"എൻ.കെ. പ്രേമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
 
==ജീവിതരേഖ==
1960 മേയ് 25-ന് [[തിരുവനന്തപുരം ജില്ലയിലെജില്ല]]യിലെ [[നാവായിക്കുളം|നാവായിക്കുളത്ത്]] എൻ.കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായി ജനനം. കൊല്ലം ഫാത്തിമമാതാ കോളേജിൽ നിന്ന് ശാസ്ത്രബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവണ്മെന്റ് കോളേജിൽ നിയമ പഠനത്തിന് ചേർന്നു. 1985-ൽ കേരള സർവ്വകലാശാലയിലെ ഒന്നാം റാങ്കോടെ നിയമബിരുദം നേടി.<ref>http://www.parliamentofindia.nic.in/ls/lok12/biodata/12KL18.htm</ref> 1987-ൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.<ref name =hindu1>{{cite web | url =http://www.hindu.com/2011/04/03/stories/2011040359750700.htm | title = ചവറ കടുത്ത പോരാട്ടത്തിന് സാക്ഷിയാകുന്നു |date= ഏപ്രിൽ 3, 2011 | accessdate = മാർച്ച് 16, 2012 | publisher = ദ ഹിന്ദു| language =ഇംഗ്ലീഷ്}}</ref> 1991-ൽ ജില്ലാ കൗൺസിലിലേക്കും തുടർന്ന് ജില്ലാ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
 
1996-ൽ [[കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലം|കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ]] നിന്ന പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുൻകേന്ദ്രമന്ത്രിയായിരുന്ന കോൺഗ്രസ്സ് (ഐ) സ്ഥാനാർത്ഥി [[എസ്. കൃഷ്ണകുമാർ|എസ്. കൃഷ്ണകുമാറിനെയാണ്]] ഇദ്ദേഹം പാർലമെന്റിലേക്കുള്ള കന്നിയങ്കത്തിൽ പരാജയപ്പെടുത്തിയത്. 1998-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിൽ ഇദ്ദേഹത്തിന് വിജയം ആവർത്തിക്കുവാനായി. 2000 മുതൽ ആറു വർഷക്കാലം ഇദ്ദേഹം രാജ്യസഭാംഗമായി പ്രവർത്തിച്ചു.
വരി 25:
 
[[പ്രോഗ്രസ്സീവ് സ്റ്റുഡന്റ്സ് യൂണിയൻ|പി.എസ്.യു.]] സംസ്ഥാന കമ്മറ്റിയംഗം, [[റെവല്യൂഷണറി യൂത്ത് ഫ്രണ്ട്|ആർ.വൈ.എഫ്.]] സംസ്ഥാന സെക്രട്ടറി, [[ആർ.എസ്.പി.]] കേന്ദ്ര കമ്മറ്റിയംഗം, ആർ.എസ്.പിയുടെ തൊഴിലാളി സംഘടനയായ [[യു.ടി.യു.സി.]] കേന്ദ്രകമ്മറ്റിയംഗം തുടങ്ങി വിവിധ സ്ഥാനങ്ങൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
 
==2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്==
2014 ൽ ഇടതുപക്ഷജനാധിപത്യമുന്നണിയുമായി പിണങ്ങി [[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി]] [[ഐക്യ ജനാധിപത്യ മുന്നണി|ഐക്യ ജനാധിപത്യ മുന്നണിയിൽ]] ചേർന്നപ്പോൾ [[കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലം|കൊല്ലം മണ്ഡലത്തിൽ]] യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
"https://ml.wikipedia.org/wiki/എൻ.കെ._പ്രേമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്