"ചെറുതോണി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 34:
}}
 
[[ഇടുക്കി ജല വൈദ്യുത പദ്ധതി|ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ]] ഭാഗമായി നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് '''ചെറുതോണി അണക്കെട്ട്'''. [[ഇടുക്കി അണക്കെട്ട്]], [[കുളമാവ് അണക്കെട്ട്]] എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. എല്ലാ അണക്കെട്ടിന്റെയും ഭാഗമായി 60 കിലോമീറ്റർ ചുറ്റളവിലാണ് ജലസംഭരണ പരിധി. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം<ref>http://www.india9.com/i9show/Cheruthoni-Dam-14784.htm</ref>. 1976 - ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 2400 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. [[ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി|ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ്]] ഈ അണക്കെട്ട് നിർമ്മിച്ചത്. വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. [[ഓണം]], [[ക്രിസ്മസ്]]എന്നീ സന്ദർഭങ്ങളിൽ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ സന്ദർശകർക്കു പ്രവേശനാനുമതി കൊടുക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മാത്രമാണ് ബോട്ടിങ്ങ് നടത്താനും കഴിയുന്നത്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു. ജലസംഭരണിയിലെ ([[ഇടുക്കി]], [[ചെറുതോണി]], [[കുളമാവ്]] അണക്കെട്ടുകൾ കൂടിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള റിസർവ്വോയറിലെ ജലവിതാനം ഉയരുമ്പോൾ ചെറുതോണി അണക്കെട്ട് വഴിയാണ് അധികജലം പുറത്തേക്കൊഴുക്കുക. ആ ജലം പിന്നീട് ഒഴുകി പെരിയാർ നദിയായി ഒഴുകി ഭൂതത്താൻ അണക്കെട്ടിന് മുമ്പ് [[ഇടമലയാർ]] നദിയും [[പൂയംകുട്ടി പുഴ]]<nowiki/>യും കൂടി ചേർന്ന് എറണാകുളം ജില്ലയിലൂടെ ഒഴുകുന്നു.138  മീറ്റർ ആണ്  ഉയരമുള്ള  ഡാമിന്റെ  നീളം 651 മീറ്റർ ആണ് .ഡാമിലെ വെള്ളത്തിന്റെ നില സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരത്തിൽ എത്തുമ്പോഴാണ് ഡാം ഷട്ടർ തുറക്കുന്നത് .ഇതുവരെ 4 തവണ മാത്രമാണ് ഡാം തുറക്കേണ്ടി വന്നിട്ടുള്ളൂ. 1981 ൽ ഒക്ടോബർ 29 മുതൽ നവംബർ 13 വരെ 15 ദിവസം , 1992 ൽ ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയും , നവംബർ 16 മുതൽ നവംബർ 23 വരെയും 12 ദിവസം , 2018 ൽ ഓഗസ്റ്റ്  09 മുതൽ ഓഗസ്റ്റ്  16 വരെയും 8 ദിവസം ആദ്യമായി ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചു തുറന്നു.
 
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ചെറുതോണി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്