"മധു ദണ്ഡവതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
==രാഷ്ട്രീയത്തിൽ==
പ്രജാസോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1948 മുതൽ മഹാരാഷ്ട്ര ഘടകത്തിന്റെ ചെയർമാൻ ആയിരുന്നു. 1970-71 കാലഘട്ടത്തിൽ മഹാരാഷ്ട്ര നിയമസഭ കൗൺസിലിൽ അംഗമായിരുന്നു. 1971 മുതൽ 1990 വരെ മഹാരാഷ്ട്രയിൽ കൊങ്കണിലെ രാജാപ്പൂരിൽ നിന്ന് തുടർച്ചയായി [[ലോകസഭ|ലോക്സഭയിലേക്ക്]] 5 തവണ തെരഞ്ഞെടുക്കപ്പെട്ടു<ref>{{cite web |url= http://164.100.47.132/LssNew/biodata_1_12/2068.htm |title=Member's Profile -9th Lok Sabha |accessdate=22 Feb 2012}}</ref>. [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയും]] [[രാജീവ് ഗാന്ധി|രാജീവ് ഗാന്ധിയും]] പ്രധാന മന്ത്രിമാരായിരുന്ന കാലത്ത് അദ്ദേഹം പ്രമുഖ പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് 18 മാസക്കാലം ബാംഗ്ലൂർ ജയിലിലും പിന്നീട് [[പൂനെ|പൂനെയിലെ]] [[യർവാദാ സെൻട്രൽ ജയിൽ|യെർവാഡ]] ജയിലിലും]] അദ്ദേഹം തടവിലായിരുന്നു<ref>Selections from Regional Press -2002 - Volume 21 - Page 36</ref>
<ref>Dialogue with Life by Madhu Dandavate- Page 109</ref><ref>[https://books.google.com/books?id=QaGzA2WA_B0C&pg=PA511&dq=Madhu+Dandavate+arrested+emergency&hl=en&sa=X&ei=qAoUU4_rKMKCrgeBuoGoCA&ved=0CCoQ6AEwAA#v=onepage&q=Madhu%20Dandavate%20arrested%20emergency&f=false] Case Studies on Human Rights and Fundamental Freedoms: A World Survey, Volume 3- 1987</ref>.
 
വരി 12:
 
24 വർഷക്കാലം എൽ.ഐ.സി. ജീവനക്കാർക്കുള്ള ഒരു രാഷ്ട്രീയേതര അസോസിയേഷൻ ആയ അഖിലേന്ത്യാ ലൈഫ് ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം.
 
==കുടുംബം==
ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന പ്രമീള ദണ്ഡാവതെയാണ് അദ്ദേഹം വിവാഹം ചെയ്തത്. 1980-ലെ പൊതുതിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് സെൻട്രൽ നിയോജകമണ്ഡലത്തിൽ വിജയിച്ച ശേഷം ഏഴാം ലോക്സഭയിലെ അംഗമായിരുന്നു അവർ<ref>{{cite web | url=http://164.100.47.132/LssNew/biodata_1_12/2714.htm | title=Members Bioprofile - Dandavate, Shrimati Pramila | publisher=''[[Lok Sabha]]'' | accessdate=10 May 2014}}</ref>. 2001 ഡിസംബർ 31 ന് ഹൃദയാഘാതം മൂലം അന്തരിച്ചു<ref>{{cite web | url=http://hindu.com/2002/01/02/stories/2002010201421100.htm | title=Pramila Dandavate dead | publisher=''[[The Hindu]]'' | date=2 January 2005 | accessdate=10 May 2014}}</ref>.
"https://ml.wikipedia.org/wiki/മധു_ദണ്ഡവതെ" എന്ന താളിൽനിന്ന് ശേഖരിച്ചത്