മുനമ്പം]]
[[തൃശൂർ ജില്ല|തൃശൂർ ജില്ലയുടെ]] തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള പുരാതനമായപട്ടണമാണ് '''കൊടുങ്ങല്ലൂർ'''‌ ([[ഇംഗ്ലീഷ്]]- Kodungallore അഥവാ Cranganore). നിറയെ [[തോട്|തോടുകളും]] ജലാശയങ്ങളും [[നദി|നദികളും]] ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിർത്തി [[അറബിക്കടൽ|അറബിക്കടലാണ്‌]]. [[ചേരമാൻ പെരുമാൾ|ചേരമാൻ പെരുമാൾമാരുടെ]] തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂർ. ജൂത-ക്രൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ്‌ സ്ഥാപിതമായത്. പ്രശസ്ത നിമിഷകവിയായ [[കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ]] കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായ [[ചേരമാൻ ജുമാ മസ്ജിദ്]], [[തോമാശ്ലീഹ]] ആദ്യമായി വന്നിറങ്ങിയ എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം, [[മധുര]] ചുട്ടെരിച്ച [[കണ്ണകി|കണ്ണകിയുടെ]] പേരിൽ [[ചേരൻ ചെങ്കുട്ടുവൻ]] നിർമ്മിച്ച അതിപുരാതനമായ [[ശ്രീ കുരുംബ ഭഗവതി ക്ഷേത്രം]], [[കൊടുങ്ങല്ലൂർ ഭരണി|ഭരണി]] ഉത്സവം എന്നിവയാൽ ഇന്ന് കൊടുങ്ങല്ലൂർ പ്രശസ്തമാണ്. [[മുസിരിസ്]], മുചിരി, മുചരിപട്ടണം, [[ഷിംഗ്‍ലി]] പട്ടണം, പട്ടിണം, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂർ എന്നൊക്കെയായിരുന്നു പഴയ പേരുകൾ. കോടിലിംഗപുരം എന്നും അപരനാമമുണ്ട്.
 
== പേരിനു പിന്നിൽ ==
കൊടുങ്ങല്ലൂരിന്റെ ഏറ്റവും പ്രാചീനമായ പേര് മുചിരി എന്നാണ്. ഇത് അക്കാലത്ത് എറ്റവും വലിയ തുറമുഖം അഥവാ മുന്തിയ ചിറ അഥവാ മുന്തിയ തുറൈ, മുതുനീർ മുന്തുറൈ എന്നൊക്കെയാണ് പഴം തമിഴ് പാട്ടുകളിൽ വിവരിക്കപ്പെടുന്നത്. വിദേശീയർ ഇതിന്റെ മുസിരിസ് എന്നു വിളിച്ചു. [[മുസിരിസ്|മുസിരിസ്‌]] ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട [[തുറമുഖം]](''Premium Emporium Indiac'') ആണെന്നു [[പ്ലിനി]] {{Ref|Pliny}}രേഖപ്പെടുത്തിയിട്ടുണ്ട്‌ <ref>പ്ലീനി ദി എൽഡർ- നാച്ചുറൽ ഹിസ്റ്ററി വാല്യം 2 താള് 419 </ref>. [[രാമായണം|വാല്മീകി രാമായണത്തിൽ]] [[സുഗ്രീവൻ]] മുരചിപട്ടണം എന്നു വിശേഷിപ്പിച്ചതും ഇതു തന്നെയെന്നു കരുതുന്നു.<ref name=musiris> {{cite book |last=കിളിമാനൂർ |first=വിശ്വംഭരൻ |authorlink=പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ |coauthors= |editor= |others= |title=കേരള സംസ്കാര ദർശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജുലൈ‌ |publisher=കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
[[സംഘകാലം|സംഘകാല കൃതികളിൽ]] ഇതു മുചിരിപട്ടണമായും {{Ref|musiri}} കുലശേഖരൻ‌മാരുടെ കാലത്ത്‌ മഹോദയപുരം എന്നും , തമിഴർ മകോതൈ, മഹൊതേവർ പട്ടിനം എന്നുമെല്ലാമായിരിക്കാം വിളിച്ചിരുന്നത്‌ എന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു. മഹത്തായ കോട്ട നിലനിന്നിരുന്നതിനാൽ കോട്ടയുടെ പേരിൽ മാകോതൈ (കോട്ടൈ) എന്നും അതിന്റെ അധിപനെ കോതൈ, കോട്ടയ്യൻ എന്നും വിളിച്ചിരുന്നു എന്നും കരുതുന്നവരുണ്ട്. കോട്ട നിലവിൽ വരുന്നതിനു മുൻപ് വേലി ആയിരുന്നു ഇതെന്നുഇതെന്നും പറയപ്പെടുന്നു. ഇക്കാരണത്താലാണ് ആദികാല ചേരരാജാവിനെ മാവേലിക്കരയുടെ അധിപൻ എന്ന രീതിയിൽ മാവേലി എന്നും വിളിക്കുന്നത്.
 
എന്നാൽ ഇന്നത്തെ പേരായ കൊടുങ്ങല്ലൂർ എങ്ങനെ ഉണ്ടായി എന്നതിന് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ട്.
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്