റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തിരുവണ്ണൂർ കണ്ണി ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
==യു.ഗോപാലമേനോൻ==
സ്വാതന്ത്ര സമര സേനാനി.[[തിരുവണ്ണൂർ]] ഉള്ളാട്ടിൽ തറവാട്ടിൽ 1883 ജൂലായ്.1ന് ജനിച്ചു.കോഴിക്കോട്ടെ കേരള വിദ്യാശാലയിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലും മദ്രാസ് ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.സൂററ്റ് കോൺഗ്രസ്സിന് (1907) ചെന്നൈയിൽ നിന്നും പോയ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഗോപാല മേനോനും ഉണ്ടായിരുന്നു.പിൽക്കാലത്തു പ്രശസ്തി നേടിയ സുബ്രഹ്മണ്യ ഭാരതി,അല്ലാടി കൃഷ്ണ സ്വാമി,ടി എം കൃഷ്ണ സ്വാമി അയ്യർ എന്നിവരായിരുന്നു സംഘത്തിലെ മറ്റ് അംഗങ്ങൾ.മേനോൻ1908-ൽ കോഴിക്കോട് പ്രാക്ടീസ് ആരംഭിച്ചു.അഭിഭാഷകവൃത്തിയോടൊപ്പം സാമൂഹിക കാര്യങ്ങളിലും പ്രവർത്തിച്ചിരുന്നു.1919-ൽ കേരള ലിറ്റററി സൊസൈറ്റി എന്ന പേരിൽ ഒരു ഗ്രന്ഥശാലാ ആരംഭിച്ചു.അതാണ് പിന്നീട് കോഴിക്കോട് മുനിസിപ്പൽ ഗ്രന്ഥശാലയായി വികസിച്ചത്.1920-ലെ കൊൽക്കത്ത കോൺഗ്രസിലും 1921-ലെ നാഗ്പൂർ കോൺഗ്രസിലും നിസ്സഹകരണ പ്രമേയം പാസ്സാക്കിയതിനെ തുടർന്ന് ഗോപാലമേനോൻ പ്രാക്ടീസ് ഉപേക്ഷിച്ചു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി നീക്കി വച്ചു.1921-ലെ മലബാർ ലഹള കാലത്തു സമാധാനം സ്ഥാപിക്കാനും നിരാധാരാരായി തീർന്ന ആളുകളെ കൂടിയിരുത്തുന്നതിനും ഇദ്ദേഹം പ്രവർത്തിച്ചു.
1921-22- ൽ ഗോപാലമേനോൻ തന്റെ പ്രവർത്തനരംഗം ചെന്നൈയിലേക്ക് മാറ്റി.അവിടെ ടി.പ്രകാശവുമായി ചേർന്ന് സ്വാരാജ്യ എന്നൊരു വാരിക പ്രസിദ്ധികരിക്കാൻ തുടങ്ങി.1930-ൽ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടു.1931-32 ൽ മലബാർ തീണ്ടൽ വിരുദ്ധ സമിതിയുടെ പ്രസിഡണ്ടും 1932-ൽ ഗുരുവായൂർ ക്ഷേത്രപ്രവേശന റഫറണ്ടത്തിന്റെ പ്രവർത്തകനുമായി പ്രവർത്തിച്ചു.സ്വാതന്ത്രത്തിനുശേഷം ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിക്കപ്പെട്ടു.1946-ൽ ഐക്യ കേരള പ്രസ്ഥാനത്തിൽ കെ.കേളപ്പൻ,കെ.പി.കേശവമേനോൻ എന്നിവരോടൊപ്പം പ്രവർത്തിച്ചു.
1952 ൽ രോഗബാധിതനായതിനെ തുടർന്ന് പൊതുകാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു.1964 ജൂൺ 30-ന് അന്തരിച്ചു.
"https://ml.wikipedia.org/wiki/ഉപയോക്താവ്:സുധീഷ്_തിരുവണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്