"ടി-കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox++
No edit summary
 
വരി 26:
[[Image:Red White Blood cells.jpg|thumb|250px|രക്തകോശങ്ങളുടെ ഒരു [[സ്കാനിംഗ് ഇലക്ട്രോൺ സൂക്ഷ്മദർശിനി| സ്കാനിംഗ് ഇലക്ട്രോൺ സൂക്ഷ്മദർശിനിച്ചിത്രം]] വലത്തേ മൂലയ്ക്കു കാണുന്നത് ടി-ലസികാണു. ഇടത്തേയറ്റത്ത് [[അരുണരക്താണു]]. കൂട്ടത്തിൽ ചെറുതും നടുക്കു കാണുന്നതും [[പ്ലേറ്റ്ലെറ്റ്]] കോശമാണ്]]
 
ലസികാണു എന്ന ഉപവിഭാഗത്തിൽ പെടുന്ന [[ശ്വേതരക്താണു]] ആണ് ടി-ലസികാണുക്കൾ അഥവാ ടി-കോശങ്ങൾ. ജന്തുക്കളിലെ [[രോഗപ്രതിരോധവ്യവസ്ഥ|രോഗപ്രതിരോധവ്യവസ്ഥയുടെ]] ഒരു മുഖ്യ വിഭാഗമായ അനുവർത്തന പ്രതിരോധത്തിന്റെ “സംഘാടകരായി” വർത്തിക്കുന്ന കോശമാണ് ടി-ലസികാണുക്കൾ. ഇതേ ധർമ്മം മൂലം, പ്രതിരോധ സങ്കേതത്തിന്റെ രണ്ട് കൈവഴികളായ [[കോശമാധ്യസ്ഥപ്രതിരോധം| കോശമാധ്യസ്ഥപ്രതിരോധത്തെയും]] [[ദ്രവീയപ്രതിരോധ|ദ്രവീയപ്രതിരോധത്തെയും]] തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികൂടിയാവുന്നുണ്ട് ഇവ.<ref>Alberts B, Johnson A, Lewis J, Raff M, Roberts k, Walter P (2002) Molecular Biology of the Cell. Garland Science: New York, NY pg 1367. "T cells and B cells derive their names from the organs in which they develop. T cells develop in the thymus, and B cells, in mammals, develop in the bone marrow in adults or the liver in fetuses."</ref>
 
[[ടി-കോശസ്വീകരിണികൾ|ടി-കോശസ്വീകരിണികൾ]] എന്നറിയപ്പെടുന്ന ഒരുകൂട്ടം മാംസ്യങ്ങൾ ഇവയുടെ കോശസ്തരത്തിന്റെ ഉപരിതലത്തിൽ കാണപ്പെടുന്നു; ഇവയിലൂടെയാണ് [[ബി-ലസികാണു|ബിലസികാണുക്കളിൽ]] നിന്നും [[പ്രാകൃതിക കൊലയാളികോശം|പ്രാകൃതിക കൊലയാളികോശങ്ങളിൽ]] നിന്നും ടി-കോശങ്ങളെ വേർതിരിച്ചറിയാനാകുന്നത്. ജനിക്കുന്നത് ബി-ലസികാണുക്കളെപ്പോലെ [[മജ്ജ|മജ്ജയിലെ]] [[രക്താജനകകല|രക്തജനകകലയിലാണെങ്കിലും]] ടി-കോശങ്ങൾ പൂർണവികാസം പ്രാപിക്കുന്നതും രോഗപ്രതിരോധപ്രവർത്തനങ്ങൾക്ക് സജ്ജമാകുന്നതും [[തൈമസ് ഗ്രന്ഥി|തൈമസ് ഗ്രന്ഥിയിലാണ്]]. ടി-ലസികാണുക്കളിലെ “ടി” [[തൈമസ് ഗ്രന്ഥി|തൈമസ് ഗ്രന്ഥിയെ]] സൂചിപ്പിക്കുന്നു.<ref>McClory, Susan; Hughes, Tiffany; Freud, Aharon G.; Briercheck, Edward L.; Martin, Chelsea; Trimboli, Anthony J.; Yu, Jianhua; Zhang, Xiaoli; Leone, Gustavo (Apr 2012). "Evidence for a stepwise program of extrathymic T cell development within the human tonsil". The Journal of Clinical Investigation. 122 (4): 1403–1415. doi:10.1172/JCI46125. ISSN 1558-8238. PMC 3314444 Freely accessible. PMID 22378041</ref>
 
വളർച്ചയുടെ പ്രാരംഭാവസ്ഥയിൽ തന്നെ തൈമസ് ഗ്രന്ഥിയിലേക്ക് കുടിയേറുന്ന ടി-കോശങ്ങൾ അവിടെ നിന്നും രോഗാണുക്കളെ നേരിടാനുള്ള ആവശ്യാനുസരണം പെരുകുകന്നു. കൈകാലുകളിലെ രക്തചംക്രമണ വ്യവസ്ഥയിൽ റോന്തുചുറ്റുന്ന ടി-കോശങ്ങളിൽ ചിലത് പ്രതിജനകങ്ങളുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ ഉത്തേജിതരാകുകയും [[പ്രതിരോധസ്മൃതികോശ|പ്രതിരോധസ്മൃതികോശങ്ങളായി]] രൂപാന്തരപ്പെട്ട് ലസികാഗ്രന്ഥികളിലെ കോശശേഖരത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു. പിന്നീട് ഇതേ അണുബാധ വീണ്ടുമുണ്ടാകുമ്പോൾ ആ അണുവിന്റെ പ്രതിജനകത്തെ കൃത്യമായി തിരിച്ചറിയുന്ന ശരീരം ഈ പ്രതിരോധസ്മൃതികോശങ്ങളെ ഉണർത്തി തിരിച്ചടിക്കുകയും ചെയ്യുന്നു.
കൈകാലുകളിലൂടെയൊഴുകുന്ന രക്തത്തിലെ ലസികാകോശങ്ങളിൽ ഏകദേശം 70-80% പൂർണവളർച്ചപ്രാപിച്ച ടി-കോശങ്ങളാണ്.<ref> Vantourout, Pierre; Hayday, Adrian (Feb 2013). "Six-of-the-best: unique contributions of γδ T cells to immunology". Nature Reviews. Immunology. 13 (2): 88–100. doi:10.1038/nri3384. ISSN 1474-1741. PMC 3951794 Freely accessible. PMID 23348415.</ref>
 
ടി-കോശങ്ങൾ രൂപപരമായും ധർമ്മപരമായും അനവധി വകഭേദങ്ങളിൽ കാണാം. മുഖ്യമായും ഇവ നാലുവിധമുണ്ട്. ഇവ കൂടാതെ പ്രാകൃതികകൊലയാളി കോശങ്ങളെയും ടി-ലസികാണുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താറുണ്ട്. [[സഹായി ടി-ലസികാണു|ടി-സഹായി കോശങ്ങൾ]] ടി-, ബി- ലസികാണുക്കളെ ഉത്തേജിപ്പിക്കുകയും പ്രവർത്തനം നിയന്ത്രിക്കുകയും ചെയ്യുന്നു. [[കോശവിഷകാരി ടി-ലസികാണു]] [[വൈറസ്]] ബാധിച്ച കോശങ്ങളെയും [[അർബുദം|അർബുദ കോശങ്ങളെയും]] നേരിട്ടാക്രമിച്ച് നശിപ്പിക്കുന്നതിൽ മികവുള്ളവരാണ്. [[ദാമക ടി-ലസികാണു]] അണുബാധയ്ക്ക് എതിരെയുള്ള [[രോഗപ്രതിരോധവ്യവസ്ഥ|പ്രതിരോധ വ്യവസ്ഥയുടെ]] പ്രവർത്തനത്തിനു ശേഷം അതിനെ തിരിച്ച് സാധാരണ ആവസ്ഥയിലേക്ക് നിയന്ത്രിച്ചു കൊണ്ടുവരുകയും അമിത പ്രതിരോധ പ്രവർത്തനങ്ങളെ ദമനം (suppress) ചെയ്ത് [[സ്വയംപ്രതിരോധാവസ്ഥ]] ഉണ്ടാകാതെ നോക്കുകയും ചെയ്യുന്നു. [[ഗാമാഡെൽറ്റ ടി-ലസികാണു|γδ ടി-ലസികാണു]] [[അനുവർത്തനപ്രതിരോധം|അനുവർത്തന പ്രതിരോധം]], [[സഹജപ്രതിരോധം]] എന്നിവയ്ക്കിടയിലെ കണ്ണിയായി വർത്തിക്കുന്നുണ്ടാവാമെന്ന് ഊഹിക്കപ്പെടുന്നു<ref>Holtmeier W, Kabelitz D, (2005). [http://content.karger.com/produktedb/produkte.asp?doi=10.1159/000086659&typ=pdf gammadelta T cells link innate and adaptive immune responses].Chem Immunol Allergy. 2005;86:151-83.doi:10.1159/000086659.PMID: 15976493</ref>. [[പ്രാകൃതിക കൊലയാളികോശം]] [[വൈറസ്]] ബാധിച്ച കോശങ്ങളെയും [[അർബുദം|അർബുദ]] കോശങ്ങളെയും കൊല്ലുന്നു.
"https://ml.wikipedia.org/wiki/ടി-കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്