"മീശ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരപ്പിശകുകൾ
വരി 4:
 
== നോവൽ പിൻവലിക്കൽ ==
നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഹിന്ദു സ്ത്രീകൾ ലൈംഗികതയ്ക്ക് വേണ്ടിയാണ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് അമ്പലത്തിൽ പോകുന്നതെന്ന പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണമായത്. മാത്രമല്ല നാലഞ്ച് ദിവസം, അതായത് ആർത്തവകാലത്ത് ഇവർ അമ്പലത്തിൽ പോകാതിരിക്കുന്നത് ഇക്കാലത്ത് തങ്ങൾ അതിന് തയ്യാറല്ല എന്നതുകൊണ്ടുമാണ് എന്നാണ് നോവലിൽ പരാമർശിക്കുന്നത്.ആ സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് [[യോഗക്ഷേമസഭ]], [[ബി.ജെ.പി.]], [[ഹിന്ദു ഐക്യവേദി]], എൻ എസ് എസ് തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഹിന്ദു സംഘടനകളുടെ ആക്രമണഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടർന്നാണ് എഴുത്തുകാരൻ നോവൽ പിൻവലിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. <ref>http://www.mathrubhumi.com/news/kerala/s-harish-withdraws-novel-1.2990688</ref><ref>https://www.manoramaonline.com/news/latest-news/2018/07/21/s-hareesh-withdraw-novel-meesha.html</ref>
== പുസ്തക രൂപത്തിൽ ==
പിൻവലിക്കലിനെത്തുടർന്ന് ഡിസി ബുക്സ് നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.
"https://ml.wikipedia.org/wiki/മീശ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്