"കൊളറാഡോ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
}}
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലൂടെയും വടക്കൻ [[മെക്സിക്കോ|മെക്സിക്കോയിലൂടെയും]] ഒഴുകുന്ന ഒരു നദിയാണ് '''കൊളറാഡോ നദി''' (സ്പാനിഷ്: റിയോ കൊളറാഡോ "നിറമുള്ള", ''ചുവന്ന നിറമുള്ള'') . 1,450 മൈൽ നീളമുള്ള (2,330 കി.മീ.) കൊളറാഡോ നദിയ്ക്ക് വളരെ വ്യാപ്തിയുള്ള നീർത്തടമാണുള്ളത്. അമേരിക്കൻ ഐക്യനാടുകളിലെ 7 സംസ്ഥാനങ്ങളിലൂടെയും രണ്ട് മെക്സിക്കൻ സംസ്ഥാനങ്ങളിലൂടെയും ഈ നദി കടന്നുപോകുന്നു. ഐക്യനാടുകളിലെ [[റോക്കി മലനിരകൾ|റോക്കി മലനിരകളുടെ]] മദ്ധ്യഭാഗത്തുനിന്നുത്ഭവിക്കുന്ന ഈ നദി പൊതുവേ തെക്കുപടിഞ്ഞാറേ ദിക്കിലേയ്ക്ക് ഒഴുകി കൊളറാഡോ പീഠഭൂമിയ്ക്കു കുറുകേ ഒഴുകി [[ഗ്രാൻഡ് കാന്യൻ|ഗ്രാൻഡ് കന്യോനിലൂടെ]] [[അരിസോണ]]-[[നെവാഡ]] അതിർത്തിയിലുള്ള [[മീഡ് തടാകം|മീഡ് തടാകത്തിലെത്തിച്ചേരുന്നു]]. ഇവിടെനിന്ന് നദി വഴിതിരിഞ്ഞ് തെക്കുഭാഗത്തേയ്ക്കു് ഒഴുകി മെക്സിക്കോ-യു.എസ്. അന്താരാഷ്ട്ര അതിർത്തിയിലെത്തുന്നു. മെക്സിക്കോയിലെത്തിച്ചേരുന്ന നദി കോളറാഡോ അഴിമുഖത്തിനു സമീപം [[ബാഹാ കാലിഫോർണിയ|ബാഹാ കാലഫോർണിയയുടെയും]] സൊനോറായുടെയും ഇടയ്ക്കുകൂടി [[ഗൾഫ് ഓഫ് കാലിഫോർണിയ|ഗൾഫ് ഓഫ് കാലിഫോർണിയിൽ]] പതിക്കുന്നു.
==അവലംബം==
{{അവലംബങ്ങൾ}}
"https://ml.wikipedia.org/wiki/കൊളറാഡോ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്