"സലിൽ ചൗധരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇന്‍ഡ്യയിലെ അനുഗൃഹിത സംഗീത സംവിധായകരില്‍ പ്രമുഖനായിരുന്നു ...
 
No edit summary
വരി 1:
ഇന്‍ഡ്യയിലെ അനുഗൃഹിത സംഗീത സംവിധായകരില്‍ പ്രമുഖനായിരുന്നു സലില്‍ ചൌധരി.പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം ബോംബേ സിനിമാ ലോകത്ത് അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി.
1923 നവംബര്‍ 19 നു ബംഗാളില്‍ ആയിരുന്നു സലില്‍ ചൌധരിയുടെ ജനനം.അദേഹത്തിന്റെ പിതാവും നല്ലൊരു സംഗീതഞ്ജനായിരുന്നു.പടിഞ്ഞാറന്‍ സംഗീതവുമായി ബന്ധപ്പെട്ട് ധാരാളം കാസറ്റുകളും ഗ്രാമഫോണും അദ്ദേഹത്തിന്റെ പിതാവിന് ഉണ്ടായിരുന്നു.സലില്‍ ചൌധരിയുടെ പിതാവിനു പടിഞ്ഞാറന്‍ ക്ലാസ്സിക്കല്‍ സംഗീതവുമായുള്ള ബന്ധം വളരെ നല്ല സംഗീത പഠനത്തിനു അദ്ദേഹത്തെ സഹായിച്ചു.
1940 കളിലെ ബംഗാളിലെ അരക്ഷിതമായ രാഷ്ട്രീയാവസ്ഥയും രണ്ടാം ലോക മഹായുദ്ധവും സലിലിന്റെ ജീവിതത്തെ സ്വാധീനിച്ചു.തന്റെ സാമൂഹിക ഉത്തരവാദിത്വത്തെ കുറിച്ച് അദ്ദേഹം തിരിച്ചറിയുകയും ഇന്ഡ്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനില്‍ ഒരു അംഗമാവുകയും ചെയ്തു.ഈ സമയം ധാരാളം ഗാനങ്ങള്‍ എഴുതി ജന ഹൃദയങ്ങളില്‍ നല്ല ഒരു സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.ഇന്ഡ്യന്‍ ഗ്രാമങ്ങളിലൂടെ ഈ ഗാനങ്ങളുമായി ഐ പി ടി എ സഞ്ചരിച്ചു.ബംഗാള്‍ ജനതയുടെ ഹൃദയത്തില്‍ പുതിയ ഒരു സമരാവേശം സൃഷ്ടിച്ചവ ആയിരുന്നു ഈ ഗാനങ്ങള്‍.
"https://ml.wikipedia.org/wiki/സലിൽ_ചൗധരി" എന്ന താളിൽനിന്ന് ശേഖരിച്ചത്