"യുണിക്സ് ഷെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Unix shell" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

06:54, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പരമ്പരാഗത യുണിക്സ്-പോലുള്ള കമാൻഡ് ലൈൻ യൂസർ ഇന്റർഫേസ് ലഭ്യമാക്കുന്ന കമാൻഡ് ലൈൻ ഇന്റർപ്രെട്ടർ അല്ലെങ്കിൽ ഷെൽ ആണ് യൂണിക്സ് ഷെൽ. കമാന്റ് ലൈനിൽ നിർദേശങ്ങൾ ടെക്സ്റ്റ് ആയി ടൈപ് ചെയ്ത് എക്സിക്യൂട്ട് ചെയ്തോ, ഒന്നിലധികം നിർദേശങ്ങൾ ചേർന്ന ടെക്സ്റ്റ് ഫയൽ ആയോ ആണ് ഉപയോക്താക്കൾ കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. ഉപയോക്താക്കൾ യൂണിക്സ് ഷെല്ലുമായി സംവദിക്കുന്നത് ടെർമിനൽ എമുലേറ്റർ വഴിയാണ്, എങ്കിലും സെർവർ സിസ്റ്റങ്ങളിൽ സീരിയൽ ഹാർഡ്‍വെയർ കണക്ഷൻ വഴിയും നെറ്റ്‍വർക്ക് സെഷൻ  വഴിയും നേരിട്ട് ഷെൽ ഉപയോഗിക്കുന്നത് സാധാരണമാണ്.

OS X ഡെസ്ക്ടോപ്പിലെ tcsh, sh ഷെൽ ജാലകങ്ങൾ

ആശയം

ഷെൽ എന്ന പദത്തിന്റെ ഏറ്റവും പൊതുവായ അർഥം ഉപയോക്താക്കൾ ആജ്ഞകൾ ടൈപ്പുചെയ്യാൻ ഉപയോഗിക്കുന്ന ഏതെങ്കിലും പ്രോഗ്രാം എന്നാണ്. ഒരു ഷെൽ അടിസ്ഥാന ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വിശദാംശങ്ങൾ ഒളിപ്പിച്ചുവക്കുകയും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കെർണൽ ഇന്റർഫെയിസിന്റെ സാങ്കേതിക വിശദാംശങ്ങൾ മാനേജ് ചെയ്യുകയും ചെയ്യുന്നു. മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടേയും ഏറ്റവും കുറഞ്ഞ തലത്തിലുള്ള അല്ലെങ്കിൽ ഏറ്റവും ആന്തരിക ഘടകമാണ് കെർണൽ.

"https://ml.wikipedia.org/w/index.php?title=യുണിക്സ്_ഷെൽ&oldid=2867447" എന്ന താളിൽനിന്ന് ശേഖരിച്ചത്