"കരിച്ചു കൃഷിയിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Slash-and-burn}}
{{Agriculture}}
'''കരിച്ചു കൃഷിയിറക്കൽ''' ഒരു കൃഷി സമ്പ്രദായമാണ്. ഒരു വന പ്രദേശത്തെ വൻമരങ്ങൾ എല്ലാം മുറിച്ചുമാറ്റി മറ്റുള്ളവയെല്ലാം കത്തിച്ചശേഷം കൃഷിയിറക്കുന്ന [[മാറ്റകൃഷി]] രീതിയാണിത്. ജീവനോപാധിക്കുവേണ്ടി നടത്തുന്ന കൃഷിയിൽ ഉപയോഗിക്കുന്ന ഒരു ചെറിയ സാങ്കേതിക രീതിയാണിത്. കന്നുകാലികളുടെ കൂട്ടങ്ങളുമായി നടക്കുന്ന ചില [[നാടോടികൾ]] [[മാറ്റകൃഷി]] ([[ആമസോൺ മഴക്കാടുകൾ|ആമസോൺ മഴക്കാടുകളിൽ]] ഇത് കാണാം) നടത്താൻ വേണ്ടി കരിച്ചു കൃഷിയിറക്കൽ രീതി ഉപയോഗിക്കുന്നു.<ref>Waters, Tony (2007). The Persistence of Subsistence Agriculture. Lanham: Lexington Books. p. 3. ISBN 978-0-7391-0768-3. OCLC 70334845.</ref>
 
ലോകത്തെമ്പാടുമുള്ള 200–500 ദശലക്ഷം ജനങ്ങൾ കരിച്ചു കൃഷിയിറക്കൽ രീതി ഉപയോഗിക്കുന്നുണ്ട്.<ref> "Slash and burn". Encyclopedia of Earth.</ref> <ref> Skegg, Martin (24 September 2011). "True Stories: Up in Smoke". The Guardian.</ref>2004-ൽ 500,000 ചെറുകർഷകർ [[ബ്രസീൽ|ബ്രസീലിൽ]] മാത്രം ഓരോ വർഷവും ഒരു ഹെക്ടർ വനപ്രദേശം കരിച്ചു കൃഷിയിറക്കൽ നടത്തിവരുന്നതായി കണക്കാക്കുന്നു. <ref> "Agricultural burning | World Problems & Global Issues | The Encyclopedia of World Problems". encyclopedia.uia.org. Retrieved 2018-01-09.</ref> വലിയ ഒരു കൂട്ടം ജനങ്ങൾക്ക് ജീവനോപാധിയായി ഉപയോഗിക്കുന്ന കൃഷിയിൽ ഈ സാങ്കേതികരീതി നടപ്പിലാക്കാൻ സാധിക്കില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ [[നൈട്രജൻ ഫിക്സേഷൻ]] നടത്തുന്ന [[ഇൻഗ]] മരങ്ങളെ വിളകൾക്കിടയിലായി വളർത്തുന്നു.<ref> Kettler, J. S. (1996-08-01). "Fallow enrichment of a traditional slash/mulch system in southern Costa Rica: comparisons of biomass production and crop yield". Agroforestry Systems. 35 (2): 165–176. doi:10.1007/BF00122777. ISSN 0167-4366.</ref> ഇത് മണ്ണിൽ വളക്കൂറ് കുറയുന്നത് തടയുന്നു.<ref> Elkan, Daniel (21 April 2004). "Slash-and-burn farming has become a major threat to the world's rainforest". The Guardian.</ref>
വരി 8:
ലോകത്ത് ഉടനീളം വൻമരമുള്ള പ്രദേശങ്ങളും, പുൽപ്രദേശങ്ങളും കരിച്ചു കൃഷിയിറക്കൽ കൃഷിരീതി നടപ്പിലാക്കി വരുന്നുണ്ട്. [[കാർഷിക വിപ്ലവം|കാർഷിക വിപ്ലവ]]കാലത്ത് ജനങ്ങൾ ഭക്ഷ്യലഭ്യതയനുസരിച്ച് കന്നുകാലികളെ വളർത്തിയും കൃഷിചെയ്തും സമൂഹമായി ഒരിടത്ത് സ്ഥിരമായി വാസസ്ഥലമുറപ്പിച്ചിരുന്നു. ഒരു ഹെക്ടർ സ്ഥലത്ത് നിന്ന് കൂടുതൽ പോഷകാഹാരം ലഭ്യമാകാൻ ഇത് സഹായിച്ചിരുന്നു. [[ഈജിപ്റ്റ്‌|ഈജിപ്തിലെയും]] [[മെസപ്പൊട്ടേമിയ|മെസോപൊട്ടാമിയയിലെയും]] [[നദീതടസംസ്കാരം|നദീതടസംസ്കാരത്തിലാണ്]] ഇത് സംഭവിച്ചിരുന്നത്. ഇതിനാൽ ജനസംഖ്യ വർദ്ധിക്കുന്നതനുസരിച്ച് വേട്ടയാടപ്പെട്ടുകിട്ടുന്ന മൃഗങ്ങളുടെ അളവു കുറയുകയും കൃഷിയിലൂടെ ലഭിക്കുന്ന ഭക്ഷ്യലഭ്യത കുറയുകയും ഭക്ഷ്യദൗർലഭ്യം അനുഭവപ്പെടാനും ഇത് കാരണമായി. അതിനാൽ കൃഷി കൂടുതൽ പ്രാധാന്യമായി തീർന്നു. കുറച്ച് ജനങ്ങൾ വളരെ എളുപ്പത്തിൽ വിളകൾ തുറന്ന [[വയൽ]]പ്രദേശങ്ങളിൽ കൃഷി ചെയ്തു. മറ്റു ചിലർ വനപ്രദേശം അവരുടെ കൃഷി ചെയ്യുന്ന ഭൂപ്രദേശമാക്കി മാറ്റി.
 
ഈ അവസരത്തിൽ മൃഗങ്ങളുടെയും സസ്യങ്ങളുടെയും കൃഷിയ്ക്കനുയോജ്യമായ ഭൂപ്രദേശമാക്കി മാറ്റാൻ കരിച്ചു കൃഷിയിറക്കൽ രീതി ജനങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. [[നിയോലിത്തിക്]] കാലഘട്ടം മുതൽ തന്നെ വനങ്ങളെ കന്നുകാലികൾക്ക് മേച്ചിൽ സ്ഥലമുണ്ടാക്കാനും വിളകൾ കൃഷി ചെയ്യുന്ന പാടങ്ങളാക്കി മാറ്റാനുമായി കരിച്ചു കൃഷിയിറക്കൽ രീതി വളരെയധികം ഉപയോഗിച്ചിരുന്നു. <ref> Jaime Awe, Maya Cities and Sacred Caves, Cu bola Books (2006)</ref> [[നിയോലിത്തിക്]] കാലഘട്ടത്തിലും നദീതടസംസ്കാരത്തിലും വനങ്ങൾ വയൽപ്രദേശങ്ങളാക്കിമാറ്റാൻ കത്തിക്കാൻ തീയാണ് ഉപയോഗിച്ചിരുന്നത്. തീ കൊണ്ട് വനം വൃത്തിയാക്കുന്നതിന് പലകാരണങ്ങളുണ്ട്. അതിലൊന്ന് ഭക്ഷ്യോഗ്യമായ വിളകളെ വന്യമൃഗങ്ങളിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതലും തീയിട്ടിരുന്നത്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/കരിച്ചു_കൃഷിയിറക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്