"നാദിർ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Infobox edited
No edit summary
വരി 25:
|}}
 
1736 മുതൽ 1747 വരെ [[ഇറാൻ|വിശാല ഇറാനിൽ]] ഭരണത്തിലിരുന്ന [[അഫ്ഷാറി സാമ്രാജ്യം|അഫ്‌ഷാറി സാമ്രാജ്യത്തിന്റെ]] ചക്രവർത്തിയും സ്ഥാപകനുമാണ് '''നാദിർ ഷാ അഫ്‌ഷാർ''' ([[പേർഷ്യൻ]]: نادر شاه افشار;) എന്ന '''നാദിർ ഷാ'''. (നാദിർ ഖിലി ബെഗ്, നാദിർ ഖാൻ എന്നിങ്ങനെയും അറിയപ്പെടുന്നു). (ജനനം: 1688 നവംബർ /1698 ഓഗസ്റ്റ് 6 – മരണം: 1747 ജൂൺ 19). ഇദ്ദേഹത്തിന്റെ സൈനികതന്ത്രങ്ങൾ മൂലം ചില ചരിത്രകാരന്മാർ പേർഷ്യയിലെ [[നെപ്പോളിയൻ]] എന്നും രണ്ടാം [[അലക്സാണ്ടർ]] എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
 
സഫവി സാമ്രാജ്യത്തിലെ ദുർബലനായ ഷാ ഹുസൈന്റെ കാലത്ത് [[ഹോതകി സാമ്രാജ്യം|അഫ്ഗാനികൾ]] [[പേർഷ്യൻ സാമ്രാജ്യം|പേർഷ്യ]] പിടിച്ചടക്കി ആധിപത്യം സ്ഥാപിച്ച വേളയിലാണ് നാദിർഷാ രംഗത്തെത്തുന്നത്. [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ തുർക്കികളും]] [[റഷ്യ|റഷ്യക്കാരും]] പേർഷ്യയുടെ പല ഭാഗങ്ങളും ഇക്കാലത്ത് കൈയടക്കി വച്ചിരുന്നു. ഈ പ്രദേശങ്ങൾ തിരിച്ചുപിടിച്ച് പേർഷ്യയെ വീണ്ടും ഒന്നിപ്പിക്കാൻ നാദിർ ഷാക്ക് സാധിച്ചു. പിന്നീട് സഫവികളൂടെ ദുർബലരായ പിൻ‌ഗാമികളിൽ നിന്നും 1736-ൽ നാദിർ ഷാ അധികാരം സ്വയം ഏറ്റെടുക്കുകയും ചെയ്തു.
 
നാദിർ ഷയുടെ സൈനികമുന്നേറ്റൾ വിശാലമായ ഒരു പേർഷ്യൻ സാമ്രാജ്യത്തിന്റെ പിറവിക്ക് വഴിതെളിച്ചു. ഈ സാമ്രാജ്യത്തിൽ, ഇന്നത്തെ [[ഇറാൻ]], [[അഫ്ഗാനിസ്താൻ]], [[പാകിസ്താൻ]], [[കോക്കാസസ്]] മേഖലയുടെ ഭാഗങ്ങൾ, [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയുടെ]] ചില ഭാഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. എങ്കിലും സൈനികരംഗത്തെ ചെലവ്, പേർഷ്യൻ സാമ്പത്തികരംഗത്ത് വൻ നാശനഷ്ടം വരുത്തിവച്ചു. നാദിർ ഷായുടെ വിജയങ്ങൾ, അദ്ദേഹത്തെ മദ്ധ്യേഷ്യയിലെ ഏറ്റവും ശക്തമായ സാമ്രാജ്യത്തിന്റെ അധിപനാക്കിയെങ്കിലും 1747-ൽ അദ്ദേഹം കൊല്ലപ്പെട്ടതിനു ശേഷം സാമ്രാജ്യം ഛിന്നഭിന്നമായി.
"https://ml.wikipedia.org/wiki/നാദിർ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്