"വൈലോപ്പിള്ളി ശ്രീധരമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ [[മലയാളം|മലയാള]] സാഹിത്യകാരനായിരുന്നു '''വൈലോപ്പിള്ളി ശ്രീധരമേനോൻ''' (ജീവിതകാലം: 1911 മെയ്‌ 11 - 1985 ഡിസംബർ 22 ). <ref>ജീവചരിത്രക്കുറിപ്പ്: വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ, വാല്യം 1 , കറന്റ് ബുക്സ് , തൃശൂർ (2001 ജനുവരി )</ref> [[എറണാകുളം]] ജില്ലയിൽ [[തൃപ്പൂണിത്തറ]]യിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, [[സസ്യശാസ്ത്രം|സസ്യശാസ്ത്രത്തിൽ]] ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിഅമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌. [[മലയാളി|മലയാളിയുടെ]] ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ [[മരുഭൂമി|മരുഭൂമികളെയും]] നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും [[പശ്ചിമഘട്ടം|സഹ്യപർവ്വതത്തിനും]] കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു. മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ [[മാമ്പഴം (കവിത)|മാമ്പഴത്തിലൂടെ]] മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു.1985 ഡിസംബർ മാസം 22-ന്‌ അന്തരിച്ചു.
 
=h=ജീവിത രേഖ==
*1911 ജനനം
*1931 ബി.എ.
*1947 ആദ്യ കhവിതാകവിതാ സമാഹാരം 'കന്നിക്കൊയ്ത്ത്'
*1951 അഖിൽ സുനിൽ അവാർഡ്   - 'ശ്രീരേഖ'
*1952 'കുടിയൊഴിക്കൽ', 'ഓണപ്പാട്ടുകാർ'
വരി 49:
 
== രചനാശൈലി ==
"ശ്രീ" എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ കവിയുടെ കവിതകൾ$ പലതും കേരളത്തിൽ ഒരു ഭാവുകപരിവർത്തനം സൃഷ്ടിച്ചു. [[കേരളം|കേരളത്തിൽ]] [[ജന്മിത്തം|ജന്മിത്തത്തിന്റെ]] അവസാന പിടിമുറുക്കൽ, സാമൂഹികവും സാമുദായികവുമായ മൂല്യങ്ങളുടെ പരിണാമഘട്ടം, [[ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ]] തികഞ്ഞലക്ഷ്യത്തോടെ മുന്നോട്ട്‌ കുതിക്കുന്നു. രണ്ട്‌ [[ലോകമഹായുദ്ധങ്ങൾ]] കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ്‌ കവി തന്റെ യൌവനം കഴിച്ചു കൂട്ടിയത്‌. കാലവും ലോകവും മാറുന്നു എന്നതാണ്‌ വൈലോപ്പിള്ളി കവിതയുടെ ആധാരശില.വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളിൽ ജനിച്ചവരുമായിരുന്ന [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടേയും]], [[ഇടപ്പള്ളി രാഘവൻ പിള്ള|ഇടപ്പള്ളി രാഘവൻപിള്ളയുടെയും]] കാൽപ്പനിക പ്രസ്ഥാനങ്ങൾ മലയാള കവിതാ രംഗത്തിൽ വെന്നിക്കൊടി പാറിച്ച്‌ നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി യാഥാർഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. [[ഇടശ്ശേരി ഗോവിന്ദൻ നായർ]], [[എൻ.വി. കൃഷ്ണവാര്യർ]] മുതലായവരായിരുന്നു അദ്ദേഹത്തിന്റെ സമപ്രായക്കാരും സമശൈലീയരും ആയിരുന്ന ചിലർ.
 
== ജീവിത യാഥാർഥ്യബോധം ==
വരി 136:
 
=== മറ്റു കൃതികൾ ===
* ഋശ്യശൃംനുംഅലക്സാണ്ടറുംഋശ്യശൃംഖനുംഅലക്സാണ്ടറും(നാടകം-[[1956]])
* കാവ്യലോകസ്മരണകൾ (സ്മരണകൾ-[[1978]])
* അസമാഹൃത രചനകൾ(സമ്പൂണ്ണകൃതികളിൽ)
"https://ml.wikipedia.org/wiki/വൈലോപ്പിള്ളി_ശ്രീധരമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്