"കാലഭൈരവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
}}
 
പരമശിവന്റെ ഒരു പ്രചണ്‌ഡ രൂപമാണ് '''കാലഭൈരവൻ''' (സംസ്കൃതം:'''काल भैरव''') അഥവാ "ഭൈരവൻ". വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. <ref>For Bhairava form as associated with terror see: Kramrisch, p. 471.</ref> ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്.]].<ref>{{cite encyclopedia|last=Johnson|first=W. J|title=A Dictionary of Hinduism|encyclopedia=[[Oxford Reference]]|publisher=Oxford University Press|location=Oxford|year=2009|doi=10.1093/acref/9780198610250.001.0001|subscription=yes}} {{ODNBsub}}</ref><ref>{{cite encyclopedia|last=Visuvalingam|first=Elizabeth Chalier|title=Bhairava|encyclopedia=[[Oxford Reference]]|publisher=Oxford University Press|location=Oxford|year=2013|doi=10.1093/OBO/9780195399318-0019|subscription=yes}} {{ODNBsub}}</ref>
 
 
സംഹാരരുദ്രനായിട്ടാണ് കാലഭൈരവനെ പൊതുവേ ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. പരബ്രഹ്മസ്വരൂപനായ മഹാദേവന്റെ രൂപങ്ങളായ എട്ട് ഭൈരവന്മാരിൽ പ്രധാനിയാണ്‌ കാലഭൈരവൻ. മഹേശ്വരൻ ഈ രൂപത്തിൽ ബ്രഹ്മാവിന്റെ അഹങ്കാരത്തിന്റെ പ്രതീകമായ അഞ്ചാമത്തെ ശിരസ് നുള്ളിയെടുത്തു എന്ന് ശിവപുരാണത്തിൽ കാണാം. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ സങ്കൽപ്പിക്കാറുണ്ട്. കാവൽദൈവമായ കാലഭൈരവനെ ആരാധിച്ചാൽ കാലദോഷങ്ങളും ആപത്തുകളും ഒഴിയുമെന്നാണ് വിശ്വാസം. [[സതി]]യുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ ആദിപരാശക്തി കുടികൊള്ളുന്ന ശക്തിപീഠക്ഷേത്രങ്ങളുടെ സംരക്ഷണമൂർത്തിയായി കാലഭൈരവനെ പ്രതിഷ്ഠിച്ചിരിക്കുന്നു. കാശിയിലെ (വാരാണസി) കാലഭൈരവക്ഷേത്രം പ്രസിദ്ധമാണ്. കേരളത്തിലെ കണ്ണൂരിലുള്ള "പറശ്ശിനിക്കടവ് മുത്തപ്പൻ", കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രത്തിലെ "ക്ഷേത്രപാലകൻ" എന്നിവർ കാലഭൈരവന്റെ സങ്കല്പം ആണെന്ന് കണക്കാക്കപ്പെടുന്നു. <ref>http://astrologypredict.com/special-category.php?page=Lord%20of%20Time%20-%20Lord%20Kala%20Bhairava</ref>
"https://ml.wikipedia.org/wiki/കാലഭൈരവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്