"വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 82:
 
== എന്താണ് വൈദ്യുതി ==
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അവയുടെ മൂലരൂപമായ [[തന്മാത്ര |തന്മാത്രകളാൽ]](മോളിക്യൂളുകളാൽ) നിർമ്മിക്കപ്പെട്ടിരിക്കുന്നു.മോളിക്യൂൾ എന്നത് [[ആറ്റം|ആറ്റങ്ങളുടെ]] ഒരു കൂട്ടമാണ്. പ്രത്യേക ഉപാധികളിലൂടെ മാത്രമേ ആറ്റത്തെ തനതായി വേർതിരിച്ചെടുക്കുവാൻ സാധിക്കൂ. ഒരു [[അണു|അണുവിൽ]] (ആംഗലേയം: Atom) [[ന്യൂട്രോൺ|ന്യൂട്രോണും]], [[പ്രോട്ടോൺ|പ്രോട്ടോണും]], [[ഇലക്ട്രോൺ|ഇലക്ടോണും]] ഉണ്ടാവും, അണുവിന്റെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രോട്ടോണിനേയും, ന്യൂട്രോണിനേയും ഇലക്ടോണുകൾ താന്താങ്ങളുടെ പാതയിലൂടെ ചുറ്റിക്കൊണ്ടിരിക്കും. പ്രോട്ടോണിന് ധന ഗുണവും(+ve charge), ഇലക്ട്രോണിന് ഋണഗുണവും(-ve charge) ഉണ്ടാവും. ന്യൂട്രോൺ ഗുണരഹിതമാണ്. ധനഗുണവും ഋണഗുണവും ആകർഷിക്കുമെങ്കിലും ഒരേ ഇനം ചാർജുകൾ വികർഷിക്കും. കണത്തിന്റെ കേന്ദ്രത്തോടു ചേർന്നുള്ള പാതയിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രോണുകളെ പ്രോട്ടോണുകൾ നന്നായി ആകർഷിക്കുമെങ്കിലും പുറത്തെ പഥങ്ങളിലൂടെ ഉള്ളവയെ അങ്ങനെ ആകണമെന്നില്ല.
[[പ്രമാണം:ഇലക്ട്രോണുകൾകണത്തിൽ.png|thumb|200px|ചതുരത്തിൽ അടയാളപ്പെടുത്തിയ ഇലക്ട്രോണുകളെ ഇരു [[അണുകേന്ദ്രം|അണുകേന്ദ്രങ്ങളും]] ഒരുപോലെ ആകർഷിക്കുന്നു]]
[[സ്വർണ്ണം]], [[ചെമ്പ്]], [[വെള്ളി]] മുതലായ വലിയ അണുക്കളുള്ള മൂലകങ്ങളിൽ പുറത്തുള്ള പഥങ്ങളിലെ ഇലക്ട്രോണുകളിലെ ആകർഷണബലം തീർത്തും ബലം കുറഞ്ഞതാവും. ഇത്തരം ലോഹങ്ങളിലെ രണ്ട് അണുക്കൾ അടുത്താണെങ്കിൽ ഏറ്റവും പുറത്തെ ഇലക്ട്രോണുകളെ ഇരു കേന്ദ്രങ്ങളും ഒരുപോലെ ആകർഷിക്കും ഫലത്തിൽ ആ ഇലക്ട്രോണുകൾ യാതൊരു അണുകേന്ദ്രങ്ങളുടേയും ആകർഷണവലയത്തിൽ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം മൂലകങ്ങളിൽ കോടാനുകോടി [[സ്വതന്ത്ര ഇലക്ട്രോൺ|അനാഥ ഇലക്ട്രോണുകൾ]], ഇവയെ [[സ്വതന്ത്ര ഇലക്ട്രോൺ|സ്വതന്ത്ര ഇലക്ട്രോണുകൾ]] എന്നും വിളിക്കുന്നു. ഇത്തരം [[മൂലകം|മൂലകങ്ങളിൽ]] തുല്യ എണ്ണം ഇലക്ട്രോണുകൾ എല്ലാ ദിശയിലേക്കും ചലിച്ചുകൊണ്ടിരിക്കും അതായത് അല്പം കൂടുതൽ ആകർഷണബലം കാണിക്കുന്ന കേന്ദ്രങ്ങളുടെ സമീപത്തേക്ക്. ഈ സ്വതന്ത്ര ഇലക്ട്രോണുകളെ ഏതെങ്കിലും പ്രത്യേക ദിശയിലേക്കു ചലിപ്പിക്കുന്നതിനെ വൈദ്യുതി എന്നു പറയുന്നു.
"https://ml.wikipedia.org/wiki/വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്