"എപ്പിക്ക്യൂറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മത വിമർശകർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Epicurus}}
[[ചിത്രം:Epicurus-PergamonMuseum.png|thumb|175px|right|എപ്പിക്ക്യൂറസ് - [[ബെർലിൻ|ബെർലിനിലെ]] പെർഗാമൻ മ്യൂസിയത്തിലുള്ള അർത്ഥകായപ്രതിമ]]
എപ്പിക്ക്യൂറിയനിസം എന്നറിയപ്പെടുന്ന ദർശനവ്യവസ്ഥയുടെ സ്ഥാപകനായ [[ഗ്രീസ്|ഗ്രീക്ക്]] ചിന്തകനായിരുന്നു '''എപ്പിക്ക്യൂറസ്''' ({{lang-el|Ἐπίκουρος, ''എപ്പിക്ക്യൂറോസ്''}}; അർത്ഥം: "പങ്കാളി, സഖാവ്"; ജനനം:സാമോസ് ദ്വീപ്, ക്രി.മു. 341; മരണം: [[ഏഥൻസ്]], ക്രി.മു. 270; 72 വയസ്സ്). അദ്ദേഹത്തിന്റെ മുന്നൂറോളം വരുന്ന രചനകളിൽ, ചില ശകലങ്ങളും ഏതാനും കത്തുകളും മാത്രമാണ് ലഭ്യമായുള്ളത്. എപ്പിക്ക്യൂറസിന്റെ പേരിൽ അറിയപ്പെടുന്ന ചിന്താവ്യവസ്ഥയുടെ വലിയൊരുഭാഗം ശിഷ്യന്മാരുടേയും വ്യാഖ്യാതാക്കളുടേയും സൃഷ്ടിയാണ്.
 
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിലേയ്ക്കുള്ള വഴിയാണ് തത്ത്വചിന്തയ്ക്ക് അന്വേഷിക്കാനുള്ളതെന്ന് എപ്പിക്ക്യൂറസ് കരുതി. ശാന്തിയുടേയും ഭയരഹിത്യത്തിന്റേതുമായ "അതരാക്സിയ"(Ataraxia), വേദനയില്ലായ്മയുടെ "അപോനിയ"(Aponia) എന്നീ അവസ്ഥകൾ പ്രാപിച്ച്, സുഹൃത്തുക്കളോടൊത്ത് സ്വയം പര്യാപ്തിയിലുള്ള ജീവിതമാണ് അദ്ദേഹത്തിന്റെ ചിന്ത ലക്ഷ്യമാക്കിയത്. സുഖവും [[വേദന|വേദനയുമാണ്]] നന്മ-തിന്മകളുടെ മാനദണ്ഡമെന്നും, [[മരണം]] ശരീരത്തിന്റേയും [[ആത്മാവ്|ആത്മാവിന്റേയും]] അന്ത്യമാകയാൽ അതിനെ ഭയപ്പെടേണ്ടതില്ലെന്നും, [[ദൈവം|ദൈവങ്ങൾ]] മനുഷ്യരെ സമ്മാനിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ലെന്നും, [[പ്രപഞ്ചം]] സ്ഥലകാലസീമകൾ ഇല്ലാത്തതാണെന്നും, ലോകത്തിൽ സംഭവിക്കുന്നതെല്ലാം ശൂന്യതയിൽ [[അണു|പരമാണുക്കളുടെ]] [[ചലനം|ചലനത്തിന്റേയും]] പ്രതിപ്രവർത്തനത്തിന്റേയും ഫലമാണെന്നും അദ്ദേഹം പഠിപ്പിച്ചു.
"https://ml.wikipedia.org/wiki/എപ്പിക്ക്യൂറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്