"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

82 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[ഇന്ത്യ|ഇന്ത്യയിൽ]] പ്രധാനമായും [[കേരളം|കേരള സംസ്ഥാനത്തിലും]] [[ലക്ഷദ്വീപ്|ലക്ഷദ്വീപിലും]] [[പുതുച്ചേരി|പുതുച്ചേരിയുടെ]] ഭാഗമായ [[മയ്യഴി|മയ്യഴിയിലും]] സംസാരിക്കപ്പെടുന്ന ഭാഷയാണ് '''മലയാളം'''. ഇതു [[ദ്രാവിഡ ഭാഷകൾ|ദ്രാവിഡ ഭാഷാ]] കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ''' [[ശ്രേഷ്ഠഭാഷാ പദവി]]''' ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം<ref>http://www.mathrubhumi.com/story.php?id=363037</ref>. 2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്

[[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയിലെ]] എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന [[ഇന്ത്യ|ഇന്ത്യയിലെ]] ഇരുപത്തിരണ്ട് [[ഔദ്യോഗിക ഭാഷ|ഔദ്യോഗിക ഭാഷകളിൽ]] ഒന്നാണ് ''മലയാളം''<ref>[http://lawmin.nic.in/coi/coiason29july08.pdf Constitution of India], page 330, EIGHTH SCHEDULE, Articles 344 (1) and 351]. Languages.</ref>. മലയാള ഭാഷ ''കൈരളി'', മലനാട്ട് ഭാഷ എന്നും അറിയപ്പെടുന്നു. [[കേരളം|കേരള സംസ്ഥാനത്തിലെ]] ഭരണഭാഷയും കൂടിയാണ്‌ മലയാളം. [[കേരളം|കേരളത്തിനും]] [[ലക്ഷദ്വീപ്|ലക്ഷദ്വീപിനും]] പുറമേ [[ഗൾഫ് രാജ്യങ്ങൾ]], [[സിംഗപ്പൂർ]], [[മലേഷ്യ]] എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് [[ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ‍|മറ്റ് 21]] ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ [[തമിഴ്]] (കൊടുംതമിഴ്) ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. യു. എ. ഇ.-യിലെ നാലു ഔദ്യോഗിക ഭാഷകളിൽ ഒന്നു മലയാളം ആണു്.{{തെളിവ്}}

മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി [[മലയാളി|മലയാളികൾ]] എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.75 [[കോടി]] ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.
മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് സ്കോട്ട്ലന്ഡുകാരനായ ഭാഷ ചരിത്രകാരൻ റോബർട്ട്[[റോബർട്ട് കാൾഡ്വെൽ|കാൾഡ്വെൽ]] ആണ്. അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. [[പുരുഷഭേദ നിരാസം]], സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം മലയാളം, തമിഴിൽ നിന്ന് അകന്നു നിൽക്കുന്നു എന്നാണ് അദ്ദേഹം കരുതിയത്. {{Ref|Caldwell|൧}}

കാൽഡ്‌വെല്ലിനെ തുടർന്ന് [[എ. ആർ. രാജരാജവർമ്മ|എ. ആർ. രാജരാജവർമ്മയും]] മഹാകവി [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂരും]] മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. രാജരാജവർമ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികൾ തമിഴർ ആയിരുന്നു എന്നും അവർ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളിൽ ഒന്നാണ് മലയാളമായിത്തീർന്നതെന്നും അഭിപ്രായപ്പെട്ടപ്പോൾ മലയാളത്തിൽ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്റെ സ്വാധീനത്തിനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ]] വിശ്വസിച്ചത്. മലയാളം മദ്ധ്യകാലത്തിനു മുന്നേ തന്നെ വേർ തിരിഞ്ഞിട്ടുണ്ടാവാം എന്ന് എൻ.വി. രാമസ്വാമി അയ്യർ, ടി. ബറുവ, എം.ബി. എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദ്രാവിഡമെന്ന മൂലഭാഷയിൽ നിന്നുണ്ടായതാണ് മലയാളം, [[തമിഴ്]], [[കന്നഡ]], [[തെലുങ്ക്]] എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നു. എന്നാൽ പി.കെ. പരമേശ്വരൻ നായരുടെ അഭിപ്രായത്തിൽ മലയാളവും തമിഴും സ്വതന്ത്ര ഭാഷയായി രൂപപ്പെട്ടു വരുന്ന കാലത്തും കേരളത്തിന് ചോഴ, പാണ്ടി ദേശക്കാരുമായി ബന്ധമുണ്ടായിരുന്നതിനാൽ ശക്തമായ സ്വാധീനം മലയാളത്തിൽ പ്രകടമായി ഉണ്ടായി. രാജശാസനങ്ങളും ഉയർന്നവരുടെ വ്യവഹാരങ്ങളും ചെന്തമിഴ് ആവാൻ കാരണം അതാണ്. എന്നാൽ ഈ സ്വാധീനം രാജാക്കന്മാരിലും മറ്റുമായിരുന്നെങ്കിലും ജനങ്ങളുടെ വ്യവഹാരഭാഷ മലനാടു ഭാഷ തന്നെയായിരുന്നു.

പ്രൊഫ. ഏ. ആർ. രാജരാജവർമ്മ കേരള ഭാഷയെ മൂന്നു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്.
* ആദ്യഘട്ടം- ബാല്യാവസ്ഥ: കരിന്തമിഴുകാലം (കൊല്ലവർഷം 1 - 500വരെ; എ. ഡി. 825-1325വരെ825–1325വരെ)
* മദ്ധ്യഘട്ടം - കൗമരാവസ്ഥ: മലയാണ്മക്കാലം (കൊല്ലവർഷം 500- 800വരെ; എ. ഡി. 1325-1625വരെ1325–1625വരെ)
* അധുനികഘട്ടം - യൗവനാവസ്ഥ: മലയാള കാലം (കൊല്ലവർഷം 800 മുതൽ; എ. ഡി. 1625 മുതൽ)<ref name="vns21">പേജ്31, ഇന്നു ഭഷയിതപൂർണ്ണം, പ്രൊഫ.കെ.ശശികുമാർ, ജനപഥം നവംബർ 2012</ref>

ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തിൽ [[മലയാണ്മ]] എന്നു വിളിച്ചുപോന്നിരുന്ന മലയാളം, [[തമിഴ്]]‌, കോട്ട, [[കൊടഗ്]]‌, [[കന്നഡ]] എന്നീ ഭാഷകൾ അടങ്ങിയ [[ദക്ഷിണ ദ്രാവിഡ ഭാഷകൾ|ദക്ഷിണ ദ്രാവിഡ ഭാഷകളിൽ]] ഒന്നാണ്. ഭാഷയ്ക്ക് (മലയാളം ഭാഷയെ കുറിച്ച് തനിയെ പ്രതിപാദിക്കുമ്പോൾ ഭാഷ എന്നു മാത്രം ഉപയോഗിച്ച് കാണാറുണ്ട്) പ്രധാന ദ്രാവിഡഭാഷയായ തമിഴുമായുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്.

തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളുടെ പൊതുപൂർവ്വികഭാഷയായ ആദിദ്രാവിഡഭാഷയിൽ നിന്നാണു മലയാളത്തിന്റെ ജനനം. മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശഭേദങ്ങളുണ്ടായിരുന്നു. ഇതിൽ ഒരു വകഭേദമായ [[കൊടുംതമിഴ്|കൊടുംതമിഴാണു]] പിന്നീട് [[മലനാട്|മലനാട്ടിലെ]] ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു പി. പരമേശ്വരനെ പോലുള്ള ചില ഭാഷാശാസ്ത്രജ്ഞർ കരുതുന്നു{{തെളിവ്}}. ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണ്:
* മലനാട് മറ്റു തമിഴ്‌നാടുകളിൽ നിന്നു സഹ്യപർവ്വതം എന്ന കിഴക്കേ അതിരിനാൽ വേർതിരിഞ്ഞു കിടക്കുന്നത്.;
* പ്രാദേശികമായുള്ള ആചാരങ്ങളും ജീവിതവീക്ഷണങ്ങളും;
* നമ്പൂതിരിമാരും ആര്യസംസ്കാരവും.
[[മലയാളം ചരിത്രം|മലയാളം ഭാഷാചരിത്രത്തിൽ]] നിർണ്ണായകമായ സ്വാധീനം ചെലുത്തിയ സാമൂഹ്യസംഭവങ്ങളിൽ പ്രധാനവും പ്രകടവുമായ ഒരു ഘടകം [[നമ്പൂതിരി|നമ്പൂരിമാർക്ക്]] സമൂഹത്തിൽ ലഭിച്ച മേൽക്കൈയ്യും അതുമൂലം [[സംസ്കൃതം|സംസ്കൃതഭാഷാപ്രയോഗത്തിനു്]] പ്രാദേശികമായി ഉണ്ടായ പ്രചാരവുമാണ്. പാണ്ഡ്യചോളചേര രാജാക്കന്മാർക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്മൊഴി നാടുകളുമായി ജനങ്ങൾക്കുണ്ടായിരുന്ന ഇടപാടുകളിൽ കാര്യമായ കുറവു വരുത്തിയിരുന്നു. കിഴക്കൻ അതിർത്തിയിലെ [[സഹ്യപർവ്വതം|സഹ്യമലനിരകൾ]] കടന്നുള്ള ദുഷ്കരമായുള്ള യാത്രകളും കാലാവസ്ഥയിലെ വ്യതിയാനങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും സാംസ്കാരികമായും ഭാഷാപരമായും പരസ്പരം അകറ്റുന്നതിൽ ഭാഗമായി. മലയാളദേശത്തെ ജനസമൂഹങ്ങളിൽ മറ്റു ദ്രാവിഡദേശക്കാർക്കില്ലാതിരുന്ന, [[മരുമക്കത്തായം]], [[മുൻ‌കുടുമ]], [[മുണ്ടുടുപ്പ്]] എന്നീ ആചാരങ്ങൾ ഉടലെടുത്തതും ഇത്തരം അകൽച്ചയുമായി ബന്ധപ്പെട്ടതാണു്.

എന്നാൽ മറ്റുചില തെളിവുകൾ പ്രകാരം മലയാളഭാഷക്ക് കന്നഡയുമായും പ്രകടമായ സാമ്യമുണ്ട്.
ഉദാ.

മലയാളം - തോണി, കന്നഡ - ദോണി; തമിഴിൽ ഇതിനോടു സാമ്യമുള്ള ഒരു വാക്കില്ല.
മലയാളം - ഒന്ന്, കന്നഡ - ഒന്ദു
മലയാളം - വേലി, കന്നഡ - ബേലി
[[പ്രമാണം:ചെമ്പോല.jpg|right|thumb|300px|ആദ്യകാല മലയാളം]]
[[കൃസ്ത്വബ്ദം]] ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാൻ തുടങ്ങിയ [[ബ്രാഹ്മണർ|ബ്രാഹ്മണർക്ക്]] സാമൂഹ്യവ്യവസ്ഥിതിയിൽ കാര്യമായ കൈകടത്തലുകൾക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു [[പെരുമാൾ|പെരുമാക്കന്മാരുടെ]] വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതവേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡ ജനതയുമായുള്ള സമ്പർക്കത്തിൽ ഉപേക്ഷിക്കുവാനും ബ്രാഹ്മണർ തുനിഞ്ഞതോടെ അവർക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരൽ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരിൽ നിന്നു സംസ്കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകർന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവർത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായത്.
==മലയാളത്തിന്റെ പ്രാചീനത==

മലയാളഭാഷയ്ക്ക് ഒരു സ്വതന്ത്രഭാഷഎന്ന നിലയിൽ 2300ഓളം വർഷങ്ങളുടെ പഴക്കം അനുമാനിക്കപ്പെടുന്നു. ബി. സി 300ലെ അശോകന്റെ രണ്ടാം ശിലാശാസനത്തിൽ കേരളം എന്ന വാക്ക്‌ ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിന്റെ പഴക്കം തെളിയിക്കുന്നതിൽ സുപ്രധാനമാണ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പുളിമാങ്കൊമ്പിൽ നിന്നു ലഭിച്ച ബിസി രണ്ടാം നൂറ്റാണ്ടിലെ വീരക്കൽ ലിഖിതം. ഈ ലിഖിതത്തിലെ "കുടല്ലൂർ ആ കോൾ പെടു തീയൻ അന്തവൻ കൽ" എന്ന വാക്യത്തിലെ പെടു ധാതു മലയാളമാണ്. നശിച്ചുവീഴുക, മരണപ്പെടുക തുടങ്ങിയ അർഥങ്ങൾ പെടു എന്ന ധാതുമലയാളത്തിനുണ്ട്. കൂടല്ലൂരിലെ കന്നുകാലി കവർച്ചാശ്രമത്തിൽ മരിച്ചുവീണ തീയൻ അന്തവന്റെ സ്മാരകമായിട്ടുള്ള വീരക്കൽ എന്നാണ് ഈ വാചകത്തിന്റെ അർഥം. 2,100 വർഷം പഴക്കമുള്ള വീരക്കൽ ലിഖിതത്തിൽ മലയാളത്തിന്റേതു മാത്രമായ വ്യാകരണ സവിശേഷതകൾ കാണാം.

[[ഇടയ്ക്കൽ ഗുഹകൾ|ഇടയ്ക്കൽ ഗുഹകളിൽനിന്ന്]] കിട്ടിയ 2-5 നൂറ്റാണ്ടിലെ ഏഴ് ലിഖിതങ്ങളിൽ നാലെണ്ണം, [[പട്ടണം പുരാവസ്തുഖനനം|പട്ടണം ഉൽഖനനത്തിൽ]] കണ്ടെത്തിയ രണ്ടാം നൂറ്റാണ്ടിലെ അവശിഷ്ടങ്ങൾ, [[നിലമ്പൂർ|നിലമ്പൂരിൽ]] കണ്ടെത്തിയ അഞ്ചാം നൂറ്റാണ്ടിലെ ലിഖിതം എന്നിവയിൽ മലയാളം വാക്കുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പലവാക്കുകളും നിലവിൽ മലയാളത്തിൽ ഉപയോഗിക്കുന്നതും എന്നാൽ തമിഴിൽ പ്രയോഗത്തിലില്ലാത്തതുമാണ്. തമിഴ് ശൈലിയായ "എൈ" കാരത്തിന് പകരം മലയാളം ശൈലിയായ "അ" കാരമാണ് വാക്കുകളിലുള്ളത്. ഇടയ്‌ക്കൽ ഗുഹകളിലുള്ള ശിലാലിഖിതങ്ങൾ മലയാളത്തിന്റെ ആദ്യമാതൃകകളാണെന്ന്‌ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വടക്കൻ പരവൂരിനടുത്തുള്ള പട്ടണത്തിൽ നിന്നു ലഭിച്ച ലിഖിതങ്ങൾ മലയാളത്തിന്റെ പഴമ തെളിയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ഖനനത്തിലൂടെ ലഭിച്ച പ്രാചീന വസ്തുക്കളിൽ ദ്രാവിഡ-ബ്രാഹ്മി ലിപിയിൽ എഴുതിയ രണ്ട് ഓട്ടക്കലക്കഷണങ്ങളുണ്ട്. ഇതിൽ '''ഊർപാവ ഓ...''' എന്നും '''ചാത്തൻ''' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിനുശേഷം അഞ്ചാം നൂറ്റാണ്ടിലെ നിലമ്പൂര് ശിലാരേഖയിലും മലയാളഭാഷയും വ്യാകരണപ്രത്യേകതകളും കാണാം.
സംഘകാലകൃതികളടക്കം ഏട്ടാം നൂറ്റാണ്ട് വരെയുള്ള ദ്രാവിഡസാഹിത്യം മലയാളത്തിനു കൂടി അവകാശപ്പെട്ട പൊതുസ്വത്താണ്. സംഘകാലകൃതികളിൽ പ്രധാനപ്പെട്ടവ പലതും കേരളത്തിലുണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്പതോളം സംഘകാല എഴുത്തുകാർ കേരളീയരായിരുന്നുവത്രെ. ഇപ്പോഴും പ്രയോഗത്തിലുള്ള 150ലധികം മലയാളം വാക്കുകൾ സംഘകാല കൃതികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ തമിഴർക്കോ, ഇന്നത്തെ മലയാളികൾക്കോ സംഘസാഹിത്യഭാഷ പ്രത്യേക പരിശീലനം കൂടാതെ മനസ്സിലാവില്ല എന്നും അതുകൊണ്ട്‌ ആഭാഷ തമിഴോ മലയാളമോ അല്ല എന്നും മൂലദ്രാവിഡഭാഷയാണെന്നും കണക്കാക്കപ്പെടുന്നു. സംഘസാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്ന തുറമുഖ നഗരങ്ങൾ (മുചിരിതൊണ്ടി, ഏഴിമല, വിഴിഞ്ഞം), നാടുവാഴികൾ (ചേരന്മാർ, ഏഴിമലയിലെ മൂവൻമാർ, വിഴിഞ്ഞത്തെ ആയന്മാര്), കവികൾ, സംഭവങ്ങൾ എന്നിവയുടെ നല്ലൊരു ഭാഗം ഇന്നത്തെ കേരള പ്രദേശത്തു നിന്നാണ്. മൂലദ്രാവിഡഭാഷയിൽ എഴുതപ്പെട്ടതാണ് സംഘം കൃതികളെന്നും ഈ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് തമിഴും മലയാളവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും പഴക്കമുള്ള ദ്രാവിഡ വ്യാകരണഗ്രന്ഥമായ തൊൽക്കാപ്പിയത്തിലെ 40 ശതമാനം നിയമങ്ങളും മലയാളത്തിനു മാത്രമേ യോജിക്കുന്നുള്ളൂ. പതിറ്റുപത്ത്, ഐങ്കൂറ് നൂറ്, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിലൊക്കെ കാണുന്ന മലനാട്ടുഭാഷയിൽ തമിഴിനവകാശപ്പെടാൻ കഴിയാത്ത ഒരുപാടു മലയാളവ്യാകരണ-ഭാഷാപ്രയോഗങ്ങളുണ്ട്.

കൂത്ത്, കൂടിയാട്ടം എന്നിവയ്ക്കായി ഒമ്പതാം നൂറ്റാണ്ടിൽതന്നെ ആട്ടക്കഥകളും ക്രമദീപികയും രചിച്ചിട്ടുണ്ട്. അർഥശാസ്ത്രം, ഭഗവദ്ഗീത എന്നിവയ്ക്ക് ഭാരതത്തിൽ ആദ്യം വിവർത്തനമുണ്ടായത് മലയാളത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയതത്ത്വശാസ്ത്രകൃതിയാണ് '"അർഥശാസ്ത്രം'". പത്താം നൂറ്റാണ്ടിൽ ഈ കൃതിയുടെ പരിഭാഷ മലയാളത്തിലുണ്ടായി. മലയാളകൃതികളായ രാമചരിതവും ഭാഷാകൗടീലിയവും പതിനൊന്നാം നൂറ്റാണ്ടിനു മുൻപ് എഴുതപ്പെട്ടവയാണ്.

ഭാഷകളിൽ തമിഴിനുള്ളതുപോലെ പഴക്കം മലയാളത്തിനുമുണ്ട്. മലയാളത്തിലും കന്നടയിലും തെലുഗുവിലും ഉള്ള ആ, ഈ എന്ന സ്വരദീർഘമുള്ള ചുട്ടെഴുത്തു് തമിഴിൽ ഇല്ല. തൊൽകാപ്പിയം പറയുന്നതു് ആ എന്നതു് കാവ്യഭാഷയിൽ മാത്രമുള്ളതാണെന്നാണു്. അതായതു് കാവ്യഭാഷയിൽ തങ്ങിനില്ക്കുന്ന പഴമയായിരുന്നു പഴന്തമിഴ് വ്യാകരണത്തിന്റെ കാലത്തുപോലും അതു് എന്നർത്ഥം. ആ വീടു്, ഈ മരം ഇവയൊക്കെയാണു് പഴയതു്; അന്ത വീടും ഇന്ത മരവും അല്ല. മലയാളം ഈ വിഷയത്തിൽ പഴന്തമിഴിനേക്കാൾ പഴമ പ്രദർശിപ്പിക്കുന്നു. ആദിദ്രാവിഡത്തിൽ നിലനിന്ന തായ്-മാർ എന്ന തരം ബഹുവചനപ്രത്യയരൂപം തമിഴിൽ ഇല്ലാതായി. എന്നാൽ മലയാളത്തിലെ മിടുക്കന്മാരും ചേച്ചിമാരും ആ പാരമ്പര്യത്തിന്റെ തുടർച്ചയാണു്. പഴന്തമിഴിൽ പ്രയോഗിച്ചിരുന്ന പല ആദത്തപദങ്ങളും ഇന്നും മലയാളത്തിലുണ്ടു്, തമിഴിൽ ഇല്ല. ആശാൻ (ആചാര്യ), അങ്ങാടി (സംഘാടി - വഴികൾ ചേരുന്ന സ്ഥലം), പീടിക (പീഠിക) മുതലായവ ഉദാഹരണങ്ങളാണ്. മലയാളത്തിലെ മുതുക്കൻ, കുറുക്കൻ എന്നിവയിലെ ക്കൻ തമിഴിൽ ഇല്ല. പക്ഷേ മറ്റുദ്രാവിഡഭാഷകളിലുണ്ടു്. അതുകൊണ്ടു് ഈ പദങ്ങളിലെ പ്രത്യയത്തിനു് പഴക്കമുണ്ടു്. പനിയത്തു് (മഞ്ഞിൽ), വളിയത്ത് (കാറ്റിൽ) എന്നൊക്കെ ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്നുവെന്നു് തൊൽകാപ്പിയം സാക്ഷ്യപ്പെടുത്തുന്നു. അത്തരം അധികരണരൂപങ്ങൾ എന്നേ തമിഴിൽ നിന്ന് പൊയ്പ്പോയ്. മലയാളത്തിൽ ആ പഴമ ഇന്നും സജീവമാണു്. ഇരുട്ടത്തു്, നിലാവത്തു്, കാറ്റത്തു്, വയറ്റത്തു്, കവിളത്തു്, വെയിലത്തു് തുടങ്ങിയവ ഉദാഹരണങ്ങൾ. കുഴന്തൈ തമിഴർക്കു് കൊളന്തെ എന്നു മാറിയരൂപത്തിൽ അറിയാമെങ്കിലും കുഴവി തമിഴിൽ ഇല്ല. മലയാളികൾക്ക് (പ്രാദേശികമായെങ്കിലും) അമ്മിക്കുട്ടി, അമ്മിപ്പിള്ള ഇവയെ്ക്കാപ്പം അമ്മിക്കുഴവി അറിയാം.

ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്ന പല സൂക്ഷ്മാർത്ഥഭേദങ്ങളും അവയുടെ വ്യാകരണരൂപസവിശേഷതകളോടെ മലയാളത്തിലുണ്ടു്. തമിഴിൽ എന്നേ അതൊക്കെ പൊയ്‌പ്പോയി. അതിൽ സർവ്വസാധാരണമായ ഒന്നാണു് തരു -കൊടു വ്യാവർത്തനം. എനിക്കും നിനക്കും തരുമ്പോൾ അവൾക്കു് കൊടുക്കും.
നിനക്കു് ഇതു് ആരാണു് പറഞ്ഞുതന്നതു്?
ഈ തരു-കൊടു വ്യാവർത്തനത്തിന്റെ വേര് ആദിദ്രാവിഡത്തോളം ചെല്ലും. തമിഴർക്കു് ഇതു് എന്നേ അന്യമായിക്കഴിഞ്ഞു.
കൺപീലി പോകട്ടെ, മയിൽപ്പീലിയും തമിഴിൽ ഇല്ല. മയിൽചിറകും ഇറകുമാണ് തമിഴിൽ. പീലിപെയ് ചാകാടും അച്ചിറും എന്നു് തിരുക്കുറൽ.

ദ്രാവിഡവർണങ്ങളുടെ ഉച്ചാരണത്തനിമ കാത്തുസൂക്ഷിച്ചിരിക്കുന്നതും മലയാളമാണ്. പദാദിയിൽ ഇന്നത്തെ തമിഴിൽ ച എന്നുച്ചരിക്കുന്നത് തെക്കൻതമിഴ്‌നാട്ടിലെ കീഴാളർ മാത്രമാണ്. മറ്റുള്ളവർക്ക് സൂട്ട്(ചൂട്ട്), സിന്തനൈ(ചിന്തന) എന്നൊക്കെയാണ്. ചൂട്ടും ചിന്തനയുമാണ് ദ്രാവിഡത്തനിമയിൽ ഉള്ളത്. മലയാളികൾക്ക് ചാറും ചോറും ചട്ടിയും ചീരയും ചിരിയും ചൂടും ഒക്കെയാണ്. ദ്രാവിഡം ആറ് അനുനാസികങ്ങളെ അംഗീകരിക്കുന്നു: ങ, ഞ, ണ, ന(ദന്ത്യം), ന(വർത്സ്യം), മ എന്നിവ. ന (ദന്ത്യം), ന(വർത്സ്യം) ഇവ തമ്മിലുള്ള വ്യാവർത്തനം കൃത്യമായി ഇന്നും ദീക്ഷിക്കുന്നത് മലയാളികളാണ്. ന, ന (ദന്ത്യാനുനാസികവും വർത്സ്യാനനാസികവും) ഇവ തമിഴിൽ വെവ്വേറെ ലിപിയുണ്ടെങ്കിലും ഉച്ചാരണത്തിൽ ഒന്നായിത്തീർന്നു. ആറ് ദ്രാവിഡാനുനാസികങ്ങളുടെ സ്ഥാനത്ത് ഏറി വന്നാൽ മൂന്നെണ്ണം വേർതിരിച്ച് കേൾക്കാനും കേൾപ്പിക്കാനും മാത്രമേ മിക്ക തമിഴർക്കും കഴിയൂ. മലയാളികളാവട്ടെ ഈ ആറും തമ്മിൽ കൃത്യമായി വ്യാവർത്തിപ്പിക്കാൻ പ്രയാസം അനുഭവിക്കുന്നില്ല. കുന്നിയും കന്നിയും തമ്മിലുള്ള അനുനാസികങ്ങളിലെ വ്യത്യാസം വെവ്വേറെ ലിപിയില്ലാതെയും മലയാളികൾ ദീക്ഷിക്കുന്നു. നാൻ എന്നതിലെ ആദ്യത്തേതും അവസാനത്തേതും വെവ്വേറെ ലിപിയുണ്ടായിട്ടും തമിഴർ ദീക്ഷിക്കുന്നുമില്ല. ദന്ത്യവും വർത്സ്യവുമായ ന-കൾ തമ്മിലെ വ്യത്യാസമെന്നതുപോലെ ര, റ വ്യത്യാസവും മിക്കവാറും തമിഴർ ദീക്ഷിക്കുന്നില്ല. ഇതേപോലെ ല, ള, ഴ വ്യത്യാസം ദീക്ഷിക്കുന്നവരും വളരെ വിരളമാണ്. ഈ വ്യത്യാസങ്ങളൊക്കെ ആദിദ്രാവിഡത്തിൽ ഉണ്ടായിരുന്നതും മലയാളം ഇന്നും മാറ്റമില്ലാതെ ദീക്ഷിക്കുന്നതുമാണ്. നിത്യസാധാരണഭാഷണത്തിൽ ധാരാളമായും ഔപചാരികസന്ദർഭത്തിൽ പരക്കെയും ഴ നിലനിറുത്തുന്നത് മലയാളികളാണ്. തമിഴ്‌നാട്ടിൽ പണ്ഡിതന്മാർക്കും ശ്രമിച്ചാലേ ഴ വഴങ്ങൂ. "തമിഴുക്ക് ഴ അഴകു" എന്നു പാടാൻ മലയാളിയെ അന്വേഷിക്കേണ്ട സ്ഥിതിയാണ്.

മലയാളത്തിന്റെ പരിണാമ ഘട്ടത്തെ മൂലദ്രാവിഡ(ആദിദ്രാവിഡ)കാലം (എ.ഡി 800 വരെ), പ്രാചീന മലയാള കാലം (എ. ഡി 800-1300800–1300), മധ്യ മലയാളകാലം (1300-16001300–1600), ആധുനിക മലയാളകാലം (1600 മുതൽ) എന്നിങ്ങനെ തരം തിരിക്കാൻ കഴിയും.

== സാഹിത്യം ==
{{Main|മലയാളസാഹിത്യം|വാഴപ്പള്ളി ശാസനം|മലയാളസാഹിത്യചരിത്രം}}
=== പ്രാചീനസാഹിത്യം ===
മലയാള സാഹിത്യത്തിന്റെ ആദ്യകാലം നാടോടി ഗാനങ്ങളിലൂടെയും, [[തമിഴ്]] - [[സംസ്കൃതം]] ഭാഷകളിലൂടെയും ആയിരുന്നു വികാസം പ്രാപിച്ചത്. മലയാളത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതനമായ [[ലിഖിതം]] ചേരപ്പെരുമാക്കന്മാരിൽ [[രാജശേഖര പെരുമാൾ|രാജശേഖര പെരുമാളിന്റെ]] കാലത്തുള്ളതാണ്. ക്രി. 830 -ൽ എഴുതപ്പെട്ടതു എന്നു തിട്ടപ്പെടുത്തിയ [[വാഴപ്പള്ളി ശാസനം|വാഴപ്പള്ളി ലിഖിതമാണിത്]]. ഈ ലിഖിതം കണ്ടെടുത്തത് [[വാഴപ്പള്ളി മഹാക്ഷേത്രം|വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ]] കിഴക്കേനടയിലെ തലവനമഠത്തിൽ നിന്നുമാണ്. [[പല്ലവ ഗ്രന്ഥലിപി|പല്ലവഗ്രന്ഥലിപിയിൽ]] എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തിൽ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും നാമമാത്രമായിട്ടെങ്കിലും കാർഷികവിവരങ്ങളും സംക്ഷിപ്തമായിരുന്നു. ഈ കാലഘട്ടത്തിനു ശേഷം വളർന്നു വന്ന മലയാളസാഹിത്യത്തിനെ ഇപ്രകാരം വേർതിരിച്ചെഴുതാവുന്നതാണ്.

# തമിഴ് സമ്പ്രദായത്തിൽ പാട്ടുരീതിയിലുള്ള കൃതികൾ
പക്ഷേ, ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ-അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു.

- പൂജ്യം{{Ref|൨|൨}}

- ഒന്ന്

- രണ്ട്

- മൂന്ന്

- നാല്

- അഞ്ച്

- ആറ്

- ഏഴ്

- എട്ട്

- ഒൻപത്

ഇതിനു പുറമേ ചില സംഖ്യങ്ങൾക്ക് പ്രത്യേക ചിഹ്നങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു. അതിൽ ചിലത് താഴെ:

*൰ - പത്ത് എന്ന സംഖ്യയെ സൂചിപ്പിക്കാൻ
*൱ - നൂറ് എന്ന സംഖ്യയെ സൂചിപ്പിക്കാൻ
*൲ - ആയിരം എന്ന സംഖ്യയെ സൂചിപ്പിക്കാൻ
*൳- കാൽ ഭാഗത്തെ സൂചിപ്പിക്കാൻ
*൴ - അര ഭാഗത്തെ സൂചിപ്പിക്കാൻ
*൵ - മുക്കാൽ ഭാഗത്തെ സൂചിപ്പിക്കാൻ

== മലയാളം യുണീകോഡ് ==
മലയാളം യുണീകോഡ് U+0D00 മുതൽ U+0D7F വരെയാണ്. ചാരനിറത്തിലുള്ള കള്ളികൾ, ഇതുവരെ വിനിയോഗിച്ചിട്ടില്ലാത്ത യുണികോഡ് ബിന്ദുക്കളെ സൂചിപ്പിക്കുന്നു.
{{മലയാളം യുണീകോഡ് പട്ടിക}}

{{main|മലയാളവ്യാകരണം}}

ചരിത്രപരമായി വന്നുപോയ ദേശ്യഭേദങ്ങൾ കൊണ്ടുമാത്രം ഒരു സ്വതന്ത്രഭാഷ രൂപം കൊള്ളുകയില്ല. എന്നിരുന്നാലും ഇപ്രകാരമുള്ള മാറ്റങ്ങൾ ഭാഷയുടെ ഘടനയിലും വ്യാകരണത്തിലും വരുത്തുന്ന മാറ്റങ്ങളാണ് മൂലഭാഷയിൽ നിന്നു അതിനെ വ്യത്യസ്തമാക്കുന്നതും സ്വതന്ത്രമായൊരു ഭാഷയായി രൂപപ്പെടുത്തുന്നതും. മലയാളം വൈയാകരണനും കേരളപാണിനി എന്നറിയപ്പെടുന്ന [[എ.ആർ. രാജരാജവർമ്മ|എ. ആർ. രാജരാജവർമ്മയുടെ]] അഭിപ്രായത്തിൽ തമിഴ് ഭാഷയിൽ നിന്നു മലയാണ്മ ഇപ്രകാരമെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു:

* അനുനാസികാതിപ്രസരം

== ഭാഷാഭേദങ്ങൾ ==
കേരള സർവകലാശാല ഭാഷാശാസ്ത്ര വിഭാഗം നടത്തിയ [[ഭാഷാഭേദം|ഭാഷാഭേദ]] പഠനത്തിൽ 12 പ്രാദേശിക ഭേദങ്ങൾ മലയാളത്തിനുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി. മലയാളത്തിനു തെക്കൻ (തിരുവിതാംകൂർ), മധ്യകേരള (കോട്ടയം), തൃശ്ശൂർ, മലബാർ എന്നീ നാലു പ്രാദേശിക രൂപങ്ങളാണു പ്രധാനമായും ഉള്ളത്‌. ഇവ തന്നെ ഉച്ചാരണത്തിൽ മാത്രമെ നിലനിൽക്കുന്നുള്ളു. അച്ചടി ഭാഷയിൽ അധികമായ്‌ കോട്ടയം രീതിയുടെ സ്വാധീനം കാണാം. ആദ്യകാല അച്ചുകൂടങ്ങൾ പലതും കോട്ടയത്തും സമീപ പ്രദേശങ്ങളിലും ആയതാകാം ഇതിനു കാരണം.

== അന്യഭാഷാ സ്വാധീനം ==

== കൂടുതൽ വായനയ്ക്ക് ==
* [[കേരളപാണിനീയം]] - [[എ.ആർ. രാജരാജവർമ്മ]]
* [[കേരള ചരിത്രം]] - രാഘവ വാരിയർ, രാജൻ‌ ഗുരുക്കൾ
* [[മലയാളഭാഷാപരിണാമം: സിദ്ധാന്തങ്ങളും വസ്തുതകളും]]-[[തിരുനല്ലൂർ കരുണാകരൻ]]
* [[കൈരളിയുടെ കഥ]] - എൻ. കൃഷ്ണപിള്ള

== കുറിപ്പുകൾ ==
24

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2859260" എന്ന താളിൽനിന്ന് ശേഖരിച്ചത്