"ജാവ (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47:
| isbn = 978-0-470-10555-9
}}
</ref>.. സി യിൽ നിന്നും [[സി++]] ഉണ്ടാക്കിയതുപോലെ [[സി++]] ൽ അനുബന്ധങ്ങൾ ചേർത്ത് പുതിയൊരു ഭാഷയും, ഏതൊരു ഹാർഡ്‌വെയറുമായി ആശയവിനിമയം നടത്താൻ കഴിവുള്ള ഒരു ഇടനിലപ്രോഗ്രാമും നിർമ്മിക്കാനായിരുന്നു ആദ്യശ്രമമെങ്കിലും അത് വളരെ പെട്ടെന്നു തന്നെ തികച്ചും പുതിയൊരു ഭാഷയെന്ന ലക്ഷ്യത്തിലെത്തിച്ചേർന്നു. [[1991]] ൽ ‘ [[ഓക്]] ’ എന്ന പേരിലാണ് [[ജെയിംസ് ഗോസ്‌ലിങ്ങ്|ഗോസ്ലിങ്]] പുതിയ പ്രോഗ്രാമിങ് ഭാഷയ്ക്കുള്ള ശ്രമം തുടങ്ങിയത്. [[സി]], [[സി++]] പ്രോഗ്രാമിംഗ് ഭാഷകളോട് സാമ്യമുള്ള ഒരു [[പ്രോഗ്രാമിംഗ് ഭാഷ]] സൃഷ്ടിക്കുകയും, ആ ഭാഷയിലെഴുതുന്ന പ്രോഗ്രാമുകൾ എല്ലാത്തരം [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളിലും]], [[ഓപ്പറേറ്റിങ്ങ് സിസ്റ്റം|ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും]] എന്നതിനുപരിയായി ഏത് ഇലക്ട്രോണിക് ഉപകരണത്തിലും പ്രവർത്തിപ്പിക്കുവാൻ സഹായിക്കുന്ന ഒരു [[വിർച്ച്വൽ മെഷീൻ]] നിർമ്മിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. [[ബിൽ ജോയ്]], [[ആർതർ വാൻ ഹോഫ്]], [[ജോനാതൻ പെയ്ൻ]], [[ഫ്രാങ്ക് യെല്ലിൻ]], [[റ്റിം ലിൻഡോം]] തുടങ്ങിയവർ മറ്റു പ്രധാന സഹസ്രഷ്ടാക്കളാണ്<ref name="java2CompRef">
{{cite book
| last = Schildt
വരി 149:
മറ്റുള്ള പ്രോഗ്രാമുകളിൽ സന്നിവേശിക്കപ്പെടുന്ന ചെറിയ ജാവ പ്രോഗ്രാമുകളെയാണ് പൊതുവെ [[ജാവ ആപ്‌ലെറ്റ്|ജാവ ആപ്‌ലെറ്റുകൾ]] എന്ന് പറയുന്നത്, വെബ് പേജുകളിൽ സന്നിവേശിക്കപ്പെട്ട രീതിയിലാണ്‌ ഇവ കൂടുതലും ഉപയോഗിക്കപ്പെടുന്നത്. ആപ്‌ലറ്റ് ഉപയോഗിച്ച് കാണാൻ ഭംഗിയുള്ള ഭാഗങ്ങൾ വെബ്‌താളിൽ സൃഷ്ടിക്കാം എന്നതിനാലാണിത്. സാധാരണ [[എച്ച്.റ്റി.എം.എൽ.]] ഉപയോഗിച്ച് ചെയ്യാൻ കഴിയാത്ത വീഡിയോ ഉപയോഗം,ത്രിമാന ചിത്രീകരണം തുടങ്ങിയ കാര്യങ്ങൾക്കായാണ് ആപ്‌ലറ്റ് വെബിൽ ഉപയോഗിക്കുന്നത്. ആപ്‌ലറ്റുകൾ ജാവയുടെ എല്ലാ ഗുണങ്ങളും ഉൾക്കൊള്ളുന്നതും അതേ സമയം വെബ് ബ്രൌസർ അനുവദിച്ചു നൽകുന്ന പരിധിയ്ക്കപ്പുറത്തേയ്ക്ക് പോകാൻ ശേഷിയില്ലാത്തവയുമായിരിക്കും. അതുകൊണ്ട് ആപ്‌ലറ്റുകൾ ക്ലൈന്റിന്റെ സുരക്ഷ സ്വയം ഉറപ്പു നൽകുന്നു. ജാവ പ്ലഗ്-ഇൻ ഉള്ള ബ്രൌസറുകളിലാണ് ജാവ ആപ്‌ലറ്റുകൾ പ്രവർത്തിക്കുക.
 
എന്നിരുന്നാലും ഇപ്പോൾ വെബിൽ ആപ്‌ലറ്റ് സാധാരണമല്ല. 1990-കളുടെ അവസാനത്തോടെ കാണാൻ ഭംഗിയുള്ള ഭാഗങ്ങൾ വെബിൽ ഉൾപ്പെടുത്താൻ കൂടുതൽ സാങ്കേതിക വിദ്യകൾ ഉണ്ടായതും, വെബ് ബ്രൌസറുകൾ ജാവ ഇല്ലാതെ പുറത്തിറങ്ങാൻ തുടങ്ങിയതും, എന്റർപ്രൈസ് ആപ്ലിക്കേഷനുകൾക്കായി ജാവ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതുമാണ് ഇതിനു കാരണം<ref name="=&quot;dummies&quot;">{{cite book|title=Java™ For Dummies®, 4th Edition|author=Barry Burd|publisher=Wiley Publishing, Inc.|isbn=0-470-08716-1}}<!-- ISBN-13: 978-0-470-08716-9, ISBN-10: 0-470-08716-1--></ref>.
| title = Java™ For Dummies®, 4th Edition
| publisher = Wiley Publishing, Inc.
| isbn = 0-470-08716-1
| author = Barry Burd
}}<!-- ISBN-13: 978-0-470-08716-9, ISBN-10: 0-470-08716-1--></ref>.
 
=== സെർവ്‌ലെറ്റ് ===
"https://ml.wikipedia.org/wiki/ജാവ_(പ്രോഗ്രാമിങ്_ഭാഷ)" എന്ന താളിൽനിന്ന് ശേഖരിച്ചത്