"ആബേലച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
ഇരുപതാം വയസിൽ സി.എം.ഐ. സന്യാസ സഭയിൽ വൈദികാർത്ഥിയായി ചേർന്നു.[[മാന്നാനം]], [[തേവര]], [[കൂനമ്മാവ്]] എന്നിവിടങ്ങളിലെ സി.എം.ഐ. ആശ്രമങ്ങളിൽ വൈദിക പഠനവും [[മംഗലാപുരം|മംഗലാപുരത്ത്]] ഉന്നത പഠനവും പൂർത്തിയാക്കിയശേഷം [[1951|1951-ൽ]] സഭാവസ്ത്രം സ്വീകരിച്ചു. 1952-ൽ കോട്ടയത്ത് [[ദീപിക]] ദിനപ്പത്രത്തിൽ ചേർന്നു. തൊട്ടടുത്ത വർഷം [[റോം|റോമിലേക്ക്]] പോയി. അവിടെ ഇൻറർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് റോമിൽനിന്ന് ജേർണലിസം ആൻറ് പൊളിറ്റിക്കൽ സയൻസിൽ ഉന്നത ബിരുദം നേടി.
 
[[കേരളം|കേരളത്തിലേക്ക്]] മടങ്ങിയെത്തിയ അദ്ദേഹം 1957-1961 കാലയളവിൽ ദീപിക ദിനപ്പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു. അദ്ദേഹം തുടക്കം കുറിച്ച [[ദീപിക ചിൽഡ്രൻസ് ലീഗ്]] (ഡി.സി.എൽ.) വളരെ പെട്ടെന്ന് കുട്ടികളുടെ വലിയ കൂട്ടായ്മയായി വളർന്നു. ഡി.സി.എലിന്റെ അമരക്കാരൻ (കൊച്ചേട്ടൻ) എന്ന നിലയിൽ അദ്ദേഹം ഏറെ ഖ്യാതി നേടി. 1961 മുതൽ 1965 വരെ [[കോഴിക്കോട്]] ദേവഗിരി കോളേജ് ആധ്യാപകനായിരുന്നു.
 
== വഴിത്തിരിവ് ==
വരി 44:
ഇന്ന് ചലച്ചിത്ര നടനും സംവിധായകനും നിർമാതാവുമായ [[ലാൽ]], സംവിധായകൻ [[സിദ്ദിഖ്]], [[ജയറാം]], [[വർക്കിയച്ചൻ പെട്ട]] തുടങ്ങിയവരായിരുന്നു ആദ്യകാല മിമിക്സ് പരേഡ് സംഘത്തിലുണ്ടായിരുന്നത്. പിൽക്കാലത്ത് ഇവരുടെ പാത പിന്തുടർന്ന് ഒട്ടേറെ കാലാകാരൻമാർ കലാഭവനിലും അതുവഴി മലയാള സിനിമയിലുമെത്തി.
 
[[അൻസാർ കലാഭവൻ]], [[കലാഭവൻ മണി]], [[കലാഭവൻ റഹ്മാൻ]], [[കലാഭവൻ നവാസ്]], [[കലാഭവൻ ഷാജോൺ]], [[മനുരാജ് കലാഭവൻ]], [[തെസ്നി ഖാൻ]],[[സുജാത (ഗായിക)]] തുടങ്ങി കലാഭവനിൽനിന്ന് ചലച്ചിത്ര രംഗത്ത് എത്തിയവർ അനവധിയാണ്. കലാഭവനെ പിന്തുടർന്ന് [[എറണാകുളം]] നോർത്തിൽ കൂടുതൽ മിമിക്സ് പരേഡ് സംഘങ്ങൾ പ്രവർത്തനമാരംഭിച്ചു. കേരളത്തിൽ അങ്ങോളമിങ്ങോളം അലയടിച്ച മിമിക്സ് പരേഡ് തരംഗത്തിന്റെ തുടക്കമായിരുന്നു അത്.
 
ഉപകരണ സംഗീതവും നൃത്തവുമുൾപ്പെടെ വിവിധ വിഷയങ്ങളിൽ പരിശീലനം ആരംഭിച്ചതോടെ വിദൂര ജില്ലകളിൽനിന്നുവരെ കുട്ടികൾ കലാഭവനിലേക്ക് ഒഴുകി.
"https://ml.wikipedia.org/wiki/ആബേലച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്