"ഓടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 137:
|today = {{flag|ഇന്ത്യ}}, <small>[[കേരളം]]</small>
}}
[[തിരുവിതാംകൂർ]] രാജ്യസ്ഥാപകനായ [[മാർത്താണ്ഡവർമ്മ]] എ.ഡി. 1746-ൽ പിടിച്ചടക്കി [[വേണാട്|വേണാട്ടിനോടു]] ചേർക്കുന്നത് വരെ കൊല്ലത്തിനു (ദേശിങ്ങനാടിന്) വടക്കുണ്ടായിരുന്ന ഒരു ചെറുരാജ്യമായിരുന്നു '''ഓടനാട്'''. കായംകുളം രാജവംശത്തിന്റെ കീഴിലായിരുന്നു ഇതിന്റെ ഭരണം. ഇന്നത്തെ [[ചെങ്ങന്നൂർ]], [[മാവേലിക്കര]], [[കരുനാഗപ്പള്ളി]], [[കാർത്തികപ്പള്ളി]] എന്നീ താലൂക്കൂകളുടെ ഭാഗങ്ങൾ ചേർന്നതാണ് ഈ രാജ്യം. [[കായംകുളം|കായംകുളത്തിന്റെ]] ആദ്യത്തെ പേര് '''ഓടനാട്''' എന്നായിരുന്നു. വിവിധകാലങ്ങളിലായി ഓടനാട് ഭരണം നടത്തിയിരുന്ന രാമൻ കോതവർമ്മ, രാമൻ ആതിച്ചവർമ്മ, രവിവർമ്മ തുടങ്ങിയ രാജാക്കന്മാരെക്കുറിച്ച് [[കണ്ടിയൂർ]], [[ഹരിപ്പാട്]] എന്നീ ക്ഷേത്രങ്ങളിലെ ശാസനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പതിഞ്ചാം ശതകത്തിൽ ഓടനാടിന്റെ ആസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനുശേഷമാണ് ഈ രാജ്യം '''കായംകുളം''' എന്നറിയാൻ തുടങ്ങിയത്. നീണ്ടകടൽത്തീരമുള്ള വിസ്തൃതമായ ഒരു രാജ്യമായിരുന്നു [[കായംകുളം]]. [[പോർച്ചുഗീസ്|പോർച്ചുഗീസുകാരുമായും]] [[ഡച്ച്|ഡച്ചുകാരുമായും]] ഈ രാജ്യത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സമീപപ്രദേശത്തുള്ള കാത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നീ രാജ്യങ്ങൾ കൂട്ടിച്ചേർത്ത് കായംകുളത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. മാർത്താണ്ഡവർമ്മയ്ക്കെതിരെ വടക്കൻ രാജ്യങ്ങൾ നടത്തിയ കൂട്ടുകെട്ടിൽ കായംകുളത്തിന് നല്ല പങ്കുണ്ടായിരുന്നു. കായംകുളത്തു രാജ്യത്തിന്റെ സുരക്ഷക്കായി പോരാടിയിരുന്ന പോരാളികളുടെ പരിശീലനകേന്ദ്രങ്ങൾ കീർത്തിയേറിയതു ആയിരുന്നു പുതിയവിള വട്ടപ്പറമ്പ് ,ഏവൂർ കണ്ണമ്പള്ളിൽ ,ഇലങ്കം ,കാർത്തികപ്പള്ളി ഇവയൊക്കെ ആയിരുന്നു ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് .രാജപ്രധാന്യം ഉണ്ടായിരുന്നതിനാൽ രാജാവ് കൽപ്പിച്ചു കൊടുത്ത വലിയതാൻ(വല്യത്താൻ) എന്ന വിശേഷണങ്ങൾ കൊണ്ട് പുതിയവിള വട്ടപ്പറമ്പ് ,ഏവൂർ കണ്ണമ്പള്ളിൽ എന്നീ യുദ്ധ പരിശീലന കേന്ദ്രങ്ങൾ വേറിട്ട് നിന്നിരുന്നു ഇപ്പോഴും അതിന്റെ അവശേഷിക്കുന്നത് കാണാൻ കഴിയും .1746-ൽ മാർത്താണ്ഡ വർമ്മ ഈ രാജ്യത്തെ തിരുവിതാംകൂറിനോടുചേർത്തു.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ഓടനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്