"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 88:
മലയാളഭാഷയ്ക്ക് ഒരു സ്വതന്ത്രഭാഷഎന്ന നിലയിൽ 2300ഓളം വർഷങ്ങളുടെ പഴക്കം അനുമാനിക്കപ്പെടുന്നു. ബി. സി 300ലെ അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളം എന്ന വാക്ക്‌ ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിന്റെ പഴക്കം തെളിയിക്കുന്നതിൽ സുപ്രധാനമാണ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പുളിമാങ്കൊമ്പിൽ നിന്നു ലഭിച്ച ബിസി രണ്ടാം നൂറ്റാണ്ടിലെ വീരക്കൽ ലിഖിതം. ഈ ലിഖിതത്തിലെ "കുടല്ലൂർ ആ കോൾ പെടു തീയൻ അന്തവൻ കൽ" എന്ന വാക്യത്തിലെ പെടു ധാതു മലയാളമാണ്. നശിച്ചുവീഴുക, മരണപ്പെടുക തുടങ്ങിയ അർഥങ്ങൾ പെടു എന്ന ധാതുമലയാളത്തിനുണ്ട്. കൂടല്ലൂരിലെ കന്നുകാലി കവർച്ചാശ്രമത്തിൽ മരിച്ചുവീണ തീയൻ അന്തവന്റെ സ്മാരകമായിട്ടുള്ള വീരക്കൽ എന്നാണ് ഈ വാചകത്തിന്റെ അർഥം. 2,100 വർഷം പഴക്കമുള്ള വീരക്കൽ ലിഖിതത്തിൽ മലയാളത്തിന്റേതു മാത്രമായ വ്യാകരണ സവിശേഷതകൾ കാണാം.
 
[[ഇടയ്ക്കൽ ഗുഹകൾ|ഇടയ്ക്കൽ ഗുഹകളിൽനിന്ന്]] കിട്ടിയ 2-5 നൂറ്റാണ്ടിലെ ഏഴ് ലിഖിതങ്ങളിൽ നാലെണ്ണം, [[പട്ടണം പുരാവസ്തുഖനനം|പട്ടണം ഉൽഖനനത്തിൽ]] കണ്ടെത്തിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങൾ, [[നിലമ്പൂർ|നിലമ്പൂരിൽ]] കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയിൽ മലയാളം വാക്കുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പലവാക്കുകളും നിലവിൽ മലയാളത്തിൽ ഉപയോഗിക്കുന്നതും എന്നാൽ തമിഴിൽ പ്രയോഗത്തിലില്ലാത്തതുമാണ്. തമിഴ് ശൈലിയായ "എൈ" കാരത്തിന് പകരം മലയാളം ശൈലിയായ "അ" കാരമാണ് വാക്കുകളിലുള്ളത്. ഇടയ്‌ക്കൽ ഗുഹകളിലുള്ള ശിലാലിഖിതങ്ങൾ മലയാളത്തിന്റെ ആദ്യമാതൃകകളാണെന്ന്‌ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വടക്കൻ പരവൂരിനടുത്തുള്ള പട്ടണത്തിൽ നിന്നു ലഭിച്ച ലിഖിതങ്ങൾ മലയാളത്തിന്റെ പഴമ തെളിയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ഖനനത്തിലൂടെ ലഭിച്ച പ്രാചീന വസ്തുക്കളിൽ ദ്രാവിഡ-ബ്രാഹ്മി ലിപിയിൽ എഴുതിയ രണ്ട് ഓട്ടക്കലക്കഷണങ്ങളുണ്ട്. ഇതിൽ '''ഊർപാവ ഓ...''' എന്നും '''ചാത്തൻ''' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിനുശേഷം അഞ്ചാം നൂറ്റാണ്ടിലെ നിലമ്പൂര് ശിലാരേഖയിലും മലയാളഭാഷയും വ്യാകരണപ്രത്യേകതകളും കാണാം. അവിടെ നിന്നും മലയാളം ഉയർന്നു വന്നു
 
 
സംഘകാലകൃതികളടക്കം ഏട്ടാം നൂറ്റാണ്ട് വരെയുള്ള ദ്രാവിഡസാഹിത്യം മലയാളത്തിനു കൂടി അവകാശപ്പെട്ട പൊതുസ്വത്താണ്. സംഘകാലകൃതികളിൽ പ്രധാനപ്പെട്ടവ പലതും കേരളത്തിലുണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്പതോളം സംഘകാല എഴുത്തുകാർ കേരളീയരായിരുന്നുവത്രെ. ഇപ്പോഴും പ്രയോഗത്തിലുള്ള 150ലധികം മലയാളം വാക്കുകൾ സംഘകാല കൃതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ തമിഴർക്കോ, ഇന്നത്തെ മലയാളികൾക്കോ സംഘസാഹിത്യഭാഷ പ്രത്യേക പരിശീലനം കൂടാതെ മനസ്സിലാവില്ല എന്നും അതുകൊണ്ട്‌ ആഭാഷ തമിഴോ മലയാളമോ അല്ല എന്നും മൂലദ്രാവിഡഭാഷയാണെന്നും കണക്കാക്കപ്പെടുന്നു. സംഘസാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്ന തുറമുഖ നഗരങ്ങൾ (മുചിരിതൊണ്ടി, ഏഴിമല, വിഴിഞ്ഞം), നാടുവാഴികൾ (ചേരന്മാർ, ഏഴിമലയിലെ മൂവൻമാർ, വിഴിഞ്ഞത്തെ ആയന്മാര്), കവികൾ, സംഭവങ്ങൾ എന്നിവയുടെ നല്ലൊരു ഭാഗം ഇന്നത്തെ കേരള പ്രദേശത്തു നിന്നാണ്. മൂലദ്രാവിഡഭാഷയിൽ എഴുതപ്പെട്ടതാണ് സംഘം കൃതികളെന്നും ഈ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് തമിഴും മലയാളവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും പഴക്കമുള്ള ദ്രാവിഡ വ്യാകരണഗ്രന്ഥമായ തൊൽക്കാപ്പിയത്തിലെ 40 ശതമാനം നിയമങ്ങളും മലയാളത്തിനു മാത്രമേ യോജിക്കുന്നുള്ളൂ. പതിറ്റുപത്ത്, ഐങ്കൂറ് നൂറ്, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിലൊക്കെ കാണുന്ന മലനാട്ടുഭാഷയിൽ തമിഴിനവകാശപ്പെടാൻ കഴിയാത്ത ഒരുപാടു മലയാളവ്യാകരണ-ഭാഷാപ്രയോഗങ്ങളുണ്ട്.
"https://ml.wikipedia.org/wiki/മലയാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്