"അഗാ ഖാൻ കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[പൂനെ|പൂനെയിൽ]] സഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ് '''അഗ ഖാൻ കൊട്ടാരം'''. [[മുസ്ലീം ലീഗ്]] സ്ഥാപക പ്രസിഡണ്ടും [[നിസാരി ഇസ്മായിലി]] [[ഇമാം|ഇമാമും]] ആയിരുന്ന അഗ ഖാൻ III (സർ സുൽത്താൻ സുഹമ്മദ് ഷാ) 1892 ൽ പണികഴിപ്പിച്ച ഈ കൊട്ടാരം [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി]] അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ചരിത്ര സ്മാരകം കൂടിയാണ്. സ്വാതന്ത്ര്യസമര കാലത്ത് [[മഹാത്മാ ഗാന്ധി]], [[കസ്തൂർബാ ഗാന്ധി]], [[സരോജിനി നായിഡു]], ഗാന്ധിയുടെ പ്രൈവറ്റ് സിക്രട്ടറി ആയിരുന്ന [[മഹാദേവ് ദേശായ്]] തുടങ്ങിയവരെ തടവിൽ പാർപ്പിച്ചിരുന്നത് അഗ ഖാൻ കൊട്ടാരത്തിലായിരിന്നു. മാത്രമല്ല, കസ്തൂർബാ ഗാന്ധിയും മഹാദേവ് ദേശായിയും അന്ത്യശ്വാസം വലിച്ചതും ഇതേ കൊട്ടാരത്തിൽ വച്ചുതന്നെയാണ്. ഇരുവരുടെ അന്ത്യവിശ്രമസ്ഥലവും മഹാത്മ ഗാന്ധിയുടെ ചിതാഭസ്മവും ഈ കൊട്ടാരത്തിനുള്ളിൽ സ്ഥിതിചെയ്യുന്നുണ്ട്. 2003 ൽ [[ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ]] ഈ കൊട്ടാരത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ചു.<ref name=dnaindia>{{cite news|last=Suryawanshi|first=Sudhir|title=State govt to set up special cell to preserve heritage structures|url=http://www.highbeam.com/doc/1P3-2575325011.html|accessdate=12 May 2012|newspaper=[[DNA India]] via [[HighBeam Research]]|date=1 February 2012}}</ref>
==ചരിത്രപ്രാധാന്യം==
[[ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവുമായി]] ബന്ധപ്പെട്ട് 1942 ആഗസ്ത് 9 മുതൽ 1944 മെയ് 6 വരെയാണ് ഗാന്ധിയെയും പത്നി കസ്തൂർബയെയും ഗാന്ധിയുടെ സിക്രട്ടറി മഹാദേവ ദേശായിയെയും [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാർ]] ഈ കൊട്ടാരത്തിൽ തടവിൽ പാർപ്പിച്ചിരുന്നത്. ജയിൽവാസമാരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹൃദയാഘാതം വന്ന് മഹാദേവ ദേശായ് 1942 ആഗസ്ത് 15 ന് അന്തരിച്ചു. അസുഖബാധിതയായ കസ്തൂർബ 1944 ഫിബ്രുവരി 22 നാണ് അന്തരിക്കുന്നത്.<ref name=deccan>{{cite news|title=Respecting our legacy|url=http://www.deccanherald.com/content/245537/respecting-our-legacy.html|accessdate=10 May 2012|newspaper=[[Deccan Herald]]|date=29 April 2012}}</ref>
ഗാന്ധിയോടും ഗാന്ധിയൻ ആശയങ്ങളോടുമുള്ള ബഹുമാനാർത്ഥം [[ആഗാ ഖാൻ IV]] കൊട്ടാരം 1969 ൽ ഭാരത സർക്കാരിന് കാമാറി.
 
==ചിത്രശാല==
<gallery>
"https://ml.wikipedia.org/wiki/അഗാ_ഖാൻ_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്