"ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124:
1953-54-ൽ കിസാൻ മസ്ദൂർ പ്രജാപാർ‍ട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ലയിച്ചു് [[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|പ്രജാ സോഷ്യലിസ്റ്റ് പാർ‍ട്ടിയായത്]] കോൺഗ്രസ്സിനു് വെല്ലുവിളിയുയർ‍ത്തി. അതിനെ കോൺഗ്രസ്സ് നേരിട്ടതു് 1955-ലെ ആവടിസമ്മേളനത്തിലൂടെയായിരുന്നു. സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹമാണു് കോൺഗ്രസ്സിന്റെ ലക്ഷ്യമെന്നു് 1955-ലെ ആവടിസമ്മേളനം പ്രഖ്യാപിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർ‍ട്ടിയിൽ ഭിന്നിപ്പുണ്ടാക്കാനും അതിന്റെ പ്രധാനനേതാക്കളിലൊരാളായ [[അശോക മേത്ത|അശോക മേത്തയെ]] കോൺഗ്രസ്സിലേയ്ക്കു് കൊണ്ടുവരാനും നെഹ്രുവിനു് കഴിഞ്ഞു.
 
ഇതിനിടെ 1957-ലെ പൊതു തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ കോൺഗ്രസിനു് 1959-ൽ [[സി. രാജഗോപാലാചാരി|സി രാജഗോപാലാചാരി]]യുടെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ്സ് വിട്ടു് സ്വതന്ത്ര പാർട്ടിയുണ്ടാക്കിയതു് അടുത്ത വെല്ലുവിളിയായി. പക്ഷേ, 1962-ലെ പൊതു തിരഞ്ഞെടുപ്പിലും വിജയം ആവർ‍ത്തിക്കാൻ കോൺഗ്രസിനു് കഴിഞ്ഞു.
 
1964-ൽ നെഹ്രു അന്തരിച്ചു. പലപേരുകളും പരിഗണിക്കപ്പെട്ടെങ്കിലും ഒത്തുതീർപ്പു സ്ഥാനാർത്ഥി എന്ന നിലയിൽ [[ലാൽ ബഹാദൂർ ശാസ്ത്രി]] പാർ‍ലമെന്ററി പാർ‍ട്ടി അദ്ധ്യക്ഷസ്ഥാനത്തേക്കു് തിരഞ്ഞെടുക്കപ്പെട്ടു് പ്രധാനമന്ത്രിയായി ചുമതലയേറ്റു . എന്നാൽ പെട്ടെന്നുതന്നെ 1966-ൽ ശാസ്ത്രി മരണമടഞ്ഞതു് അനിശ്ചിതത്വമുണ്ടാക്കി.
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്