"ഭിക്കാജി കാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
1896 ഒക്ടോബറിൽ ബോംബെ പ്രവിശ്യയിൽ കടുത്ത ക്ഷാമവും, അതിനെതുടർന്ന് [[പ്ലേഗ്]] ബാധയുമുണ്ടായപ്പോൾ, അവശതയനുഭവിക്കുന്നവരെ സഹായിക്കാൻ ഗ്രാൻഡ് മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയിൽ ഭിക്കാജിയും ഭാഗഭാക്കായി. സാമൂഹ്യ പ്രവർത്തനങ്ങൾക്കിടയിൽ ഭിക്കാജിക്കും പ്ലേഗ ബാധയുണ്ടാവുകയും അത്ഭുതകരമായി രോഗത്തെ അതിജീവിക്കുകയും ചെയ്തു. രോഗം കൊണ്ട് അവശയായി തീർന്ന ഭിക്കാജിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി അവരെ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലേക്ക്]] അയയ്ക്കുകയുണ്ടായി.
 
[[ലണ്ടൻ|ലണ്ടനിലെ]] ഇന്ത്യൻ സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയും, ദേശീയപ്രസ്ഥാനത്തിന്റെ വക്താവുമായ [[ശ്യാംജി കൃഷ്ണ വർമ്മ|ശ്യാംജി കൃഷ്ണ വർമ്മയെ]] പരിചയപ്പെട്ടതോടുകൂടി തിരികെ ഇന്ത്യയിലേക്കു വരുവാനുള്ള താൽപര്യം ഭിക്കാജിയിൽ ശക്തമായി. ശ്യാംജിയിലൂടെ അവർ [[ബ്രിട്ടീഷ് കമ്മിറ്റി ഓഫ് ദി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്.|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റിയുടെ]] നേതാവായ [[ദാദാഭായ് നവറോജി|ദാദാഭായ് നവറോജിയെ]] പരിചയപ്പെടുകയും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഭിക്കാജി സേവനമാരംഭിക്കുകയും ചെയ്തു. നവറോജിയോടും, ശ്യാംജിയോടുമൊപ്പം 1905 ൽ [[ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി|ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിനു]] തുടക്കമിട്ടു. ദേശീയപ്രസ്ഥാന മുന്നേറ്റങ്ങളിൽ പങ്കെടുക്കില്ല എന്ന ഉറപ്പിന്മേൽ മാത്രമേ ഭിക്കാജിക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം അനുവദിക്കാനാവൂ എന്ന് അധികാരികൾ അറിയിച്ചപ്പോൾ അത്തരം ഔദാര്യം ഭിക്കാജി വേണ്ടെന്നു വെച്ചു. 1909-ൽ [''[ബന്ദേ മാതരം (പാരീസ് പ്രസിദ്ധീകരണം)|ബന്ദേ മാതരം]], [[തൽവാർ]]'' എന്നീ പ്രസിദ്ധീകരണങ്ങൾ [[പാരീസ്|പാരീസിൽ]] ആരംഭിച്ചു.
 
== സ്മാരകങ്ങൾ ==
"https://ml.wikipedia.org/wiki/ഭിക്കാജി_കാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്