"പങ്കാളിത്ത പെൻഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 65:
 
==== 2013 ലെ അനിശ്ചിതകാല പണിമുടക്ക്====
*പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള ഉത്തരവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് 2013 ജനവരി എട്ടുമുതൽ സംസ്ഥാന ജീവനക്കാരിലെ ഒരു വിഭാഗം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.<ref>http://www.deshabhimani.com/newscontent.php?id=248343</ref> സമരത്തെ നേരിടാൻ യു.ഡി.എഫ് സർക്കാർ ഡയസ് നോൺ<ref>വേല ചെയ്യാത്തവർക്ക് കൂലിയില്ല എന്ന തത്ത്വത്തിനടിസ്ഥാനമാക്കി സമരത്തിൽ പങ്കെടുക്കുന്ന ദിവസങ്ങളിലെ ശമ്പളം പിടിച്ചുവെക്കുന്ന രീതി</ref> പ്രഖ്യാപിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടനാ സമരസമിതി, ഐക്യവേദി, ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളും മുന്നണികളുമാണ് സമരത്തിൽ പങ്കാളികളായത്.<ref>{{cite web|title=പണിമുടക്ക് തുടങ്ങി; ഓഫീസുകളും വിദ്യാലയങ്ങളും സ്തംഭിക്കും|url=http://www.deshabhimani.com/newscontent.php?id=248343|publisher=ദേശാഭിമാനി|accessdate=8 ജനുവരി 2013}}</ref>പലയിടത്തും സമരാനുകൂലികൾ ആക്രമം നടത്തി.<ref>മാതൃഭൂമി ദിനപ്പത്രം-ജനുവരി 9</ref> ഓരോ ദിവസം കഴിയുന്തോറും സർക്കാർ ഓഫീസുകളിൽ ഹാജർനില കൂടിവരുന്നതായി സർക്കാർ അവകാശപ്പെട്ടു.<ref>മാതൃഭൂമി ദിനപ്പത്രം-ജനുവരി 10</ref><ref>മാതൃഭൂമി ദിനപ്പത്രം-ജനുവരി 11</ref> ആറു ദിവസം നീണ്ട പണിമുടക്ക് സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചു.<ref>http://www.mathrubhumi.com/story.php?id=332139</ref>പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് വിശദമായ മാർഗരേഖ ധനവകുപ്പ് തയാറാക്കി. മിനിമം പെൻഷൻ ഉറപ്പാക്കുമെന്ന ഏകദേശ ഉറപ്പ് ഇതിലുണ്ട്.<ref>http://www.madhyamam.com/news/208697/130114</ref> അഞ്ച്‌ കാര്യങ്ങളിൽ ധാരണയായതിനെ തുടർന്നാണ്‌ സമരം പിൻവലിച്ചത്.<ref>http://beta.mangalam.com/latest-news/24963</ref> പങ്കാളിത്ത പെൻഷൻ നടപ്പാക്കുമെങ്കിലും കുറഞ്ഞ പെൻഷൻ കാര്യം ഉറപ്പാക്കുമെന്നും ഇതിനായി പെൻഷൻ വിഹിതം ട്രഷറിയിൽ നിക്ഷേപിക്കാൻ കേന്ദ്രത്തോട്‌ അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി [[ഉമ്മൻചാണ്ടി]] വ്യക്തമാക്കി<ref>http://beta.mangalam.com/latest-news/24963</ref>. പങ്കാളിത്ത പെൻഷൻ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്‌.എന്നാൽ സംഘടനകളുമായി ഉണ്ടാക്കിയ ധാരണകൾ ഒന്നും തന്നെ ഉമ്മൻചാണ്ടി സർക്കാർ പാലിക്കുകയുണ്ടായില്ല.
കെ.എസ്.ആർ ഭാഗം മൂന്നിൽ ഉൾപെട്ടിട്ടുള്ള മുഴുവൻ ജീവനക്കാരെയും ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഈ പദ്ധതിയുടെ ഭാഗമാക്കാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. {{തെളിവ്}}
 
"https://ml.wikipedia.org/wiki/പങ്കാളിത്ത_പെൻഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്