"വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 82:
 
== എന്താണ് വൈദ്യുതി ==
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അവയുടെ മൂലരൂപമായ [[തന്മാത്ര |തന്മാത്രകളാൽ]](മോളിക്യൂളുകളാൽ) നിർമ്മിക്കപ്പെട്ടിരിക്കുന്നു.മോളിക്യൂൾ എന്നത് [[ആറ്റം|ആറ്റങ്ങളുടെ]] ഒരു കൂട്ടമാണ്. പ്രത്യേക ഉപാധികളിലൂടെ മാത്രമേ ആറ്റത്തെ തനതായി വേർതിരിച്ചെടുക്കുവാൻ സാധിക്കൂ. സൗരയൂഥത്തിൽ സൂര്യനും അവയ്ക്കു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെയും പോലെ, ആറ്റമുകളിൽ(അണു)ഒരു കേന്ദ്ര ന്യൂക്ലിയസ്സും,ചുറ്റും വിവിധ വലയങ്ങളിലായി കറങ്ങിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണുകളും ഉണ്ട്. സൗരയൂഥത്തിൽ നിന്നും വ്യത്യസ്ഥഥമായി ആറ്റമുകളിൽ ഓരോ വസ്തുക്കളിൽ ഇലക്ട്രോണുകളുടെ എണ്ണം കൃത്യമായി ഒരു അനുപാതത്തിൽ വിതരണം ചെയ്യപ്പെട്ടിരിക്കും. ഓരോ വസ്തുക്കളിലും ഇലക്ട്രോണുകളുടെ എണ്ണവും മേൽ പറഞ്ഞ ന്യൂക്ലിയസ്സിന്റെ വലിപ്പവും വ്യത്യസ്തമാണ്. ന്യൂക്ലിയസ്സുമായുള്ള ആകർഷണബലം, [[ഇലക്ട്രോണുകൾ]] അവയുടെ സ്ഥിര വലയത്തിൽ നിന്നും വേർപ്പെട്ടു പോകാതെ സൂക്ഷിക്കുന്നു.
[[അണു|അണുവിൽ]] (ആംഗലേയം: Atom) [[ന്യൂട്രോൺ|ന്യൂട്രോണും]], [[പ്രോട്ടോൺ|പ്രോട്ടോണും]], [[ഇലക്ട്രോൺ|ഇലക്ടോണും]] ഉണ്ടാവും, അണുവിന്റെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രോട്ടോണിനേയും, ന്യൂട്രോണിനേയും ഇലക്ടോണുകൾ താന്താങ്ങളുടെ പാതയിലൂടെ ചുറ്റിക്കൊണ്ടിരിക്കും. പ്രോട്ടോണിന് ധന ഗുണവും(+ve charge), ഇലക്ട്രോണിന് ഋണഗുണവും(-ve charge) ഉണ്ടാവും. ന്യൂട്രോൺ ഗുണരഹിതമാണ്. ധനഗുണവും ഋണഗുണവും ആകർഷിക്കുമെങ്കിലും ഒരേ ഇനം ചാർജുകൾ വികർഷിക്കും. കണത്തിന്റെ കേന്ദ്രത്തോടു ചേർന്നുള്ള പാതയിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രോണുകളെ പ്രോട്ടോണുകൾ നന്നായി ആകർഷിക്കുമെങ്കിലും പുറത്തെ പഥങ്ങളിലൂടെ ഉള്ളവയെ അങ്ങനെ ആകണമെന്നില്ല.
[[പ്രമാണം:ഇലക്ട്രോണുകൾകണത്തിൽ.png|thumb|200px|ചതുരത്തിൽ അടയാളപ്പെടുത്തിയ ഇലക്ട്രോണുകളെ ഇരു [[അണുകേന്ദ്രം|അണുകേന്ദ്രങ്ങളും]] ഒരുപോലെ ആകർഷിക്കുന്നു]]
[[സ്വർണ്ണം]], [[ചെമ്പ്]], [[വെള്ളി]] മുതലായ വലിയ അണുക്കളുള്ള മൂലകങ്ങളിൽ പുറത്തുള്ള പഥങ്ങളിലെ ഇലക്ട്രോണുകളിലെ ആകർഷണബലം തീർത്തും ബലം കുറഞ്ഞതാവും. ഇത്തരം ലോഹങ്ങളിലെ രണ്ട് അണുക്കൾ അടുത്താണെങ്കിൽ ഏറ്റവും പുറത്തെ ഇലക്ട്രോണുകളെ ഇരു കേന്ദ്രങ്ങളും ഒരുപോലെ ആകർഷിക്കും ഫലത്തിൽ ആ ഇലക്ട്രോണുകൾ യാതൊരു അണുകേന്ദ്രങ്ങളുടേയും ആകർഷണവലയത്തിൽ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം മൂലകങ്ങളിൽ കോടാനുകോടി [[സ്വതന്ത്ര ഇലക്ട്രോൺ|അനാഥ ഇലക്ട്രോണുകൾ]], ഇവയെ [[സ്വതന്ത്ര ഇലക്ട്രോൺ|സ്വതന്ത്ര ഇലക്ട്രോണുകൾ]] എന്നും വിളിക്കുന്നു. ഇത്തരം [[മൂലകം|മൂലകങ്ങളിൽ]] തുല്യ എണ്ണം ഇലക്ട്രോണുകൾ എല്ലാ ദിശയിലേക്കും ചലിച്ചുകൊണ്ടിരിക്കും അതായത് അല്പം കൂടുതൽ ആകർഷണബലം കാണിക്കുന്ന കേന്ദ്രങ്ങളുടെ സമീപത്തേക്ക്. ഈ സ്വതന്ത്ര ഇലക്ട്രോണുകളെ ഏതെങ്കിലും പ്രത്യേക ദിശയിലേക്കു ചലിപ്പിക്കുന്നതിനെ വൈദ്യുതി എന്നു പറയുന്നു.
"https://ml.wikipedia.org/wiki/വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്