"വെട്രിമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം+
വരി 23:
 
==ചലച്ചിത്ര ജീവിതം ==
[[ബാലു മഹേന്ദ്ര]] സംവിധാനം ചെയ്ത് സൺ ടി.വി.യിൽ സംപ്രേക്ഷണം ചെയ്തിരുന്ന കഥൈ നേരം എന്ന ടെലിവിഷൻ സീരിയലിൽ 52 എപ്പിസോഡുകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഈ സീരിയലിനു ശേഷം കാതൽ വൈറസ് എന്ന ടെലിഫിലിമിൽ കതിറിനോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. കൂടാതെ ജൂലീ ഗണപതി, അതു ഒരു കനാ കാലംകനാക്കാലം എന്നീ സീരിയലുകളിലും ബാലു മഹേന്ദ്രയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഈ സമയത്ത്, തമിഴ് ചലച്ചിത്ര അഭിനേതാവായ [[ധനുഷ്]], വെട്രിമാരൻ രചിച്ച കഥ കേൾക്കുകയും ചലച്ചിത്രത്തിൽ അഭിനയിക്കാൻ ധനുഷ് താൽപ്പര്യപ്പെടുകയും ചെയ്തു. ആരംഭത്തിൽ ദേശീയ നെടുഞ്ചാലൈ 47 എന്ന് പേരിടുകയും [[യുവൻ ശങ്കർ രാജ|യുവൻ ശങ്കർ രാജയെ]] സംഗീത സംവിധായകനായും [[ഏകാംബരം|ഏകാംബരത്തെ]] ഛായാഗ്രാഹകനായും തീരുമാനിക്കുകയും ചെയ്തിരുന്നു. <ref>{{cite web |url=http://www.indiaglitz.com/channels/tamil/article/27767.html |title=Dhanush’s Desiya Nedunchalai launched |accessdate=2010-01-06}}</ref> എന്നാൽ ഇതിനുശേഷം നിർമ്മാതാക്കളെ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുകയുണ്ടായി. എ.എം. രത്നം, സേലം ചന്ദ്രശേഖർ തുടങ്ങിയവർ ആദ്യഘട്ടത്തിൽ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ഒടുവിൽ അവർ പിന്മാറി. ധനുഷിന്റെ സഹോദരി ഡോ. വിമല ഗീതയും താൽപ്പര്യപ്പെട്ടെങ്കിലും പിന്മാറുകയുണ്ടായി. തുടർന്ന് ധനുഷിന്റെ പിതാവായ കസ്തൂരി രാജ ചലച്ചിത്രം നിർമ്മിക്കാൻ തീരുമാനിക്കുകയും ഹാരിസ് ജയരാജിനെ സംഗീത സംവിധായകനായി തീരുമാനിക്കുകയും ചെയ്തു. എന്നാൽ ധനുഷിന്റ തിരുവിളയാടൽ ആരംഭം എന്ന ചലച്ചിത്രം സാമ്പത്തികമായി വിജയിച്ചതോടെ ധനുഷ് മറ്റ് ചലച്ചിത്രങ്ങൾക്കായി കരാറൊപ്പിടുകയും ഈ ചലച്ചിത്രത്തിന്റെ ചിത്രീകരണം തടസ്സപ്പെടുകയും ചെയ്തു. <ref name="bwd">{{cite web|url=http://www.videos.behindwoods.com/videos-q1-09/director-interview/Vetrimaaran.html |title=Vetrimaaran - Tamil Cinema Director Interview - Vetrimaaran &#124; Aadukalam &#124; Polladhavan &#124; Dhanush &#124; G V Prakashkumar &#124; Tapasee - Behindwoods.com |publisher=Videos.behindwoods.com |date= |accessdate=2012-04-17}}</ref> ഇതിനെത്തുടർന്ന് വെട്രിമാരൻ, നിർമ്മാതാവായ കതിരേശനെ സമീപിക്കുകയും ദേശീയ നെടുഞ്ചാലൈയ്ക്കായി തയ്യാറാക്കിയ കഥ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ കതിരേശൻ ഇതിൽ താൽപ്പര്യം പ്രകടിപ്പിക്കുകയുണ്ടായില്ല. പക്ഷേ പൊല്ലാതവൻ എന്ന ചലച്ചിത്രം നിർമ്മിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
 
പൊല്ലാതവന്റെ നിർമ്മാണത്തിന് ധാരാളം സമയം ലഭിച്ചിരുന്നുവെന്ന് വെട്രിമാരൻ അഭിപ്രായപ്പെടുകയുണ്ടായി. പരട്ടൈ എൻകിര അഴകു സുന്ദരം എന്ന ചലച്ചിത്രത്തിൽ ധനുഷിനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള വേൽരാജ് ആയിരുന്നു പൊല്ലാതവന്റെ ഛായാഗ്രാഹകൻ. <ref name="bwd"/> പ്രശാന്ത് അഭിനയിച്ച, പുറത്തിറങ്ങാത്ത പെട്രോൾ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ച കന്നഡ നടൻ [[Kishore (actor)|കിഷോറും]] ഈ ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി. കിഷോർ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ തമിഴ് ചലച്ചിത്രമാണ് പൊല്ലാതവൻ. [[കാജൽ അഗർവാൾ]], [[പൂനം ബജ്‌വ]] എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കുന്നതിനായി ആലോചിച്ചിരുന്നെങ്കിലും ഒടുവിൽ ദിവ്യ സ്പന്ദനയെ തിരഞ്ഞെടുക്കുകയായിരുന്നു. <ref name="bwd"/> സുഹൃത്തിന്റെ ബൈക്ക് നഷ്ടപ്പെടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പൊല്ലാതവൻ എന്ന ചലച്ചിത്രത്തിന്റെ ഉള്ളടക്കം. ആദ്യം രചിച്ച തിരക്കഥയിൽ നിന്നും പിന്നീട് ധനുഷിന്റെ അഭിനയത്തിനനുസരിച്ച് ധാരാളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് വെട്രിമാരൻ പിന്നീട് പറയുകയുണ്ടായി. <ref name="bwd"/> 2007 നവംബറിൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിന് അനുകൂലമായ അഭിപ്രായങ്ങളാണ് ലഭിച്ചത്. Sify.com എന്ന വെബ്‌സൈറ്റ് "Vetri has made his mentor proud, and his style of narration and takings are very similar to the ace director [Balu Mahendra]" എന്നും ഈ ചിത്രത്തിന് 1948-ൽ പുറത്തിറങ്ങിയ ബൈസിക്കിൾ തീവ്സ് എന്ന ഇറ്റാലിയൻ ചലച്ചിത്രത്തിന്റെ ഛായയുണ്ടെന്നും അഭിപ്രായപ്പെടുകയുണ്ടായി. <ref>{{cite web|url=http://www.sify.com/movies/polladhavan-review-tamil-14558540.html |title=Movie Review:Polladhavan |publisher=Sify.com |date= |accessdate=2012-04-17}}</ref> ദ ഹിന്ദുവിൽ നിന്നുള്ള വിമർശകൻ "at no point does ''Polladhavan'' sag and that writer-director Vetrimaaran has slogged through his screenplay and the result shows." എന്ന് അഭിപ്രായപ്പെട്ടു. <ref>{{cite news|url=http://www.hindu.com/cp/2007/11/16/stories/2007111650080300.htm |title=Cinema Plus / Cinema : Never a dull moment |publisher=The Hindu |date=2007-11-16 |accessdate=2012-04-17 |location=Chennai, India}}</ref> വിജയ് അഭിനയിച്ച [[അഴകിയ തമിഴ് മകൻ]], [[സൂര്യ ശിവകുമാർ|സൂര്യ]] അഭിനയിച്ച വേൽ എന്നീ ചിത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പൊല്ലാതവൻ സാമ്പത്തികമായി വിജയം നേടുകയും ആ വർഷത്തെ വിജയ് അവാർഡിൽ വെട്രിമാരന് മികച്ച സംവിധായകനുള്ള പുരസ്കാരമുൾപ്പെടെ ആകെ നാല് പുരസ്കാരങ്ങൾ ചിത്രത്തിന് ലഭിക്കുകയും ചെയ്തു. <ref>{{cite news|url=http://www.hindu.com/mp/2008/05/06/stories/2008050650210400.htm |title=Metro Plus Chennai / Events : Awards and accolades all the way |publisher=The Hindu |date=2008-05-06 |accessdate=2012-04-17 |location=Chennai, India}}</ref><ref>{{cite web|url=http://www.sify.com/movies/polladhavan-pick-of-diwali-news-tamil-kkfuuQdcbhb.html |title=Polladhavan - Pick of Diwali! |publisher=Sify.com |date=2007-11-14 |accessdate=2012-04-17}}</ref>
 
[[വട ചെന്നൈ]] ആണ് വെട്രിമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന അടുത്ത ചലച്ചിത്രം. ചെന്നൈയുടെ ഉത്തരഭാഗത്തുള്ള മാഫിയ പ്രശ്നങ്ങളാണ് ഈ ചലച്ചിത്രത്തിന്റെ ഉള്ളടക്കം. 2009-ൽ ഈ ചിത്രം പ്രഖ്യാപിച്ചത്. അന്ന് കാർത്തിയെയായിരുന്നു കേന്ദ്ര കഥാപാത്രമാക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും 2012-ൽ ചിലമ്പരശൻ, റാണ ദഗ്ഗുബാട്ടി, ദിവ്യ സ്പന്ദന, ആൻഡ്രിയ ജെർമിയ എന്നിവർ ഈ ചലച്ചിത്രത്തിൽ അഭിനയിക്കുമെന്ന് അറിയിക്കുകയുണ്ടായി. <ref>{{cite web|url=http://www.behindwoods.com/tamil-movie-news-1/dec-11-03/str-andrea-19-12-11.html |title=Latest On Str - Vetrimaaran Film - Str - Andrea - Tamil Movie News |publisher=Behindwoods.com |date=2011-12-19 |accessdate=2012-04-17}}</ref> തുടർന്ന് ധനുഷാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് പ്രഖ്യാപിച്ചു. വട ചെന്നൈയുടെ രണ്ടാം ഭാഗവും ആരംഭഘട്ടത്തിലാണ്. <ref>{{cite web|url=http://timesofindia.indiatimes.com/entertainment/tamil/movies/news/Dhanush-Vetri-Maaran-to-work-on-Vada-Chennais-sequel-too/articleshow/48413552.cms|title=Dhanush-Vetri Maaran to work on Vada Chennai’s sequel, too|publisher=behindwoods.com|date=10 August 2015}}</ref><ref>{{cite news|url=http://www.hindu.com/mp/2011/02/16/stories/2011021650180400.htm |title=Metro Plus Coimbatore / People : Two stories of success |publisher=The Hindu |date=2011-02-16 |accessdate=2012-04-17 |location=Chennai, India}}</ref> 2012-ൽ വെട്രിമാരൻ ഗ്രാസ് റൂട്ട് ഫിലിം കമ്പനി എന്ന പേരിൽ സ്വന്തമായി ഒരു ചലച്ചിത്ര നിർമ്മാണ സംരംഭം ആരംഭിക്കുകയുണ്ടായി. തന്റെ സഹസംവിധായകനായിരുന്ന മണിമാരൻ സംവിധാനം ചെയ്ത് സിദ്ധാർത്ഥ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉദയം - എൻ.എച്ച് 47 ആണ് ഈ കമ്പനി നിർമ്മിച്ച ആദ്യത്തെ ചലച്ചിത്രം.
 
2016-ൽ, കോട നീലിമ രചിച്ച ഷൂസ് ഓഫ് ദ ഡെഡ് എന്ന നോവലിനെ ഒരു ചലച്ചിത്രം നിർമ്മിക്കുമെന്ന് വെട്രിമാരൻ അറിയിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. <ref>{{cite news|title=Neelima Kota is confident that Vetrimaaran will do justice to her book|url=http://indiatoday.intoday.in/story/shoe-of-the-dead-neelima-kota-is-confident-that-vetrimaaran-will-do-justice-to-her-book/1/624222.html|newspaper=India Today|date=19 March 2016}}</ref>
വരി 65:
|-
| 2014
| ''[[പൊരിയാളൻപൊറിയാളൻ]]''
| style="text-align:center;"| {{n}}
| style="text-align:center;"| {{y}}
വരി 110:
{{NationalFilmAwardBestDirection}}
{{NationalFilmAwardBestScreenplay}}
 
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[വർഗ്ഗം:തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ]]
"https://ml.wikipedia.org/wiki/വെട്രിമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്