"പാരീസ് ഇന്ത്യൻ സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
1905-ൽ [[മാഡം കാമ|മാഡം ഭിക്കാജി കാമ]], ബി.എച്ച്. ഗോദ്‌റേജ്, [[എസ്.ആർ. റാണ]] എന്നിവരുടെ നേതൃത്വത്തിൽ [[പാരിസ്|പാരീസിൽ]] സ്ഥാപിതമായ ഒരു [[ഇന്ത്യൻ സ്വാതന്ത്ര സമരം|ഇന്ത്യൻ ദേശീയവാദി]] സംഘടനയാണ് '''പാരീസ് ഇന്ത്യൻ സൊസൈറ്റി'''. അതേവർഷം [[ലണ്ടൻ|ലണ്ടനിൽ]] [[ശ്യാംജി കൃഷ്ണ വർമ്മ]]യുടെ നേതൃത്വത്തിൽ സ്ഥാപിതമായ [[ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി]]യുടെ ഒരു ശാഖ എന്ന നിലയിലാണ് ഈ സംഘടന രൂപീകൃതമായത്.<ref name=DAWN>{{cite web|author=MAH |publisher=Dawn group of newspapers |url=http://www.dawn.com/weekly/dmag/archive/011230/dmag16.htm |title=Two words about one parsi |accessdate=2007-11-04 |deadurl=yes |archiveurl=https://web.archive.org/web/20070610045107/http://www.dawn.com/weekly/dmag/archive/011230/dmag16.htm |archivedate=June 10, 2007 }}</ref> [[ഇന്ത്യാ ഹൗസ്|ഇന്ത്യാ ഹൗസുമായി]] ബന്ധമുണ്ടായിരുന്ന [[ഇന്ത്യ]]ൻ ദേശീയവാദികളിൽ പലരും പാരീസ് ഇന്ത്യൻ സൊസൈറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്. [[വീരേന്ദ്രനാഥ് ചഥോപാധ്യായ]], [[ലാലാ ഹർദയാൽ]], എം.പി.ടി. ആചാര്യ, [[വിനായക് ദാമോദർ സാവർക്കർ]], പി.ഓ. മേത്ത, എച്ച്,എം. ഷാ, പി.സി. വർമ്മ എന്നിങ്ങനെ നിരവധി പേർ ഇതിൽ അംഗങ്ങളായിരുന്നു.<ref name=Parelxxviii>{{Harvnb|Parel|1997|p=xxviii}}</ref><ref name=Yadav23>{{Harvnb|Yadav|1992|p=23}}</ref><ref name=Chopra205>{{Harvnb|Chopra|1985|p=205}}</ref> [[മാഡം കാമ]]യുടെ ശക്തമായ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പാരീസ് ഇന്ത്യാ സൊസൈറ്റിക്ക് [[ഫ്രാൻസ്|ഫ്രാൻസിലും]] [[റഷ്യ]]യിലുമുള്ള [[സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)|സോഷ്യലിസ്റ്റ്]] നേതാക്കളുമായി ബന്ധമുണ്ടായിരുന്നു.<ref name=DAWN/> 1907-ൽ [[ജർമ്മനി]]യിലെ [[സ്റ്റുട്ട്ഗാർട്ട്|സ്റ്റുട്ട്ഗാർട്ടിൽ]] രണ്ടാം സോഷ്യലിസ്റ്റ് കോൺഗ്രസിൽ മാഡം ഭിക്കാജി കാമ പങ്കെടുത്തിരുന്നു.<ref name=Parelxxviii/> [[ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനം|ഇന്ത്യയ്ക്കു സ്വയം ഭരണം]] നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാഡം കാമ അവിടെ [[ഇന്ത്യൻ പതാക|ഇന്ത്യയുടെ പതാക]] ഉയർത്തി.<ref name=Parelxxviii/>
 
1909-ൽ കഴ്സൺ വില്ലി എന്ന [[ബ്രിട്ടീഷ്]] ഉദ്യോഗസ്ഥനെ [[Madanlal Dhingra|മദൻ ലാൽ ഢീംഗ്ര]] എന്ന വിപ്ലവകാരി കൊലപ്പെടുത്തിയപ്പോൾ കൂടുതൽ വിപ്ലവകാരികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഈ സാഹചര്യത്തിൽ [[ഇന്ത്യാ ഹൗസ്|ഇന്ത്യാ ഹൗസിലെ]] വിപ്ലവകാരികൾക്ക് അഭയം നൽകിയത് പാരീസ് ഇന്ത്യൻ സൊസൈറ്റിയായിരുന്നു.<ref name=Yadav23/> അക്കാലത്ത് ഇന്ത്യക്കു പുറത്തു പ്രവർത്തിച്ചിരുന്ന ഏറ്റവും ശക്തമായ ഇന്ത്യൻ സംഘടനയായിരുന്നു പാരിസ് ഇന്ത്യൻ സൊസൈറ്റി. ഈ സംഘടനയിലേക്ക് [[യൂറോപ്പ്|യൂറോപ്പിലെ]] കൂടുതൽ സോഷ്യലിസ്റ്റുകൾ വന്നുകൊണ്ടിരുന്നു.<ref name=Yadav26>{{Harvnb|Yadav|1992|p=26}}</ref><ref name=Yadav26/> [[Marseilles|മാർസെലസിൽ]] വച്ച് [[വി.ഡി. സാവർക്കർ]] അറസ്റ്റിലായപ്പോൾ അദ്ദേഹത്തെ ഫ്രാൻസിലേക്കു തിരികെക്കൊണ്ടുവരാൻ ഈ സോഷ്യലിസ്റ്റ് ശ‍ൃംഖലസൊസൈറ്റി ശ്രമിച്ചിരുന്നു. പാരീസ് ഇന്ത്യൻ സൊസൈറ്റിയിലെ അംഗങ്ങൾ പതിവായി യോഗങ്ങൾ കൂടുകയും എല്ലാവർക്കും ആയുധപരിശീലനവുംആയുധപരിശീലനം മറ്റുംനൽകുകയും നൽകിയിരുന്നുചെയ്തിരുന്നു. [[വിപ്ലവം|വിപ്ലവപ്രവർത്തനങ്ങൾ]] കൂടാതെ വിപ്ലവ പ്രസിദ്ധീകരണങ്ങൾ രചിക്കുന്നതിലും ഇവിടെ പരിശീലനമുണ്ടായിരുന്നു. സംഘടനയിൽ നിന്നു പരിശീലനം നേടിയ പലരും ഇന്ത്യയിൽ വിപ്ലവപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.<ref name=Yadav26/> പാരീസ് ഇന്ത്യൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ''[[ബന്ദേ മാതരം (പാരീസ് പ്രസിദ്ധീകരണം)|ബന്ദേ മാതരം]]'', ''[[തൽവാർ]]'' എന്നീ പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങിയിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പാരീസ്_ഇന്ത്യൻ_സൊസൈറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്