"മദൻ ലാൽ ഢീംഗ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: കണ്ണികൾ
വരി 16:
[[അമൃത്സർ|അമൃത്സറിലെ]] ഒരു ധനിക കുടുംബത്തിൽ [[1883]] സെപ്റ്റംബർ 18-ന് ജനിച്ചു.{{തെളിവ്}} [[പഞ്ചാബ് മെഡിക്കൽ സർവീസ്|പഞ്ചാബ് മെഡിക്കൽ സർവീസിൽ]] സിവിൽ സർജനായിരുന്ന ഡോ. സാഹിബ് ദിത്തമൽ ആയിരുന്നു പിതാവ്. [[അമൃത്സർ|അമൃത്സറിലെ]] മുനിസിപ്പൽ കോളജിലും [[ലാഹോർ|ലാഹോറിലെ]] ഗവൺമെന്റ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. പഠിത്തം പൂർത്തിയാക്കാതെ കുറേനാൾ പഞ്ചാബ് ഗവണ്മെന്റിന്റെ കാശ്മീർ സെറ്റിൽമെന്റ് ഡിപ്പാർട്ട്മെന്റിലും പിതൃസഹോദരന്റെ ട്രാൻസ്പോർട്ട് കമ്പനിയിലുമായി ജോലി നോക്കി. പിന്നീട് ബോംബേ([[മുംബൈ]])യിലേക്കുപോയി ഒരു കപ്പലിൽ നാവികനായി ജോലിക്കു ചേർന്നു. ഇതിൽ അസംതൃപ്തരായ വീട്ടുകാർ ഇദ്ദേഹത്തെ [[എൻജിനീയറിങ്]] പഠിക്കാനായി [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലേക്ക്]] അയച്ചു.
 
1906-ൽ ഇദ്ദേഹം [[ലണ്ടൻ|ലണ്ടനിലെ]] യൂണിവേഴ്സിറ്റി കോളജിൽ ചേർന്നു. അന്ന് [[ശ്യാംജി കൃഷ്ണ വർമ്മ|ശ്യാംജി കൃഷ്ണവർമയുടെ]] നേതൃത്വത്തിൽ '[[ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി]]'എന്ന വിപ്ളവസംഘടന ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ചില നാട്ടുരാജാക്കന്മാരുടെ ദിവാനായും ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചശേഷം [[യൂറോപ്പ്|യൂറോപ്പിലെത്തിയ]] [[ശ്യാംജി കൃഷ്ണ വർമ്മ]] തന്റെ സ്വത്തു മുഴുവൻ [[ഇന്ത്യൻ സ്വാതന്ത്ര സമരം|സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾക്കായി]] നീക്കിവച്ചിരുന്നു. അദ്ദേഹത്തിന്റെ [[ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ്]] എന്ന പത്രവും ഇംഗ്ലണ്ടിൽ പഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കുവേണ്ടി അദ്ദേഹം സ്ഥാപിച്ച [[ഇന്ത്യാ ഹൗസ്|ഇന്ത്യാ ഹൗസ് ഹോസ്റ്റലും]] വിപ്ലവകാരികളെ ആകർഷിച്ചു. മദൻലാൽ കുറേനാൾ ഇന്ത്യാ ഹൗസിൽ താമസിച്ചു. അന്ന് ശ്യാംജി കൃഷ്ണവർമയോടൊപ്പം പ്രവർത്തിച്ചിരുന്ന [[വിനായക് ദാമോദർ സാവർക്കർ]] എന്ന വിപ്ളവകാരിയുടെ സ്വാധീനത്താൽ മദൻലാൽ വിപ്ളവമാർഗ്ഗത്തിൽ എത്തിച്ചേരുകയും [[അഭിനവ് ഭാരത്|അഭിനവ ഭാരത് സൊസൈറ്റി]], [[ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി]] തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടുന്ന പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഇക്കാലത്ത് ഇദ്ദേഹം വെടിവയ്പിൽ പ്രത്യേക പരിശീലനം നേടി.
 
തങ്ങളെപ്പോലെ മദൻലാലും ഒരു സാമ്രാജ്യ ഭക്തനാകണമെന്നതായിരുന്നു കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ആഗ്രഹം. അതിനാൽ കുടുംബസുഹൃത്തും ഇന്ത്യാ സെക്രട്ടറിയുടെ പൊളിറ്റിക്കൽ എ.ഡി.സി.യുമായിരുന്ന [[സർ കഴ്സൺ വൈലി|സർ കഴ്സൺ വൈലിയോട്]] മദൻലാലിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധവയ്ക്കണമെന്ന് അവർ അഭ്യർഥിച്ചു. വിദ്യാർത്ഥികളുടെ ഇടയിൽ ചാരപ്രവർത്തനം സംഘടിപ്പിക്കുന്നതിന്റെ പേരിൽ കുപ്രസിദ്ധനായിരുന്നു കഴ്സൺ വൈലി. തമ്മിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് കഴ്സൺ വൈലി മദൻലാലിന് കത്തെഴുതി. അത് വിപ്ലവ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ പിന്തിരിപ്പിക്കുവാനുള്ള ശ്രമമാണെന്നും അതിനാൽ വ്യക്തി സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും മദൻലാൽ കരുതി. 1909 ജൂല. 1-ന് ഇന്ത്യൻ നാഷണൽ അസ്സോസിയേഷന്റെ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇമ്പീരിയൽ സ്റ്റഡീസിൽ ഒരു സമ്മേളനമുണ്ടായിരുന്നു. ചടങ്ങു കഴിഞ്ഞ് വിദ്യാർത്ഥികളുമായി കുശലപ്രശ്നം നടത്തുകയായിരുന്ന കഴ്സൺ വൈലിയെ മദൻലാൽ വെടിവച്ചുകൊന്നു. തുടർന്നിദ്ദേഹം പൊലീസിനു കീഴടങ്ങി. ഈ സംഭവത്തോടെ മദൻലാൽ ദേശസ്നേഹികളായ ഭാരതീയ യുവാക്കളുടെ ആരാധനാപാത്രമായിത്തീർന്നു. എന്നാൽ മദൻലാലിന്റെ പിതാവാകട്ടെ, തികച്ചും വ്യത്യസ്തമായ നിലപാടാണ് കൈക്കൊണ്ടത്. തന്റെ മകന്റെ ഭീകരമായ പ്രവൃത്തിയിൽ കുടുംബത്തിനുള്ള വെറുപ്പും അമർഷവും ദുഃഖവും അറിയിച്ചുകൊണ്ട് അദ്ദേഹം വൈസ്രോയിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കത്തെഴുതി. ബ്രിട്ടിഷ് ഗവണ്മെന്റിനോട് തനിക്കുള്ള ഭക്തിയും കൂറും ആ കത്തിലൂടെ അദ്ദേഹം പ്രത്യേകം പ്രകടമാക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/മദൻ_ലാൽ_ഢീംഗ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്