"തൈപ്പൂയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[തമിഴ്]] പഞ്ചാംഗത്തിൽ [[തൈ]] മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ [[മകരം|മകരമാസത്തിൽ]] [[പൂയം]] നാളാണ് ‌''' തൈപ്പൂയമായി''' ആഘോഷിക്കുന്നത്‌. ശിവസുതനും ദേവസേനാപതിയുമായ [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യന്റെ]] പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. [[സുബ്രഹ്മണ്യൻ]] താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു.
 
[[പൊങ്കൽ|മകരസംക്രമദിനമാണ്‌]] തൈമാസത്തിലെ ആദ്യനാൾ, [[ഉത്തരായണം|ഉത്തരായണത്തിന്റെ]] തുടക്കം.ഇതാണ്‌ [[പൊങ്കൽ|തൈപ്പൊങ്കൽ]]. അതേ മാസത്തിൽ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. [[തമിഴ്‌നാട്|തമിഴ്‌ നാട്ടിലേയുംതമിഴ്‌നാട്ടിലേയും]] [[കേരളം|കേരളത്തിലേയും]] സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്‌. കേരളത്തിലും എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു. [[പഴനി മുരുകക്ഷേത്രം|പഴനി]], [[തിരുച്ചെന്തൂർ സുബ്രഹ്മണ്യക്ഷേത്രം|തിരുച്ചെന്തൂർ]], [[ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം|ഹരിപ്പാട്]], [[കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം|കിടങ്ങൂർ]] തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിച്ചുവരുന്നു.
 
== വിശ്വാസങ്ങളും ഐതിഹ്യങ്ങളും ==
തൈ പിറന്താൽ വഴി പിറക്കുമെന്നാണ്‌ [[തമിഴ്‌]] പഴമൊഴി. തൈമാസം എല്ലാക്കാര്യങ്ങൾക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾക്കു പോലും തൈമാസത്തിൽ നിവൃത്തിയുണ്ടാകുമെന്നു മാണ്‌ വിശ്വാസം .
 
സുബ്രഹ്മണ്യന്നുള്ള സമർപ്പണമാണ്‌ [[കാവടി]]. അഭീഷ്ടസിദ്ധിക്കാണ്‌ പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളുംനേരുന്നത്‌ഭസ്മക്കാവടികളും നേരുന്നത്‌ . തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌. പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ്‌ നടക്കുക. പഴനിയിൽ രഥോത്സവവും, മധുരൈയിൽ തെപ്പരഥോത്സവവും അന്ന്‌ നടക്കുന്നു. കേരളത്തിലെ [[തൃശ്ശൂർ ജില്ല]]യിലെ [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരിയിലെ ശ്രീ മഹേശ്വരക്ഷേത്രത്തിലെ]] തൈപ്പൂയം വലിപ്പം കൊണ്ടും ആഘോഷംകൊണ്ടും പ്രസിദ്ധമാണ്.<ref name="test1">[https://www.keralatourism.org/event/event.php?id=2144963864266] </ref>
 
[[താരകാസുരൻ]] ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോൾ മഹർഷിമാരും ദേവന്മാരും ശിവപാർവതിമാരെ അഭയം പ്രാപിച്ചു. താരകാസുരനിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാൻ അയയ്ക്കുന്നത്‌. പന്ത്രണ്ട്‌ ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവൻ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ്‌ തൈപ്പൂയാഘോഷം.
"https://ml.wikipedia.org/wiki/തൈപ്പൂയം" എന്ന താളിൽനിന്ന് ശേഖരിച്ചത്