673
തിരുത്തലുകൾ
No edit summary |
(ചെ.)No edit summary |
||
അമേരിക്കൻ ഐക്യനാടുകളിൽ, മാസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ വിദഗ്ദ്ധനായിരുന്ന '''റിച്ചാർഡ് മാത്യൂ സ്റ്റാൾമാൻ''' [[സ്വതന്ത്ര സോഫ്റ്റ്വെയർ സമിതി|സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനത്തിന്റെ]] സ്ഥാപകനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആദ്യകാലങ്ങളിൽ കമ്പ്യൂട്ടർ വിദഗ്ദ്ധന്മാർക്കിടയിൽ ഉണ്ടായിരുന്ന കൂട്ടായ്മ, വൻകിട കുത്തക കമ്പനികളുടെ ഇടപെടലുകൾ കാരണം കൈമോശം വരികയും സ്വകാര്യ സോഫ്റ്റ്വെയറുകളുടെ വ്യാപനം സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു തടസ്സമാകാൻ തുടങ്ങുകയും ചെയ്ത ഒരു അവസരത്തിലാണ്, ആർ. എം. എസ് എന്ന ചുരുക്കപ്പേരിൽ കൂടി അറിയപ്പെടുന്ന റിച്ചാർഡ് സ്റ്റാൾമാൻ [[ഗ്നൂ|ഗ്നൂ പ്രോജക്റ്റിലൂടെ]] സ്വതന്ത്ര സോഫ്റ്റ്വേർ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. ഉപഭോക്താവിന്റെ മേൽ സ്വകാര്യ സോഫ്റ്റ്വേയറുകൾ അടിച്ചേൽപ്പിച്ച ചില നിഷേധാത്മകമായ നിയന്ത്രണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സ്റ്റാൾമാൻ സ്വകാര്യ സോഫ്റ്റ്വെയറുകൾക്ക് ഒരു ബദൽ ഉണ്ടാക്കുന്നതിലേക്കായി തന്റെ ശേഷ ജീവിതം മാറ്റി വെച്ചു.<ref name="ഗ്നു പ്രഖ്യാപനം">[http://www.gnu.org/gnu/initial-announcement.html റിച്ചാർഡ് സ്റ്റാൾമാൻ.ഗ്നു പദ്ധതി പ്രഖ്യാപനം 1983 സെപ്തംബർ 27.]</ref>.
ഗ്നൂ കംപയിലർ കലക്ഷൻ മുതൽ ഇന്നു സ്വകാര്യ സോഫ്റ്റ്വെയറുകൾക്ക് പ്രധാന ബദലായി നിലകൊള്ളുന്ന ലിനക്സ് ഓപ്പറേറ്റിന്ദ്
==ആദ്യ കാലം==
1980തുകളുടെ ആദ്യത്തോടെ കച്ചവടസാധ്യത മുന്നിൽ കണ്ടും മറ്റു കമ്പനികളിൽ നിന്നുള്ള മൽസരം ഒഴിവാക്കാൻ വേണ്ടിയും സോഫ്റ്റ്വെയർ വികസനത്തിലേർപ്പെട്ടിരുന്ന കമ്പനികൾ പലതും തങൾ വികസിച്ചെടുക്കുന്ന സോഫ്റ്റ്വെയറുകളുടെ [[സോഴ്സ് കോഡ്|നിർമ്മാണരേഖ ]]ഉപഭോക്താവിനു നൽകാൻ വിസമ്മതിച്ചു തുടങി. ഈ പ്രവണത അതിന്നു മുൻപു തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നുവെങ്കിലും 1980 തുകളുടെ ആദ്യത്തോടെ സോഫ്റ്റ്വെയറുകളുടെ നിർമ്മാണരേഖ പുറത്തു വിടുന്നത് വളരെ അപൂർവ്വമാകുകയും ഉപഭോക്താവിനു സോഫ്റ്റ്വെയറിൽ ആവശ്യമായ ഏതൊരു മാറ്റത്തിനും സോഫ്റ്റ്വെയർ വികസിപ്പിച്ച കമ്പനിയെ ആശ്രയിക്കേണ്ട ഒരു സ്ഥിതി സംജാതമാവുകയും ചെയ്തു. 1976 ലെ അമേരിക്കൻ പകർപ്പവകാശനിയമം പ്രാബല്യത്തിൽ വന്നതോടെയാണ് ഈ പ്രവണതയ്ക്ക് വേരോട്ടമുണ്ടായി തുടങ്ങിയതെന്നു കരുതപ്പെടുന്നു.
1980ൽ എം. ഐ. റ്റി. ലാബിൽ പുതുതായി സ്ഥാപിച്ച ലേസർ രശ്മികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അച്ചടിയന്ത്രത്തിന്റെ നിയന്ത്രണ സോഫ്റ്റ്വെയറുകളുടെ നിർമ്മാണരേഖ പരിശോധിക്കാനോ അതിൽ മാറ്റം വരുത്താനോ ഉള്ള അവകാശം സിറോക്സ് കമ്പനി സ്റ്റാൾമാനും സഹപ്രവർത്തകർക്കും നിഷേധിക്കുകയുണ്ടായി. ലാബിൽ മുന്നെ ഉണ്ടായിരുന്ന അച്ചടിയന്ത്രത്തിന്റെ സോഫ്റ്റ്വെയറിൽ മാറ്റം വരുത്തിയ സ്റ്റാൾമാൻ, അതിൽ അച്ചടി ജോലി കഴിഞാൽ അച്ചടി നിർദ്ദേശം നൽകിയ ആൾക്ക് അറിയിപ്പ് കിട്ടുന്ന ഒരു സംവിധാനം ഏർപ്പെടുത്തിയിരുന്നു. എം. ഐ. റ്റി. ലാബ് കെട്ടിടത്തിലെ പല നിലകളിലായി ഈ അച്ചടിയന്ത്രത്തെ ആശ്രയിച്ചു ജോലി ചെയ്തിരുന്നവർക്ക് അറിയിപ്പ് സംവിധാനത്തിന്റെ അഭാവം വലിയൊരു അസൗകര്യമായി മാറി, കൂട്ടത്തിൽ
സ്വകാര്യ സോഫ്റ്റ്വെയറുകൾക്കെതിരായ റിച്ചാർഡ് സ്റ്റാൾമാന്റെ നിലപാടുറപ്പിച്ച മറ്റൊരു സംഭവം ലിസ്പ് മെഷീനുകൾ എന്നറിയപ്പെട്ടിരുന്ന വിവിധോദ്യേശ കമ്പ്യൂട്ടറുകളുടെ വിപണത്തിനായി എം. ഐ. റ്റി. ലാബിൽ നിന്നു ഉദയം കൊണ്ട രണ്ടു കമ്പനികളുടെ ചരിത്രമാണ്. എം. ഐ. റ്റി. ലാബിൽ സ്റ്റാൾമാന്റെ സഹപ്രവർത്തകരായിരുന്ന റിച്ചാർഡ് ഗ്രീൻബ്ലാറ്റ്, ടോം നൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ ലിസ്പ് മെഷീൻ ഇങ്ക്. എന്നൊരു കമ്പനിയും എം. ഐ. റ്റി. ലാബിനു പുറത്തു നിന്നുള്ള നിക്ഷേപരുടെ പിൻബലത്തിൽ സിംബോളിക്സ് എന്നൊരു കമ്പനിയും ലിസ്പ് കമ്പ്യൂട്ടറുകളുടെ വിപണത്തിനായി രൂപം കൊണ്ടു. രണ്ടു കമ്പനികളും സ്വകാര്യ സോഫ്റ്റ്വെയർ രൂപത്തിലായിരുന്നു വിപണനം നടത്തിയിരുന്നതെങ്കിലും സ്റ്റാൾമാന്റെ അഭിപ്രായത്തിൽ സിംബോലിക്സിന്റെ തന്ത്രങൾ എം. ഐ. റ്റി. ഹാക്കർ സമൂഹത്തിന്റെ താത്പര്യങൾക്കു വിരുദ്ധമായിരുന്നു. സിംബോളിക്സ് കമ്പനി പ്രോഗ്രാമ്മർമാർക്ക് എം. ഐ. റ്റി. ലാബിലെ കമ്പ്യൂട്ടറുളുടെ മേൽ കുത്തക നിഷേധിക്കാൻ വേണ്ടി 1981 മുതൽ 1983 വരെ റിച്ചാർഡ് സ്റ്റാൾമാൻ, സിംബോളിക്സ് കമ്പനി പ്രോഗ്രാമ്മർമാർ പുറത്തിറക്കിയ സ്വകാര്യ സോഫ്റ്റ്വെയറുകൾക്ക് സ്വതന്ത്ര പതിപ്പുണ്ടാക്കാൻ വേണ്ടി തന്റെ സമയം നീക്കി വെച്ചു.<ref name="സിംബോളിക്സ് യുദ്ധം">[http://oreilly.com/openbook/freedom/ch07.html സാം വില്ല്യംസ്. ഫ്രീ ആസ് ഇൻ ഫ്രീഡം അധ്യായം 7]</ref>
1984ൽ സ്റ്റാൾമാൻ എം. ഐ. റ്റി. ലാബിലെ തന്റെ ജോലി ഉപേക്ഷിക്കുകയും, താൻ 1983 സെപ്തംബർ മാസം പ്രഖ്യാപിച്ച ഗ്നു പ്രൊജക്റ്റ്നു വേണ്ടി തന്റെ മുഴുവൻ സമയം മാറ്റി വെയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു.
"ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ച ആളെന്ന നിലയിൽ ഈ പ്രൊജക്റ്റിനു വേണ്ട ശരിയായ വൈദഗ്ദ്ധ്യം എനിക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. വിജയം ഉറപ്പു നൽകുന്നില്ലെങ്കിലും ഞാൻ ഈ ജോലിക്കു പ്രാപ്തനായ ഒരാളാണ് ഞാനെന്ന് കരുതുന്നു. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം, യുനിക്സ് ഉപയോഗിച്ച് പരിചയമുള്ളവർക്ക് പെട്ടെന്നു ഉപയോഗത്തിൽ കൊണ്ടുവരാൻ തക്ക വണ്ണം നിലവിലുള്ള യുനിക്സ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ഒത്തു പോകുന്ന നിലയിൽ വികസിപ്പിക്കാനുദ്ദേശിക്കുന്നു".<ref name="ഗ്നു പ്രഖ്യാപനം"/>
1985ൽ ഗ്നു എന്ന പേരിൽ ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കാനുള്ള
ഗ്നു പദ്ധതിയിൽ വികസിപ്പിക്കപ്പെട്ട പല സുപ്രധാന സോഫ്റ്റ്വെയറുകളുടെയും വികസന ചുമതല റിച്ചാർഡ് സ്റ്റാൾമാൻ നിർവഹിച്ചു. കമ്പ്യൂട്ടർ പ്രോഗ്രാമ്മുകൾ വികസിപ്പിച്ചെടുക്കാൻ ഉതകുന്ന ഇമാക്സ് എഡിറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളെ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാനനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കാൻ ഉപയോഗിക്കുന്ന ഗ്നു കമ്പയിലർ ശേഖരം, പ്രോഗ്രാമിലുള്ള തെറ്റ് കണ്ടുപിടിച്ച് തിരുത്താൻ സഹായിക്കുന്ന ജി.ഡി.ബി ഡീബഗ്ഗർ, പ്രത്യേക ഉപയോഗത്തിനായി വികസിപ്പിച്ചെടുത്ത ഒരു കൂട്ടം കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളെ ഒരുമിച്ച് ചേർത്ത് ഒരു വിതരണ സംവിധാനമായി മാറ്റാൻ സഹായിക്കുന്ന ജി. മേക്ക് എന്ന സോഫ്റ്റ്വെയർ സങ്കേതം തുടങിയവയെല്ലാം സ്റ്റാൾമാന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തവയാണ്. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിൽ ഗ്നു പദ്ധതിയിലെ പ്രധാന അഭാവം ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ കേന്ദ്രഭാഗത്തിന്റെതായിരുന്നു. 1990ൽ ചില ഗ്നു പദ്ധതി പ്രവർത്തകർ ഓപ്പറേറ്റിംഗ് സിസ്റ്റം കേന്ദ്രഭാഗം വികസിപ്പിച്ചെടുക്കുന്ന ജോലി ആരംഭിച്ചെങ്കിലും വ്യാപക ഉപയോഗത്തിനായുള്ള പൂർണ്ണത കൈവരിക്കുന്നതിന്നു മുന്നെയാണ് ഗ്നു പദ്ധതിയിൽ വികസിപ്പിക്കപ്പെട്ട സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ ലിനസ് ട്രോവാൾഡ് എന്ന ഫിൻലാന്റുകാരൻ വിദ്യാർത്ഥി ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ കേന്ദ്രഭാഗം വികസിപ്പിച്ചെടുക്കുന്നത്. അങ്ങനെ സ്വകാര്യ സോഫ്റ്റ്വെയറുകൾക്ക് ബദലായി ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന റിച്ചാർഡ് സ്റ്റാൾമാന്റെ സ്വപ്നം ലിനസ് ട്രോവാൾഡ് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം
==അവലംബം==
|