"ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103:
 
ഗാന്ധിയുടെ ആഹ്വാനത്തിനു മറുപടിയായി അടുത്ത ദിവസം തന്നെ ബ്രിട്ടീഷുകാർ ഗാന്ധിയെ പൂനെയിലെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലടച്ചു. കോൺഗ്രസിന്റെ ദേശീയ നേതൃത്വമായ കോൺഗ്രസ് പാർട്ടി പ്രവർത്തക സമിതിയെ മുഴുവൻ അഹ്മദ്നഗർ കോട്ടയിൽ തടവിലടച്ചു. കോൺഗ്രസ് പാർട്ടിയെ നിരോധിച്ചു. രാജ്യമൊട്ടാകെ വലിയ തോതിൽ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. തൊഴിലാളികൾ തൊഴിൽസ്ഥലങ്ങളിൽ നിന്നും കൂട്ടത്തോടെ ഒഴിഞ്ഞുനിന്നു. രാജ്യത്തെമ്പാടും സമരാഹ്വാനങ്ങൾ ഉണ്ടായി. രാജ്യമൊട്ടാകെ വ്യാപകമായ നശീകരണ പ്രവർത്തനങ്ങളും നടന്നു. സർക്കാർ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി, വൈദ്യുതബന്ധം വിച്ഛേദിച്ചു, ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾ തകർത്തു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആത്മവിശ്വാസത്തെയും മന:ശക്തിയെയും തകർത്തതും ബ്രിട്ടീഷ് ഇന്ത്യൻ സൈനികരിൽ ഉണ്ടായ വിപ്ലവത്തിനും അസംതൃപ്തിയ്ക്കും ഇടയാക്കിയതും ബ്രിട്ടീഷ് ഭരണത്തെ ദുർബലമാക്കി. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ആശയവ്യത്യാസങ്ങൾ മറന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ പ്രസ്ഥാനത്തിനു പിന്നിൽ അണിനിരന്നു് സ്വാതന്ത്ര്യ സമരത്തെ വിജയത്തിലെത്തിച്ചു.
 
1947ൽ സ്വാതന്ത്ര്യം നേടിയതോടെ കോൺഗ്രസ്സിന്റെ ലക്ഷ്യം നേടിയെന്നും ലോക സേവാ സംഘം (ജനസേവാ സംഘം) ആയി മാറണമെന്നുമായിരുന്നു മഹാത്മാ ഗാന്ധിയുടെ നിലപാടു്.
 
1948 ഫെബ്രുവരി 21,22തീയതികളിൽ നവ ദില്ലിയിൽ ചേർന്ന എ ഐ സി സി സമ്മേളനം കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെയും സംഘടനകളെയും പുറന്തള്ളി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സാധാരണ രാഷ്ട്രീയ കക്ഷിയായി മാറി. 1948 മാർച്ചിൽ കക്ഷിരാഷ്ട്രീയ താല്പര്യമില്ലാത്ത ഗാന്ധിയൻമാർ [[സർവ സേവാ സംഘം]] രൂപവൽക്കരിച്ചും കാങ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പാർട്ടി]] രൂപവൽക്കരിച്ചും വെവ്വേറെ സംഘടനകളായിത്തീർന്നു.
അങ്ങനെ 1948-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനം താഴെ പറയുംപോലെ മൂന്നായി വഴിപിരിഞ്ഞു.
 
* '''[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർ‍ട്ടി]]'''. നെഹ്രു, സർദാർ പട്ടേൽ,രാജേന്ദ്രപ്രസാദ്, ആചാര്യ കൃപലാനി, രാജാജി തുടങ്ങിയവർ നയിച്ചതു്.
* '''[[സർവ സേവാ സംഘം]]''' [[വിനോബാ ഭാവേ|ആചാര്യ വിനോബ ഭാവെ]] നയിച്ചതു്.
* '''[[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പാർട്ടി]]''' ആചാര്യ നരേന്ദ്ര ദേവെ, ജയപ്രകാശ് ,ലോഹിയാ, [[അശോക മേത്ത]] തുടങ്ങിയവർ നയിച്ചതു്.
1946 മുതൽ 1948 വരെ ആചാര്യ ജെബി കൃപലാനിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റ് .
 
==സ്വാതന്ത്ര്യത്തിനു ശേഷം==
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്