"കുഴൂർ വിൽസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
കോളേജ് വിദ്യാർത്ഥി ആയിരിക്കേ ത്യശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന [[എക്സ്പ്രസ് മലയാളപത്രം|എക്സ്പ്രസ്സ് മലയാളം]] ദിനപത്രത്തിന്റെ മാള ലേഖകനായിരുന്നു. ജേർണ്ണലിസം പഠനത്തിനു ശേഷം [[ചന്ദ്രിക ദിനപ്പത്രം|ചന്ദ്രിക ദിനപത്രത്തിന്റെ]] കൊച്ചി എഡിഷനിൽ ട്രെയിനിയായി ചേർന്നു.  പിന്നീട് ഡി-നെറ്റ് ടെലിവിഷൻ, കേരളീയ കലകൾക്ക് വേണ്ടിയു ള്ള   കലാദർപ്പണം മാസിക എന്നിവിടങ്ങളിൽ ജോലി നോക്കി.
 
2003 മുതൽ 2010 വരെ ദുബായ് മീഡിയ സിറ്റിയിൽ നിന്നും പ്രക്ഷേപണം നടത്തുന്ന ഏഷ്യാനെറ്റ്  എ എം റേഡിയോയിൽ വാർത്താ അവതാരകനായിരുന്നു.പിന്നീട് അജ്മാൻ ഗോൾഡ് എഫ് എമ്മിന്റെ വാർത്താവിഭാഗം തലവനായി. 2012 മുതൽ 2014 വരെ റിപ്പോർട്ടർ ടിവിയിൽ വാർത്താ അവതാരകനായിരുന്നു. . 1995 ൽ രൂപീകരിച്ച മാള പ്രസ്സ്ക്ലബ്ബ്, 2008 ൽ രൂപീകരിച്ച യു എ ഇ ഇന്ത്യൻ മീഡിയ ഫോറം എന്നിവയുടെ സ്ഥാപക അംഗമാണു.  ബ്ലോഗുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് 2007 ൽ [http://epathram.com/ ഇ-പത്രം] എന്ന വെബ്ബ് ജേർണ്ണലിനു തുടക്കമിട്ടു.   ഇപ്പോൾ കോഴിക്കോട് ആസ്ഥാനമായുള്ള [[തത്സമയം]] മീഡിയ കമ്പനിയിൽ ജോലി ചെയ്യുന്നു .
 
അച്ചടി, ഇന്റെർനെറ്റ്, റേഡിയോ, ടെലിവിഷൻ എന്നിങ്ങനെ എല്ലാ തരത്തിലുമു ള്ള മാധ്യമങ്ങളിൽ ജോലി ചെയ്ത ചുരുക്കം മലയാളം മാധ്യമപ്രവർത്തകരിൽ ഒരാൾ കൂടിയാണു വിത്സൺ
"https://ml.wikipedia.org/wiki/കുഴൂർ_വിൽസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്