"ജന്മഭൂമി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sudarsanam.ptb (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vengolis സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 1:
{{prettyurl|Janmabhumi}}
{{For|2=ജന്മഭൂമി എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ|ജന്മഭൂമിദിനപ്പത്രം}}
{{Infobox newspaper
| name = ജന്മഭൂമി ദിനപ്പത്രം
വരി 11:
| founder =
| publisher = പി. ശിവദാസൻ
| editor = ലീലടി. മേനോൻഅരുൺകുമാർ
| chiefeditor =
| assoceditor = ഡൊമനിക്ജോസഫ് ഡൊമിനിക്
| maneditor = കെ.ആർ. ഉമാകാന്ദൻഉമാകാന്തൻ
| newseditor =
| managingeditordesign =
വരി 23:
| photoeditor =
| staff =
| foundation = 19771975
| political = Rightwing
| language =[[മലയാളം]]
വരി 35:
 
}}
ഹൈന്ദവ ആശയങ്ങളോടും സംഘടനകളോടും കേരളത്തിലെ മാധ്യമങ്ങൾ വിരുദ്ധ നിലപാട് സ്വീകരിച്ചകാലത്താണ് '''ജന്മഭൂമി''' പ്രസിദ്ധീകരണം തുടങ്ങുന്നത്. 1975 - ൽ കോഴിക്കോട്ടുനിന്നായിരുന്നു ആദ്യം. ആദ്യ പത്രാധിപർ പത്രാധിപർ അന്തരിച്ച ശ്രീ പി.വി.കെ. നെടുങ്ങാടിയാണ്. ശ്രീ എം.രാധാകൃഷ്ണൻ മാനേജിംഗ് ഡയറക്ടറും ശ്രീ. കെ.ആർ. ഉമാകാന്തൻ മാനേജിങ് എഡിറ്ററുമാണ്. മാധ്യമലോകത്തു ശ്രദ്ധേയയായ, ലീലാ മേനോൻ ആയിരുന്നു ചീഫ് എഡിറ്റർ. ശ്രീ ടി. അരുൺകുമാറാണ് എഡിറ്റർ.
ഹൈന്ദവ ആശയങ്ങളോടും സംഘടനകളോടും ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് [[മലയാളം|മലയാളത്തിൽ]] പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ്‌ '''ജന്മഭൂമി'''<ref>http://janmabhumionline.net/?page_id=101</ref>.കോഴിക്കോടുനിന്നുമാണ് ആദ്യമായി പത്രം പ്രസിദ്ധീകരിക്കുന്നത്<ref>http://yellowpages.webindia123.com/details/Kerala/Kozhikode/Magazine+and+News+Paper+Publishers/1735/</ref>.1975 ൽ തുടങ്ങിയ ഈ പത്രത്തിന്റെ ആദ്യ പത്രാധിപർ പി.വി.കെ നെടുങ്ങാടിയാണ്‌. [[ഹിന്ദു ഐക്യവേദി]] നേതാവായ [[കുമ്മനം രാജശേഖരൻ|കുമ്മനം രാജശേഖരനാണ്]] മാനേജിംഗ് ഡയറക്ടർ. പ്രശസ്ത പത്രപ്രവർത്തകൻ ഹരി എസ്. കർത്താ ചീഫ് എഡിറ്ററും എം.രാധാകൃഷ്ണൻ മാനേജിംഗ് എഡിറ്ററും മാധ്യമലോകത്തു ശ്രദ്ധേയയായ [[ലീലാ മേനോൻ]] എഡിറ്ററുമാണ്. [[ബി.ജെ.പി.|ബി.ജെ.പിയോട്]] ആഭിമുഖ്യം പുലർത്തുന്ന പത്രമാണ്‌ ജന്മഭൂമി. തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ അഞ്ച് എഡീഷനുകളാണ് ജന്മഭൂമിക്കുള്ളത്.
 
തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിലായി  ഏഴ് എഡിഷനുകളാണ്.
 
== വേറിട്ട പത്രം ==
'ദേശത്തിന്റെ ശബ്ദം, ദേശീയതയുടെ ദൗത്യം' ഇതാണ് ജന്മഭൂമിയുടെ മുഖവാക്യം. ഭാരതീയ സംസ്‌കാരം, മൂല്യം, ദർശനം എന്നിവകളിലൂന്നി, മുഴുവൻ ലോകവാർത്തകളും വായനക്കാരിൽ എത്തിക്കുകയാണ്  ജന്മഭൂമിയുടെ പരിശ്രമം. പക്ഷഭേദങ്ങളില്ലാതെ, നേരായ വാർത്ത നേരിട്ട് ജനങ്ങളിലേക്ക്.
 
<u>'''സംസ്‌കൃതി'''</u>
 
മറ്റു പത്രങ്ങളിലെപ്പോലെ ദൈനംദിന വാർത്തകൾക്കു പുറമേ, കേരളത്തിൽ ഒരു പത്രവും നൽകാത്തവിധം ഒരു മുഴുവൻ പേജ് 'സംസ്‌കൃതി'യ്ക്ക് നീക്കിവെച്ചിരിക്കുന്നു. ഭാരതീയമായ എല്ലാ അറിവുകളും പങ്കുവക്കുന്ന പേജാണിത്. വേദാന്തം, ദർശനം, ധർമം, ഉപനിഷത്ത്, വേദങ്ങൾ, ചരിത്രം, പുരാണം, യോഗം, ആയുർവേദം, സാഹിത്യം, വിശ്വാസം, ആചാരം തുടങ്ങി സമസ്ത ഭാരതീയ വിഷയങ്ങളും ആധികാരികമായി വിവരിക്കുകയും ചർച്ചചെയ്യുകയും ചെയ്യുന്നു.
 
'''<u>വാരാദ്യം</u>'''
 
ഞായറാഴ്ചകളിൽ വാർത്തയ്ക്കു പുറമേ വായനയ്ക്ക് നൽകുന്ന നാലുപേജ് പതിപ്പാണ് 'വാരാദ്യംപ്പതി'പ്പ്.' വാരം തുടങ്ങുന്നത് ഞായറാഴ്ച ആയതിനാൽ 'വാരാദ്യപ്പതി'പ്പെന്ന വ്യത്യസ്തമായ പേരാണിതിന്. ചരിത്രം, സാഹിത്യം, ആനുകാലിക വിഷയങ്ങൾ, സിനിമ, കൃഷി, കായികം, പുസ്തകലോകം തുടങ്ങിയവയാണ് വിഭവങ്ങൾ. കേരളത്തിലെ ഏറ്റവും മികച്ച ഞായറാഴ്ചപ്പതിപ്പുകളിലൊന്നാണ് ജന്മഭൂമി വാരാദ്യപ്പതിപ്പ്.
 
'''<u>മിത്രം</u>'''
 
ബുധനാഴ്ചകളിൽ, വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി ഇറക്കുന്നതാണ് മിത്രം എന്ന നാലുപേജ് പ്രത്യേക പതിപ്പ്. വിദ്യാർഥികൾക്കുള്ള പാഠ്യവിഷയങ്ങൾ, തൊഴിൽ സാധ്യതകൾ അറിയിക്കുന്ന വിവരങ്ങൾ, സ്ത്രീകൾക്കുള്ള പേജ്, ഓട്ടോ മൊബൈൽ വിവരങ്ങൾ തുടങ്ങിയവയാണ് ഉള്ളടക്കം.
 
'''ജന്മഭൂമി ഇതുവരെ...
 
യഥാർത്ഥ ദേശീയതയുടെ വക്താവായ ഒരു മലയാള ദിനപത്രത്തിന്റെ അഭാവമാണ് ജന്മഭൂമിയുടെ സ്ഥാപനത്തിന് പ്രേരകമായ ഘടകം. വർഗീയവും വിഭാഗീയവും മതപരവുമായ സങ്കുചിത താൽപര്യങ്ങളുടെമാത്രം ശബ്ദം മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുകയും പ്രതിധ്വനിക്കുകയും ചെയ്യുന്ന കേരളത്തിൽ ദേശീയതയ്ക്ക് ഇടമില്ലെന്ന ആപൽക്കരമായ അവസ്ഥയായിരുന്നു. ജാതീയവും മതപരവുമായ വേർതിരിവുകൾക്കിടയിൽ ദേശീയ താൽപര്യങ്ങൾക്കുവേണ്ടി കരുത്തും മുഴക്കവുമുള്ള ശബ്ദമായിട്ടാണ് ജന്മഭൂമി ജന്മംകൊണ്ടത്.
 
''കുപ്രചാരണങ്ങൾ''
 
1948-ൽ ഗാന്ധിഹത്യ ആരോപിച്ചു സംഘത്തെ നെഹ്റു സർക്കാർ നിരോധിച്ചപ്പോൾ, സകല മാധ്യമങ്ങളും അതേറ്റുപാടുകയും സംഘത്തിനെതിരായ ദുഷ്പ്രചരണങ്ങൾ നടത്തുകയും ചെയ്തു. പതിനായിരക്കണക്കിന് സംഘപ്രവർത്തകരെ തടവിലിട്ട്, മർദ്ദിച്ചു. ഒന്നരവർഷത്തെ പീഡനകാലത്തെ സംഘം അതിജീവിക്കുകയും ഗാന്ധിഹത്യയിൽ നിരപരാധിത്വം തെളിയിക്കപ്പെടുകയും ചെയ്തു. നിരോധനം നിരുപാധികം പിൻവലിക്കാൻ സർക്കാർ സന്നദ്ധമായി.
ഈ കാലത്ത് സംഘത്തെ അനുകൂലിക്കാൻ പോയിട്ട്, വിമർശനങ്ങൾ ന്യായയുക്തമാക്കാൻപോലും മാധ്യമങ്ങൾ തയാറായില്ല. ഈ പശ്ചാത്തലത്തിൽ സംഘത്തിന്റെ ഭാവാത്മകമായ വശങ്ങളെ ജനങ്ങൾക്ക് വിശദീകരിച്ചുകൊടുക്കാനാവശ്യമായ പ്രചാരണമാധ്യമങ്ങൾ ആവശ്യമാണെന്ന് പല പ്രമുഖ പ്രവർത്തകർക്കും തോന്നി. അതിന്റെ ഫലമായി വിവിധ ഭാഷകളിൽ വാർത്തകളും വിശകലനങ്ങളും നൽകാൻ വാരികകൾ ആരംഭിച്ചു. 1951-ൽ കോഴിക്കോട്ടെ ചിലരുടെ ഉത്സാഹത്തിൽ തുടങ്ങിയ കേസരി വാരിക മലയാളത്തിൽ അത്തരത്തിലുള്ള ആദ്യ പ്രസിദ്ധീകരണമായി.
 
''അനിവാര്യമായി''
 
ഈ പ്രചാരണക്കൊടുങ്കാറ്റിനെ നേരിടാൻ വാരിക മാത്രം പോരെന്നുവന്നു. ദിനപത്രം കൂടിയേ കഴിയൂ എന്ന് സംഘപരിവാറിലെ പല പ്രമുഖ പ്രവർത്തകർക്കും തോന്നിയതിന്റെ ഫലമാണ് 'ജന്മഭൂമി'.
പത്രം എങ്ങനെയെന്നതിനെപ്പറ്റി പല തലത്തിലും ചർച്ച നടന്നു. അന്നു ജനസംഘത്തിന്റെ അഖില ഭാരതീയ ഉപാധ്യക്ഷനായ ശ്രീ പി. പരമേശ്വരൻ, ശ്രീ ഒ. രാജഗോപാൽ, ശ്രീ പി. നാരായണൻ, ശ്രീ. കെ രാമൻപിള്ള, ശ്രീ.യു. ദത്താത്രേയ റാവു, ശ്രീ. കെ.ജി. വാധ്യാർ തുടങ്ങിയവരാണ് ഇക്കാര്യത്തിൽ ഉത്സാഹിച്ചത്. എറണാകുളത്തെ പ്രമുഖ സ്വാതന്ത്ര്യ സമരഭടനായിരുന്ന ശ്രീ. കെ.വി. വിട്ടപ്പപ്രഭു നടത്തിവന്ന 'രാഷ്ട്ര വാർത്ത' സായാഹ്നദിനപത്രം ശ്രീ. കെ.ജി. വാധ്യാരും ശ്രീ. ടി.എം.വി ഷേണായിയും ചേർന്ന് ഏറ്റെടുത്ത് നടത്താൻ തുടങ്ങി. ശ്രീ. കുമ്മനം രാജശേഖരൻ എഡിറ്റിങ് നിർവ്വഹിച്ചു.
കോഴിക്കോട്ട് ശ്രമങ്ങൾ അപ്പോഴും നടന്നുകൊണ്ടിരുന്നു. 'വിളംബരം' എന്ന പേരിൽ പത്രം നടത്താൻ ഔദ്യോഗിക അനുമതിയും കിട്ടി. ശ്രീ. പി. നാരായണൻ പത്രാധിപരായും ശ്രീ. ദത്താത്രയ റാവു പ്രകാശകനായുമാണ് അതിൽ ഒപ്പിട്ടത്. ദിനപത്രം നടത്താൻ ആവശ്യമായ സാമ്പത്തിക ഭദ്രത സമ്പാദിക്കാൻ കഴിയുമോ എന്ന ആശങ്കമൂലം ആ ശ്രമം ഉപേക്ഷിച്ചു.
തുടർന്ന്, കൂടുതൽ ആസൂത്രിതമായ ശ്രമം ആരംഭിച്ചു. കോഴിക്കോട്ട് ശ്രീ. ദത്താത്രയറാവുവാണതിന് മുൻകൈയെടുത്തത്. അദ്ദേഹം ചീഫ് പ്രമോട്ടറായും, ശ്രീ. സി. പ്രഭാകരൻ, ശ്രീ. പുന്നത്തുചന്ദ്രൻ, ശ്രീ. എം.ശ്രീധരൻ, ശ്രീ. കെ.സി. ശങ്കരൻ, ശ്രീ. വി.സി അച്യുതൻ മുതലായവർ പ്രമോട്ടർമാരായും 'മാതൃകാ പ്രചാരണാലയം' എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി 1973 ജനുവരിയിൽ രജിസ്റ്റർ ചെയ്തു. തുടർന്ന് എറണാകുളത്തെ 'രാഷ്ട്രവാർത്ത' മാതൃകാ പ്രചരണാലയത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റപ്പെട്ടു.
കമ്പനിക്ക് ഓഹരികൾ പിരിക്കുക എന്നതു വളരെ ശ്രമകരമായിരുന്നു. കോഴിക്കോട്ടിനടുത്തുള്ള ശ്രീ. സി.എസ്. നമ്പൂതിരിപ്പാടിനെ അതിന് ചുമതലപ്പെടുത്തി. ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദർശിയായിരുന്ന ശ്രീ. പി. നാരായണൻ ഓഹരി പിരിക്കുന്ന ചുമതലകൂടി ഏറ്റെടുത്തു.
ഭാരതത്തിന്റെ രാഷ്ട്രീയരംഗത്ത് വലിയ മാറ്റങ്ങൾ നടന്നുവന്ന അവസരമായിരുന്നു അത്. ബംഗ്ലാദേശ് വിമോചനം നേടിക്കൊടുത്ത പൊതുജനപിന്തുണ മുതലെടുത്ത് ഇന്ദിരാഗാന്ധി കോൺഗ്രസ് സംഘടനക്കുമേലും, രാജ്യത്തിനുമേലും തന്റെ പിടിമുറുക്കി. ഭരണഘടനയ്ക്കും ജനാധിപത്യത്തിന്റെ കീഴ്വഴക്കങ്ങൾക്കും നിരക്കാത്ത നിരവധി നടപടികൾ അവർ ഏറ്റെടുത്തു.
 
''ജന്മഭൂമിയാകുന്നു''
 
ദേശീയ താൽപ്പര്യങ്ങൾ മുമ്പൊരിക്കലുമില്ലാത്തവിധം അവഗണിക്കപ്പെട്ടുകഴിഞ്ഞ ഈയവസരത്തിൽ ജനങ്ങൾക്ക് മുമ്പാകെ ശരിയായ ദേശീയ വീക്ഷണത്തിൽ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള ഒരു മാധ്യമം ഇല്ലാത്ത അവസ്ഥയാണ് നിലനിന്നത്. പത്രത്തിന്റെ പേര് എന്തായിരിക്കണം പത്രാധിപർ ആരായിരിക്കണം എന്ന കാര്യങ്ങൾ ചർച്ചാവിഷയമായി. 'വിളംബരം' എന്ന പേര് കൈവശമുണ്ടായിരുന്നുവെങ്കിലും കുറേക്കൂടി മെച്ചമായ പേര് വേണമെന്ന് പലരും അഭിപ്രായപ്പെട്ടു. അങ്ങനെയിരിക്കെ തൃശ്ശൂരിൽ 'ജന്മഭൂമി' എന്ന പേരിൽ നടന്നുവന്ന മാസിക മുടങ്ങിക്കിടക്കുകയാണെന്നു വിവരം കിട്ടി. ശ്രീ. നവാബ് രാജേന്ദ്രനായിരുന്നു അതിന്റെ ഉടമ. അദ്ദേഹത്തിൽ നിന്ന് അത് മാതൃകാ പ്രചരണാലയത്തിനുവേണ്ടി തൃശ്ശൂർ രജിസ്റ്റർ ഓഫീസിൽ കരാർ രജിസ്റ്ററ് ചെയ്തുവാങ്ങി. ശ്രീ. ദത്താത്രയറാവുവാണ് കമ്പനി മാനേജിങ് ഡയറക്ടർ എന്ന നിലയ്ക്ക് ഒപ്പിട്ടത്.
പത്രാധിപർ ആരായിരിക്കണമെന്ന അന്വേഷണം കണ്ണൂരിൽ താമസിച്ചിരുന്ന ശ്രീ. പി.വി.കെ. നെടുങ്ങാടിയിൽ ചെന്നവസാനിച്ചു. കേരളത്തിൽ സംഘപ്രവർത്തനമാരംഭിച്ച കാലത്ത് കൊച്ചിയിൽ നിന്ന് 'പ്രതാപ്' മാസിക അദ്ദേഹം നടത്തിയിരുന്നു. 'ആർഎസ്എസ് എന്ത്? എന്തിന്?' എന്ന അദ്ദേഹത്തിന്റെ ലഘുപുസ്തകമായിരിക്കും ഒരു പക്ഷെ സംഘത്തെപ്പറ്റിയുള്ള ആദ്യ പ്രസിദ്ധീകരണം. 'രാമസിംഹൻ മുതൽ ശബരിമലവരെ' എന്ന അദ്ദേഹത്തിന്റെ പുസ്തകവും ഏറെ ശ്രദ്ധേയമായിരുന്നു. കണ്ണൂരിൽ നിന്ന് പ്രസിദ്ധം ചെയ്ത 'സാരഗ്രാഹി', 'ദേശമിത്രം' എന്നീ പത്രങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. 'ദേശമിത്രം' വാരിക ഉത്തരകേരളത്തിലെ നൂറുകണക്കിന് യുവസാഹിത്യകാരൻമാരുടെ പഠനക്കളരിയായിരുന്നു. 'സുദർശനം' കണ്ണൂരിന്റെ തനിമയുള്ള സായാഹ്ന പത്രവും. ദേശീയതയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ നിഷ്ഠയും സായാഹ്നപത്രം നടത്തി കൈവരിച്ച തഴക്കവും നെടുങ്ങാടി തന്നെയാവണം പത്രാധിപർ എന്ന് അഭിലഷിക്കാൻ പ്രേരണയായി.
 
''കോഴിക്കോട്ടുനിന്ന്''
 
കോഴിക്കോട്ട് പത്രം അച്ചടിക്കുന്നതിനുള്ള ഏർപ്പാടുകൾ ആരംഭിച്ചു. കല്ലായി റോഡിലുള്ള ജയഭാരത് അച്ചുകൂടത്തിലാണ് അച്ചടിക്കാൻ വ്യവസ്ഥ ചെയ്തത്. കേസരി വാരിക അവിടെയാണച്ചടിച്ചിരുന്നത്. ജയഭാരതിന്റെ മാനേജർ ശ്രീ. എം. രാഘവൻ എല്ലാ സൗകര്യങ്ങളും ചെയ്തുതന്നു. പത്രാധിപർനെടുങ്ങാടി കോഴിക്കോട്ടേക്ക് താമസം മാറ്റി. സഹായത്തിന് ശ്രീ. കക്കട്ടിൽ രാമചന്ദ്രൻ എന്ന എബിവിപി പ്രവർത്തകൻ നിയോഗിക്കപ്പെട്ടു. കോഴിക്കോട്ടെ ലേഖകനായി ശ്രീ. പി.ടി. ഉണ്ണിമാധവനെ നിയമിച്ചു. ശ്രീ. ദത്താത്രയറാവു പ്രിന്ററും പബ്ലിഷറും ശ്രീ. പി.വി.കെ. നെടുങ്ങാടി പത്രാധിപരുമായി.
1975 ഏപ്രിൽ 28 കോഴിക്കോട് ടൗൺഹാളിൽ നടന്ന ഭവ്യമായ ചടങ്ങിൽ 'ജന്മഭൂമി' സായാഹ്നപതിപ്പായി പ്രകാശനം ചെയ്യപ്പെട്ടു. മാതൃഭൂമി മാനേജിങ് എഡിറ്റർ ശ്രീ. വി.എം. നായർ, മലയാള മനോരമയുടെ റസിഡന്റ് എഡിറ്റർ ശ്രീ. മൂർക്കോത്തു കുഞ്ഞപ്പ, പ്രദീപം പത്രാധിപർ ശ്രീ. തെരുവത്ത് രാമൻ, മാതൃഭൂമി ഡപ്യൂട്ടി എഡിറ്റർ ശ്രീ. വി.എം കൊറാത്ത്, ശ്രീ. പി. പരമേശ്വരൻ മുതലായ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. രണ്ടുമാസം മാത്രമേ ആ സായാഹ്ന പതിപ്പിന് ആയുസ്സുണ്ടായിരുന്നുള്ളു! അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, പിന്നാലേ സർക്കാരിനെ എതിർത്ത ജന്മഭൂമി അടച്ചുപൂട്ടി അധികൃതർ സീൽവെച്ചു.
അടിയന്തരാവസ്ഥക്ക് മുമ്പത്തെ ആ രണ്ടുമാസങ്ങൾ അത്യന്തം സംഭവബഹുലങ്ങളായിരുന്നു. അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയത് റിപ്പോർട്ട് ചെയ്യാനും ജന്മഭൂമിക്ക് കഴിഞ്ഞു. അന്നത്തെ പത്രം വാങ്ങാൻ ആളുകൾ പാളയം റോഡിലുള്ള ഓഫീസിലേക്ക് അക്ഷരാർഥത്തിൽ'ഒഴുകുക'യായിരുന്നു. തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെട്ടതിനെത്തുടർന്ന് ഇന്ദിരാഗാന്ധി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര രൂപംകൊണ്ടു. ജൂൺ 30ന് ദൽഹിയിൽ പാർലമെന്റ് മന്ദിരം വളഞ്ഞ് ഭരണം സ്തംഭിപ്പിക്കാൻ തീരുമാനിച്ചു. ജൂൺ 26-ാം തീയതി അർദ്ധരാത്രിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, കോൺഗ്രസിലെ ഇന്ദിരാവിരുദ്ധ വിഭാഗക്കാരെക്കൂടി രാജ്യവ്യാപകമായി തടങ്കലിലാക്കുകയും ചെയ്താണ് ഇന്ദിരാഗാന്ധി അതിനെ നേരിട്ടത്. പത്രങ്ങളുടെ മേൽ കർക്കശമായ സെൻസർഷിപ്പ് ഏർപ്പെടുത്തി.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം ഒരാഴ്ചകൂടി ജന്മഭൂമി പുറത്തിറങ്ങി. ജൂലൈ രണ്ടാം തീയതിയിൽ രാത്രിയിൽ പത്രമാഫീസും അച്ചടിച്ചിരുന്ന പ്രസ്സും പോലീസ് റെയ്ഡു ചെയ്തു. അവിടെയുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു.
 
''നാലു പതിറ്റാണ്ടുമുമ്പ്''
 
നാലുപതിറ്റാണ്ടുമുമ്പ് കേരളത്തിലെ ദേശീയവാദികളുടെ ആഗ്രഹ സാഫല്യമായി പിറന്നുവീണ ജന്മഭൂമി ദിനപത്രം ഇന്ന് എട്ട് എഡിഷനുകളായി വളർന്നു. കേരളത്തിനു പുറത്ത് ബെംഗളൂരിലാണ്. ഏറ്റവും പുതിയത് കൊല്ലത്ത്. ഇനിയും ചില എഡിഷനുകൾ ആലോചനയിലാണ്.
ദിനപത്രങ്ങളുടെകാര്യത്തിൽ എന്നും കേരളം മുന്നിൽതന്നെയായിരുന്നു. ഉയർന്ന സാക്ഷരതയും ഒരു പക്ഷെ അതിന് കാരണമാകാം. ഏതായാലും ആ അറുപത്തൊൻപതിൽ ഒന്നായി തീരാനല്ല നാലുപതിറ്റാണ്ടു മുമ്പ് മലയാള പത്രത്തറവാട്ടിൽ ജന്മഭൂമി പ്രഭാത ദിനപത്രമായി പിറന്നത്.
മറ്റു പത്രങ്ങളിലൊന്നും ലഭിക്കാത്ത, എന്നാൽ മലയാളികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വാർത്തകൾ നിരവധിയുണ്ട്. അവ കലർപ്പില്ലാതെ ജനങ്ങളിലെത്തിക്കാനുള്ള ദൗത്യബോധം ജന്മഭൂമിയുടെ അണിയറ പ്രവർത്തകർക്കുണ്ടായിരുന്നു.
1975 ഏപ്രിൽ 28ന് ജന്മഭൂമി കോഴിക്കോട്ടുനിന്ന് സായാഹ്നപത്രമായി പിറന്നപ്പോൾ അതിലെ മുഖപ്രസംഗത്തിൽ പ്രസ്താവിച്ചത് എന്നും ഏറെ പ്രസക്തമാണ്. അതിങ്ങനെ.....
''.........ദേശീയ ബോധപ്രചോദിതവും അധികാര വടംവലികൾക്കും തത്വദീക്ഷയില്ലാത്ത കക്ഷിരാഷ്ട്രീയ മത്സരങ്ങൾക്കും അതീതമായി രാജ്യസ്നേഹത്തേയും ജനസേവന വ്യഗ്രതയെയും മുൻനിർത്തിയും ജനതാമധ്യത്തിൽ കഴിവതു പ്രവർത്തിക്കണമെന്നുള്ള ഗണ്യമായ ഒരു വിഭാഗത്തിന്റെ ആത്മാർപ്പണമനോഭാവവും ശുഭാപ്തി വിശ്വാസവുമാണ് ജന്മഭൂമിയുടെ ഉദയം കുറിക്കാൻ കാരണമായിട്ടുള്ളത് എന്ന് സവിനയം ഇവിടെ രേഖപ്പെടുത്തുന്നു.
ജന്മഭൂമി തികച്ചും ഒരു സ്വതന്ത്രദേശീയ ദിനപത്രമാണ്. ദേശീയൈക്യവും ധാർമിക ബോധവും ജനക്ഷേമവും രാജ്യസ്നേഹവും മുൻനിർത്തി മാത്രമായിരിക്കും ഓരോ പ്രശ്നങ്ങളെയും അത് നോക്കിക്കാണുകയും ചിന്തിക്കുകയും ചെയ്യുന്നത്. മനുഷ്യസഹജമായ തെറ്റുകൾ ഞങ്ങൾക്കും സംഭവിക്കാം. കഴിവുകൾ പരിമിതവുമാണ്. മഹത്തായ ഒരു ഉദ്ദേശ്യത്തിന്റെയും പ്രസ്ഥാനത്തിന്റെയും ചെറിയ തുടക്കമായി ഇതു ഞങ്ങൾ കരുതുന്നു. ഇതിന് എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു....''
 
''നയപ്രഖ്യാപനം''
 
ജന്മഭൂമിയുടെ ഒരു നയപ്രഖ്യാപനമായിരുന്നു അത്. യഥാർത്ഥ ദേശീയതയുടെയും ജനാധിപത്യത്തിന്റെ അത്യുന്നത ഭാവങ്ങളെയും പ്രതിഫലിക്കുന്നതാണെന്ന് തെളിയിക്കാൻ ആ കൊച്ചുപത്രത്തിന് ദിവസങ്ങളേ വേണ്ടിവന്നുള്ളു. അതുകൊണ്ടാവാം ജന്മഭൂമി സായാഹ്ന പത്രത്തിന് അൽപ്പായുസ്സായി. രണ്ടുമാസത്തിനകം ജന്മഭൂമിയെന്ന പത്രശിശുവിനെ അധികാരികൾ കഴുത്തുഞെരിച്ചു കൊന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചവരുടെ കണ്ണിൽ ആദ്യത്തെ കരടായി പെട്ടത് ജന്മഭൂമിയായിരുന്നു. പ്രശ്നങ്ങളും പ്രതിസന്ധികളും ഒട്ടേറെ അതിജീവിച്ച ഭൂതകാലമാണെങ്കിലും മറ്റുപത്രങ്ങളോട് കിടപിടിക്കുന്ന രൂപവും ഭാവവും പ്രാപിക്കാൻ ജന്മഭൂമിക്ക് കഴിഞ്ഞു.
1977 നവംബർ 14ന് എറണാകുളത്ത് പരിമിതമായ സൗകര്യങ്ങളുമായി തുടങ്ങിയ ജന്മഭൂമിക്ക് എറണാകുളത്തിനു പുറമെ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കണ്ണൂർ, തൃശൂർ, ബെംഗളൂർ, കൊല്ലം എഡിഷനുകളുണ്ട്.
 
 
''എറണാകുളത്തുനിന്ന്''
 
അതിനിടെ ജന്മഭൂമിയുടെ ഉടമസ്ഥത മാതൃകാ പ്രചരണാലയത്തിന് കൈമാറി. എറണാകുളത്തുനിന്നും പത്രം പ്രസിദ്ധീകരിക്കുന്നതിന്റെ മുഴുവൻ ചുമതലകളോടുകൂടി പി. നാരായണൻ മാതൃകാപ്രചരണാലയത്തിന്റെ ജനറൽ മാനേജരായി നിയമിതനായി.
എറണാകുളത്തുനിന്ന് പുനഃപ്രസിദ്ധീകരണമാരംഭിക്കുമ്പോൾ മുഖ്യ പത്രാധിപരായി അടിയന്തരാവസ്ഥക്കെതിരായ സമരത്തിന് കേരളത്തിൽ നേതൃത്വം നൽകിയ ലോക്‌സംഘർഷ സമിതിയുടെ സംസ്ഥാനാധ്യക്ഷനും സർവോദയ നേതാവുമായ പ്രൊഫ. എം.പി. മന്മഥന്റെ പേർ അംഗീകരിക്കപ്പെട്ടു. അടിയന്തരാവസ്ഥക്കെതിരായ സത്യഗ്രഹസമരം ആരംഭിച്ച നവംബർ 14ന്, പ്രഭാത ദിനപത്രമായി ജന്മഭൂമി എറണാകുളത്തുനിന്ന് പുറത്തിറങ്ങുമ്പോൾ വളരെക്കാലമായി കേരളത്തിലെ ഹിന്ദുത്വാഭിമാനികൾ ഹൃദയത്തിൽകൊണ്ടു നടന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുകയായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ജന്മഭൂമി എത്തിയിരുന്നു. അന്ന് പത്രത്തിന്റെ വില 25 പൈസ. പരസ്യങ്ങൾ വളരെ കുറവായിരുന്നതിനാൽ നഷ്ടം ഭീമമായിരുന്നു. ജീവനക്കാർക്ക് വേതനം നൽകാൻ വളരെ പ്രയാസപ്പെടേണ്ടിവന്നു.
ഒരുവർഷമായപ്പോഴേക്കും രാഷ്ട്രീയാന്തരീക്ഷത്തിൽ മാറ്റം വന്നുതുടങ്ങി. ജനതാപാർട്ടിയിലെ മുൻ ജനസംഘ ഘടകത്തെ പുകച്ചുപുറത്തുചാടിക്കാനുള്ള കുത്സിത ശ്രമങ്ങൾ ദേശീയതലത്തിലാരംഭിച്ചു. അതിന്റെ പ്രതിഫലനം സംസ്ഥാനത്തും കണ്ടു. ജന്മഭൂമിക്കും അതിന്റെ ദോഷം അനുഭവിക്കേണ്ടിവന്നു. പ്രൊഫ.എം.പി. മന്മഥൻ അതിനിടെ രോഗം മൂലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ശസ്ത്രക്രിയക്കുശേഷം, ജന്മഭൂമിയുടെ ചുമതലയൊഴിയാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. വീണ്ടും പി.വി.കെ നെടുങ്ങാടിയെ ക്ഷണിച്ചു. വളരെ ബുദ്ധിമുട്ടിയാണ് ഇക്കാലത്ത് ജന്മഭൂമി നടന്നുവന്നത്. എങ്കിലും വേതനത്തിന്റെ കാര്യത്തിൽ ഒരു വ്യവസ്ഥയുണ്ടാക്കി. അത് പര്യാപ്തമായിരുന്നില്ലെങ്കിലും ക്രമേണ അഞ്ചുവർഷം കൊണ്ട് വേതനബോർഡിന്റെ നിരക്കുകളിൽ എത്താനുള്ള ഒരു സംവിധാനം അതിൽ ഉൾക്കൊണ്ടിരുന്നു. ആ വേതനവും കൃത്യസമയത്ത് കൊടുക്കാൻ മാനേജ്മെന്റിന് കഴിഞ്ഞില്ല. ജീവനക്കാർ കേവലം വേതനം മുന്നിൽക്കണ്ടുകൊണ്ട് ജന്മഭൂമിയിൽ ചേർന്നവരല്ല എന്നതായിരുന്നു പത്രത്തിന്റെ വിജയം.
 
''അക്ഷരം ആയുധമാക്കി
''
ഹൈന്ദവ ജനതയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ജന്മഭൂമി അതീവജാഗ്രത പുലർത്തിവന്നു. നിലയ്ക്കൽ ക്ഷേത്രത്തിന് കേടുവരുത്തിക്കൊണ്ട് അവിടെ കുരിശു സ്ഥാപിച്ചതും അത് മാർത്തോമാ കുരിശാണെന്നവകാശപ്പെട്ടുകൊണ്ട് പ്രകോപനപരമായ നീക്കങ്ങൾ നടത്തിയതും വെളിച്ചത്തുകൊണ്ടുവന്നത് ജന്മഭൂമിയാണ്. നിലയ്ക്കൽ പ്രക്ഷോഭം കേരളത്തിലുടനീളം ആവേശമുയർത്തി. വിവിധ ഹിന്ദു സംഘടനകളും സന്യാസിമാരുമടങ്ങുന്ന ഹിന്ദു ഐക്യവേദിയാണ് സമരത്തിന് നേതൃത്വം നൽകിയത്. അതിന്റെ പേരിൽ എറണാകുളത്തും നിലയ്ക്കലും ഗുരുവായൂരും പോലീസ് മർദ്ദനമഴിച്ചുവിട്ടു. നിലയ്ക്കൽ പ്രക്ഷോഭം ജന്മഭൂമിയുടെ പ്രശസ്തി ഉയർത്താൻ സഹായിച്ചു. 1984 അവസാനമായപ്പോഴേക്കും സാമ്പത്തിക പ്രശ്നങ്ങൾ മൂലം പത്രം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ വന്നുചേർന്നു. 1985 ഫെബ്രുവരിയിൽ തൽക്കാലത്തേക്ക് നിർത്തിവെക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
പുതിയ സ്ഥലത്ത് അത്യാധുനിക രീതിയിലുള്ള അച്ചടിസംവിധാനമുണ്ടാക്കുക എന്ന കൃത്യമായിരുന്നു പിന്നെ വേണ്ടിയിരുന്നത്. 1986 ഏപ്രിലിൽ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം.
മുഖ്യപത്രാധിപരായി പരിചയസമ്പന്നനായ പത്രപ്രവർത്തകൻ ശ്രീ. വി.എം കൊറാത്തിനെയാണ് കണ്ടെത്തിയത്. അദ്ദേഹം എറണാകുളത്ത് താമസിച്ച് വേണ്ട മാർഗനിർദ്ദേശം നൽകാമെന്നേറ്റു. 1987 ഏപ്രിൽ 21-ാം തീയതി അയോധ്യ പ്രിന്റേഴ്സ് മന്ദിരത്തിന്റെ മട്ടുപ്പാവിൽ നടന്ന ലളിതമായ ചടങ്ങിൽ ശ്രീ എൽ.കെ. അദ്വാനി ജന്മഭൂമിയുടെ പുനഃപ്രസിദ്ധീകരണം ഉദ്ഘാടനം ചെയ്തു. നാലുപേജുകളായിരുന്നു അന്ന് ജന്മഭൂമിക്ക്.
ഒരുവർഷം കഴിഞ്ഞപ്പോൾ സാമ്പത്തികപരാധീനത വീണ്ടും പ്രശ്നമായി. പുതിയൊരു മാനേജ്മെന്റ് സംവിധാനത്തിന്റെ ആവശ്യകത അഭ്യുദയകാംക്ഷികൾക്ക് ബോധ്യമായി. 1995 ഏപ്രിലിൽ വി.എം. കൊറാത്ത് ഒഴിഞ്ഞപ്പോൾ മുഖ്യപത്രാധിപരായി പി. നാരായണൻ നിയമിതനായി. അതിനിടെ മാനേജിംഗ് ഡയറക്ടറായിരുന്ന കെ.ജി. മാരാർ അന്തരിച്ചത് ജന്മഭൂമിക്ക് വൻ ആഘാതമായി.
 
''തലസ്ഥാനത്തേക്ക്''
 
ഭാരതത്തെ തടവറയാക്കി തീർത്ത അടിയന്തരാവസ്ഥയുടെ ഇരുപതാം വാർഷികാചരണദിനമായ 1995 ജൂൺ 26ന് തിരുവനന്തപുരം സായാഹ്ന പതിപ്പിന്റെ പ്രസിദ്ധീകരണം ആരംഭിച്ചു. ശ്രീ എൽ.കെ അദ്വാനിയാണ് പ്രകാശനം നിർവഹിക്കാനെത്തിയത്. അന്നത്തെ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണന് ആദ്യകോപ്പി നൽകി ആയിരുന്നു പ്രകാശനം.
രു വർഷത്തിനകം പ്രഭാത ദിനപത്ര എഡിഷനായി.
ശിവഗിരി ഭരണം അട്ടിമറിക്കാനുള്ള സംഘടിത നീക്കത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഏകപത്രം ജന്മഭൂമിയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. കപട സന്യാസിമാരും മുസ്ലിം മതതീവ്രവാദിയായ മദനിയും ചേർന്ന് നടത്തിയ സായുധാക്രമങ്ങളെ തുറന്നെതിർത്ത ജന്മഭൂമിയെ പീഡിപ്പിക്കാനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായി. ശിവഗിരി പ്രശ്നത്തിലുള്ള നിലപാട് 'ജന്മഭൂമി'യെ സുപ്രീം കോടതിവരെ എത്തിച്ചു. ശിവഗിരി ആക്ഷൻ കമ്മിറ്റിയുടെ പേരിൽ സംഘടിപ്പിച്ച യോഗം കോടതിയെ ധിക്കരിക്കുന്നതായിരുന്നു. ജനാധിപത്യത്തെ അട്ടിമറിക്കുന്നതായിരുന്നു. ഗാന്ധിപാർക്കിൽ ആക്ഷൻ കമ്മിറ്റി നേതാവ് ബാഹുലേയൻ ഹൈക്കോടതിയിൽ ശിവഗിരി കേസിൽ വിധിപ്രസ്താവിച്ച ജസ്റ്റീസ് പി.കെ. ബാലസുബ്രഹ്മണ്യത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധം പ്രസംഗിച്ചത് അപ്പടി ജന്മഭൂമി റിപ്പോർട്ട് ചെയ്തു. ഇത് കോടതിയലക്ഷ്യമായി സ്വമേധയാ ഹൈക്കോടതി എടുത്ത കേസിൽ ബാഹുലേയനെ മൂന്നുമാസം ശിക്ഷിക്കുകയും ജന്മഭൂമിയുടെ നിലപാടിനെ ശരിവെക്കുകയും ചെയ്തു.
ഈ കേസിൽ ഹൈക്കോടതി വിധി പ്രഖ്യാപിച്ച ദിവസമാണ് ജന്മഭൂമി അച്ചടിക്കുന്ന അയോദ്ധ്യാപ്രസ്സിന് അഗ്‌നിബാധയുണ്ടായത്. അച്ചുകൂടം അടക്കം എല്ലാം കത്തി. എന്നാൽ, അന്നത്തെ മാനേജിംഗ് ഡയറക്ടർ പി.പി. മുകുന്ദന്റെ സമയോചിതമായ ഇടപെടൽ പത്രം മുടങ്ങാതെ പുറത്തിറക്കാൻ സഹായിച്ചു. മിന്നൽ വേഗത്തിൽ വായനക്കാരിൽ നിന്നും വരിക്കാരിൽ നിന്നും ധനസമാഹരണം നടത്തി പുതിയ പ്രസ്സ് ഉൾപ്പെടെ ഉപകരണങ്ങൾ സ്വരൂപിക്കാനും സാധിച്ചു. 1996 ഏപ്രിൽ 14നായിരുന്നു കോഴിക്കോട് പതിപ്പിന്റെ പിറവി. പത്രത്തിന്റെ തുടക്കത്തിൽ സായാഹ്ന പതിപ്പായി പുറത്തിറങ്ങിയിരുന്നതിനാൽ പുതിയ പതിപ്പ് ഒരു രണ്ടാം വരവായി. മലബാറിലെ ജനഹൃദയങ്ങളിൽ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞുവെന്ന് പറയുമ്പോൾ അതിന് പിന്നിൽ ത്യാഗപൂർവമായ സേവനം സമർപ്പിച്ചവരെ മറക്കാനാവില്ല. പി. നാരായണൻ വിരമിച്ച ശേഷം മുഖ്യപത്രാധിപർസ്ഥാനത്ത് പ്രൊഫ. തുറവൂർ വിശ്വംഭരന്റെ സേവനവും ജന്മഭൂമിക്ക് ലഭിച്ചു. അദ്ദേഹത്തിനു ശേഷം 2013 ജനുവരി വരെ ഹരി എസ്. കർത്ത ചീഫ് എഡിറ്ററായി. തുടർന്ന് ശ്രീമതി ലീലാ മേനോൻ 2017 ൽചീഫ് എഡിറ്ററായി. 2007 മുതൽ എഡിറ്ററായിരുന്നു. ലീലാ മേനോൻ 2018 ജൂൺ മൂന്നിന് ചീഫ് എഡിറ്ററായിരിക്കെ അന്തരിച്ചു. കേരളത്തിൽ വനിതയെ എഡിറ്ററും ചീഫ് എഡിറ്ററുമാക്കിയ ഏക ദിനപത്രം ജന്മഭൂമിയാണ്.
 
''എട്ടാം എഡിഷൻ
''
2005 ഏപ്രിലിലാണ് കോട്ടയത്ത് എഡിഷൻ ആരംഭിച്ചത്. സെപ്തംബറിൽ തിരുവനന്തപുരത്തും തുടങ്ങി. 2008 ജനുവരി 17ന് കണ്ണൂരിൽ അഞ്ചാമത്തെ ജന്മഭൂമി എഡിഷൻ ആരംഭിച്ചപ്പോൾ അത് ജന്മഭൂമി പ്രവർത്തകരിലും അഭ്യൂദയാകാംക്ഷികളിലും അതിരില്ലാത്ത ആവേശവും ആഹ്ലാദവുമാണ് സൃഷ്ടിച്ചത്. ആറാം എഡിഷൻ തൃശൂരിലായിരുന്നു, 2014 ജൂൺ ഒന്നിന്. കേരളത്തിനു പുറത്തെ ആദ്യ എഡിഷനായി, ബെംഗളൂരുവിൽനിന്ന് 2018 ഏപ്രിൽ 28 ന് ആരംഭിച്ചപ്പോൾ ഏഴ് എഡിഷനായി. കൊല്ലം എഡിഷൻ 2018 ആഗസ്ത് 15ന് ആരംഭിച്ചതോടെ പത്രത്തിന് എട്ട് എഡിഷനായി.
 
മിസോറാം ഗവർണറായി ചുമതലയേൽക്കുന്നതയുവരെ,കേരളത്തിലെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ തേരാളിയായ കുമ്മനം രാജശേഖരനായിരുന്നു ജന്മഭൂമിയുടെ ദീർഘകാലത്തെ ചെയർമാൻ. അതിനുമുമ്പ് മാനേജിങ് ഡയറക്ടർ ആയിരുന്നു. ആർഎസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണനാണ് മാനേജിങ് ഡയറക്ടർ. കെ.ആർ. ഉമാകാന്തനാണ് മാനേജിംഗ് എഡിറ്റർ. ടി. അരുൺകുമാറാണ് എഡിറ്റർ.
 
 
==വിവാദം==
ജന്മഭൂമിയിൽ ജോലിചെയ്തിരുന്ന ഒരു പത്രപ്രവർത്തക, അന്യമതസ്ഥനെ വിവാഹം ചെയ്തതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു എന്ന ആരോപണം വിവാദമുണർത്തി . ഹിന്ദുവായിരുന്ന അവർ ഒരു ക്രിസ്തീയയുവാവിനെ വിവാഹം കഴിച്ച് അയാളുടെ മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുകയാണുണ്ടായതെന്നും മതപരിവർത്തനത്തിന് തങ്ങൾ എതിരാകയാൽ മതം മാറിയ ഒരാളെ ജോലിയിൽ വച്ചുകൊണ്ടിരിക്കാൻ കഴിയുകയില്ല എന്നായിരുന്നു പത്രത്തിന്റെ നിലപാടെന്നും പറയപ്പെടുന്നു.<ref>[http://beta.thehindu.com/opinion/columns/Kalpana_Sharma/article41702.ece ദ ഹിന്ദു 01/11/09 ന്‌ പ്രസിദ്ധീകരിച്ച കൽ‌പന ശർമ്മയുടെ Making war over love] 2009/11/09 ന്‌ ശേഖരിച്ചത്</ref> എന്നാൽ പ്രസ്തുത ലേഖിക നേരത്തെ തന്നെ രാജി വച്ച് പോയതാണെന്നും മറ്റ് തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജന്മഭൂമി മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്{{തെളിവ്}}.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജന്മഭൂമി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്