"വിനയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 33:
[[ജയസൂര്യ (ചലച്ചിത്രനടൻ)|ജയസൂര്യ]] (''ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ''), [[മണിക്കുട്ടൻ]] (''ബോയ് ഫ്രണ്ട്'') എന്നീ നടന്മാർ വിനയന്റെ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്.
 
2005-ൽ ''അത്ഭുത ദ്വീപ്'' എന്ന പേരിൽ 300 കുള്ളന്മാരെ വച്ച് ഒരു സിനിമയെടുത്തിരുന്നു. ഈ ചിത്രത്തിൽ നായകനായ രണ്ട് അടി മാത്രം ഉയരമുള്ള [[അജയ് കുമാർ]] (ഗിന്നസ് പക്രു) ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായകനായി [[ഗിന്നസ് പുസ്തകം|ഗിന്നസ് പുസ്തകത്തിലും]] [[ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്|ലിംക ബുക്ക് ഓഫ് റെക്കോർഡുകളിലും]] സ്ഥാനം നേടി{{തെളിവ്}}. ഈ സിനിമ പിന്നീട് തമിഴിലും വിനയൻ പുനർനിർമ്മിക്കുകയുണ്ടായി. അജയൻ തന്നെയായിരുന്നു ഈ ചിത്രത്തിലേയും നായകൻ. വിനയന്റെ തന്നെ ''ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ'' എന്ന ചിത്രവും വിനയൻ തമിഴിൽ പുനർനിർമ്മിച്ചിരുന്നു. വിനയൻ സംവിധാനം ചെയ്ത [[ആകാശഗംഗ (ചലച്ചിത്രം)|ആകാശഗംഗ]] എന്ന യക്ഷിച്ചിത്രം മലയാളത്തിലെ മികച്ച ഹൊറർ സിനിമകളിലൊന്നാണ്.
 
ഫിലിം തൊഴിലാളികളുടെ സംഘടനയായ [[മാക്‌ട ഫെഡറേഷൻ|മാക്‌ടയുടെ]] പ്രസിഡന്റ് ആയിരുന്നിട്ടുണ്ട് വിനയൻ. ആ സമയത്ത് മറ്റ് അംഗങ്ങളുമായി ഉണ്ടായ അഭിപ്രായവ്യത്യാസം കാരണം ഈ സംഘടന പിളരുകയും പിരിഞ്ഞുപോയവർ മറ്റൊരു സംഘടന ഉണ്ടാക്കുകയും ചെയ്തു. വിനയൻ പിന്നീട് മാക്‌ട പ്രസിഡന്റ് സ്ഥാനം രാജി വച്ചു.
"https://ml.wikipedia.org/wiki/വിനയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്