"അടൽ ബിഹാരി വാജ്പേയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
| website=[http://www.ataljee.org അടൽജീ.ഓർഗ്]
|}}
'''അടൽ ബിഹാരി വാജ്‌പേയി''' ഡിസംബർ 25, 1924 - 16 ആഗസ്റ്റ് 2018) ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്നു. 1924 ഡിസംബർ 25ന്‌ [[മധ്യപ്രദേശ്‌|മധ്യപ്രദേശിലെ]] [[ഗ്വാളിയാർ|ഗ്വാളിയാറിൽ]] അദ്ദേഹം ജനിച്ചു. [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ [[ഇന്ത്യ|ഇന്ത്യയുടെ]] പ്രധാനമന്ത്രിയായി. 1996 മെയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ [[ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം|എ‌. ഐ. എ‌. ഡി. എം. കെ]] പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട്‌ അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] നേതൃത്വത്തിലുള്ള [[ദേശീയ ജനാധിപത്യ സഖ്യം|എൻ.ഡി.എ]] ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവിനു]] ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി.[[പൊഖ്റാൻ ആണവ പരീക്ഷണം|പൊഖ്റാൻ ആണവ പരീക്ഷണവും]](മേയ് 1998) [[കാർഗിൽ യുദ്ധം|കാർഗിൽ യുദ്ധവും]] 2001ലെ [[2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം|പാർലിമെന്റ് ആക്രമണവും]] നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. പരമോന്നത ബഹുമതിയായ [[ഭാരതരത്ന]] നൽകി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ശ്രീ അടൽ ബിഹാരി വാജ്പേയ്<ref>http://www.archive.asianetnews.tv/News/india/ab-vajpayee-25282</ref>. മൂത്രാശയ അണുബാധ, വൃക്ക സംബന്ധമായ രോഗങ്ങൾ കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു.ചികിത്സയിലായിരുന്ന വാജ്പേയി, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05ന് അന്തരിച്ചു<ref>https://www.manoramanews.com/news/breaking-news/2018/08/16/former-indian-prime-minister-a-b-vajpayee-passed-away.html</ref>.
 
== ജീവിതരേഖ ==
 
[[ഉത്തർ‌പ്രദേശ്|ഉത്തർപ്രദേശിൽ]] നിന്നും [[മധ്യപ്രദേശ്‌|മധ്യപ്രദേശിലെ]] [[ഗ്വാളിയർ|ഗ്വാളിയോറിലേക്ക്]] കുടിയേറിയ ഒരു ഇടത്തരം ബ്രാഹ്മണകുടുംബത്തിൽ കൃഷ്ണ ദേവിയുടെയുംകൃഷ്ണാദേവിയുടെയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും മകനായി 1924 ഡിസംബർ 25നാണ്‌25-നാണ്‌ വാജ്‌പേയി ജനിച്ചത്‌. ഗ്വാളിയറിലെ വിക്ടോറിയ കോളേജിൽ നിന്ന് സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും [[കാൺപൂർ]] ഡി.എ.വി. കോളേജിൽ (ദയാനന്ദ് ആൻഗ്ലോ വൈദിക് മഹാവിദ്യാലയം) നിന്ന് രാഷ്ട്രതന്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി.
 
1942 -ലെ ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിച്ച വാജ്‌പേയി സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. 1951ൽ1951-ൽ [[ഭാരതീയ ജനസംഘം|ഭാരതീയ ജന സംഘത്തിന്റെയും]] പിന്നീട് 1977-80 കാലഘട്ടത്തിൽ [[ജനതാ പാർട്ടി|ജനതാ പാർട്ടിയുടെയും]] സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. 1979ൽ1979-ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭ രാജിവെച്ചപ്പോൾ മറ്റു ചില നേതാക്കൾക്കൊപ്പം ഭാരതീയ ജനതാ പാർട്ടി എന്ന പുതിയ സംഘടന ഉണ്ടാക്കി. 1980-86 കാലയളവിൽ അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡന്റായിരുന്നു<ref>http://parliamentofindia.nic.in/ls/lok13/biodata/13UP20.htm</ref>.
 
1957-ലെ രണ്ടാം ലോകസഭ മുതലിങ്ങോട്ട്‌ ഒൻപതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും ആദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് വാജ്‌പേയിക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ് <ref name="pm_atal">http://pmindia.nic.in/pm_atal.html</ref>. പാർലിമെന്റിലെ പല സമിതികളിലും അദ്ദേഹം അംഗമായിരുന്നു.
വരി 43:
1977-ലെ [[മൊറാർജി ദേശായി|മൊറാർജി ദേശായിയുടെ]] നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭയിൽ വാജ്‌പേയി വിദേശകാര്യ മന്ത്രിയായിരുന്നു.
 
പ്രഭാഷകനെന്ന നിലയിലുംപ്രഭാഷകനായും കവിയായും പ്രശസ്തി നേടി. 2005 ഡിസംബറിൽ മുംബൈയിൽ നടന്ന റാലിയിൽ വെച്ച് വാജ്‌പേയി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു<ref>http://news.bbc.co.uk/2/hi/south_asia/4568980.stm</ref>. 2009 മുതൽ സ്മൃതിനാശവും അവശതയും അനുഭവിച്ച അദ്ദേഹം 2018 ആഗസ്ത് 16ന്16-ന് അന്തരിച്ചു.
 
== ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടം ==
വരി 133:
===കാവ്യങ്ങൾ ===
* ഇരുപത്തിയൊന്ന് കവിതകൾ. (2003)
* ക്യാ ഖോയാ ക്യാ പായാ (എന്ത് പോയി എന്ത് നേടി - 1999)
* മേരി ഇക്യാവനാ കവിതായേം (എന്റെ 51 കവിതകൾ - 1995)
* ശ്രേഷ്ഠ കവിത (1997)
 
"https://ml.wikipedia.org/wiki/അടൽ_ബിഹാരി_വാജ്പേയി" എന്ന താളിൽനിന്ന് ശേഖരിച്ചത്