"ഇസ്രയേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Area change to 20 sq km to 20000 sq km
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 86:
[[പ്രമാണം:Merneptah Israel Stele Cairo.JPG|thumb|left|മെർണപ്റ്റാ ശിലാലിഖിതം]]
ഇസ്രായേലിനെക്കുറിച്ചുള്ള ചരിത്രപരമായ പരാമർശങ്ങൾ രണ്ട് തരമാണ്. ഒന്ന് മത ഗ്രന്ഥങ്ങളിലുള്ള പരാമർശം, രണ്ട് മതേതരചരിത്ര രേഖകളിലുള്ള പരാമർശം. ചരിത്രരേഖകളിലുള്ള ആദ്യപരാമർശം 1200 ബി സി യിൽ ഈജിപ്റ്റിലെ മെർണപ്റ്റാ എന്ന ഭരണാധികാരിയുടെ കാലത്തുള്ള ഒരു [[ശിലാഫലകം|ശിലാ ലിഖിതത്തിലാണ്]]. <ref>മൈക്കൽ ഡി കൂഗൻ (1998) ദി ഓക്സ്ഫോർഡ് ഹിസ്റ്ററി ഒഫ് ദി ബൈബ്ലിക്കൽ വേൾഡ്</ref>
ജൂതമതത്തിന്റെയും ജൂത ജനതയുടെയും ചരിത്രം അതിപ്രാചീനമാണ്. പഴയ നിയമത്തിലെ അബ്രഹാമിൽ നിന്ന് തുടങ്ങുന്നതാണ് തങ്ങളുടെ പരമ്പരയെന്ന് ലോകത്തെവിടെയുമുള്ള [[ജൂതർ]] (യഹൂദർ)വിശ്വസിക്കുന്നു. ജൂതരുടെ പരമ്പരാഗത വിശ്വസമനുസരിച്ച് മെസപ്പൊട്ടേമിയ(ഇന്നത്തെ ഇറാഖിൽ)യിലെ ഊർ എന്ന ജന പദത്തിൽ നിന്ന് ഇസ്രയേലിന്റെ ചരിത്രം തുടങ്ങുന്നു.അബ്രഹാമിന്റെ മകൻ ഇസഹാക്ക്, ഇസഹാക്കിന്റെ മകൻ യാക്കോബ്, യാക്കോബിന്റെ പന്ത്രണ്ടു മക്കൾ എന്നിവരിലൂടെ ആ ജനത വളർന്നു പെരുകി. ദൈവം തന്നെയായ ഒരു അജ്ഞാത പുരുഷനുമായി മൽപിടുത്തത്തിൽ ഏർപ്പെട്ട യാക്കോബിന് ദൈവം ഇസ്രയേൽ എന്ന് പേര് നൽകി. യാക്കോബും പന്ത്രണ്ടു മക്കളും പിന്നീട് ഈജിപ്തിലേക്ക് താമസമാക്കി. ആ പന്ത്രണ്ടു പേരുടെ അനന്തരവകാശികൾ പന്ത്രണ്ടു ഗോത്രങ്ങളായി വികസിച്ചു.ഏറെക്കാലം കഴിഞ്ഞപ്പോൾ ഈജിപ്തിലെ ഫറവോമാരിൽ ഒരാൾ ഇസ്രയേൽ ജനങ്ങളെ അടിമകളായി പീഠിപ്പിക്കുവാൻ തുടങ്ങി. [[മോശെ]] (moses) യുടെ നേതൃത്വത്തിൽ ഇസ്രയേൽജനം തങ്ങളുടെ മാതൃ ദേശമായ [[കാനാൻ ദേശം|കാനാനി]]ലേക്ക് [[പുറപ്പാട്]] നടത്തി.ഈ സംഭവമാണ് പഴയ നിയമത്തിലെ പുറപ്പാട് പുസ്തകത്തിൽ വിവരിക്കുന്നത് . ഒരു ജനതയെന്ന നിലയിൽ ഇസ്രയേലുകാരുടെ രൂപവത്കരണം സംഭവിച്ചത് മോശയുടെ നേതൃത്വത്തിലുള്ള പ്രയാണത്തോടെയാണ്. മരുഭൂമിയിലെ വർഷങ്ങൾ നീണ്ട അലച്ചിലിനു ശേഷം അവർ കാനാൻ ദേശത്ത് എത്തി. ജോഷ്വയുടെ നേതൃത്വത്തിൽ അവിടം കീഴടക്കി താമസമുറപ്പിച്ചു. പന്ത്രണ്ടു ഗോത്രങ്ങളായി ഭൂമി പങ്കിടുകയും ചെയ്തു [[ന്യായാധിപന്മാരുടെ പുസ്തകം| ന്യായാധിപൻമാർ]] എന്നറിയറിയപ്പെട്ട ഭരണാധിപൻമാരായിരുന്നു ഭരണം നടത്തിയിരുന്നത്.അതിനു ശേഷം ശൗലിന്റെ നേതൃത്വത്തിൽ ഇസ്രയേൽ രാജവംശം സ്ഥാപിതമായി. [[ദാവീദ്]], മകൻ [[സോളമൻ]], എന്നിവരായിരുന്നു തുടർന്നു വന്ന രാജാക്കൻമാർ. ദാവീദായിരുന്നു ഒരു രാഷ്ട്രമായി ഇസ്രയേലിനെ മാറ്റിയത്.[[ജറുസലേം]] പട്ടണം കീഴടക്കി തലസ്ഥാനമാക്കിയതും ദാവീദായിരുന്നു. സമാധാനവാദിയും നീതിമാനുമായ സോളമന്റെ കാലശേഷം ഇസ്രയേൽ രണ്ട് രാഷ്ട്രമായി പിളർന്നു.വടക്കുള്ള പത്ത് ഗോത്രങ്ങളടങ്ങിയ ഇസ്രയേലും തെക്കുള്ള രണ്ട് ഗോത്രങ്ങളടങ്ങിയ ജൂദായും (ഈ പന്ത്രണ്ട് ഗോത്രങ്ങളെപ്പറ്റി സ്വീകാര്യമായ ചരിത്ര വസ്തുതകളൊന്നുമില്ല) . ബി.സി എട്ടാം നൂറ്റാണ്ടിൽ അസ്സീറിയൻ ഭരണാധിപനായ ഷൽമാനെസർ അഞ്ചാമൻ ഇസ്രയേൽ പിടിച്ചടക്കി. ആറാം നൂറ്റാണ്ടിൽ ബാബിലോണിയൻ സേന ജൂദായും കീഴടക്കി. ജൂത ആരാധനാലയമായ ഒന്നാം ക്ഷേത്രം അവർ നശിപ്പിച്ചു.ജൂദയായിലെ വരേണ്യർ ബാബിലോണയയിലേക്ക് പാലായനം ചെയ്തു.ബാബിലോണിയൻ അടിമത്തം എന്നാണ് ഇത് അറിയപ്പെടുന്നത്. എഴുപത് വർഷം കഴിഞ്ഞ് പേർഷ്യക്കാർ ബാബിലോണിയാ കീഴടക്കിയപ്പോൾ പാലായനം ചെയ്തവരിൽ ഒരു വിഭാഗം മാതൃദേശത്തേക്ക് മടങ്ങി. പേർഷ്യൻ രാജാവിന്റെ സഹായത്തോടെ അവർ രണ്ടാം ക്ഷേത്രം നിർമ്മിക്കുകയും ജൂത വിശ്വാസങ്ങൾ പുനസ്ഥാപിക്കുകയും ചെയ്തു. പേർഷ്യക്കാരെ മാസിഡോണിയയിലെ [[അലക്സാണ്ടർ ചക്രവർത്തി|അലക്സാൻഡർ]] പരാജയപ്പെടുത്തി. അദ്ദേഹത്തിന്റെ മരണശേഷം സൈനികമേധാവിയായിരുന്ന സെല്ലക്കസ് സ്ഥാപിച്ച സെല്യൂസിഡ് സാമ്രാജ്യം പേർഷ്യൻ ലോകത്ത് ഗ്രീക്ക് സംസ്കാരം പ്രചരിപ്പിച്ചു. ഗ്രീക്ക് സംസ്കാരം സ്വീകരിച്ച ജൂതൻമാരുടെ സഹായത്തോടെ ജൂത ക്ഷേത്രത്തെ സ്യൂസ് ക്ഷേത്രമാക്കാൻ സെല്യൂസിഡ് ചക്രവർത്തിയായ ആന്റിയോക്കസ് എപ്പിഫേനേസ് നാലാമൻ ശ്രമിച്ചു. ഇതിനെ ജൂത വിശ്വാസത്തിൽ ഉറച്ചു നിന്നവർ എതിർത്തു. ഹാസ്മൊണേയിയൻ എന്ന സ്വതന്ത്ര ജൂത രാജവംശവും അവർ സ്ഥാപിച്ചു .ബി.സി 165 മുതൽ 63 വരെ നിലനിന്ന ആ വംശം പിന്നീട് റോമാ സാമ്രാജ്യത്തിന്റെ സ്വാധീനത്തിലായി ഹാസ് മൊണേയിയൻ കുടുംബത്തെ പ്രഭുവംശീയ നായ ഹെറോദ് ഉന്മൂലനം ചെയ്തു.റോമാക്കാരുടെ സാമന്തനായാണ് ഹെറോദ് ഭരണം നടത്തിയത്. ഹെറോദിന്റെ മരണശേഷം റോമാക്കാർ ജൂദയായിൽ നേരിട്ട് ഭരണം തുടങ്ങി. റോമാക്കാരുടെ ബഹുദൈവാരാധനയും ജൂതൻമാരുടെ ഏക ദൈവ ആരാധനയും തമ്മിൽ ഏറ്റുമുട്ടി. ഈ കാലത്താണ് യേശുവിന്റെ ജീവിതവും രക്തസാക്ഷിത്വവുമുണ്ടായത്. ഒരു ചെറു സംഘം ജൂതർക്കിടയിൽ മാത്രം പ്രചാരം നേടിയ യേശുവിന്റെ ആശയങ്ങൾ പിൻ കാലത്ത് ലോകമാസകലം ക്രിസ്തുമതമായി തീർന്നു. യഥാസ്ഥിതികരും റോമൻ പക്ഷപാതികളുമായ ജൂത പ്രമാണിമാരാണ് യേശുവിന്റെ ക്രൂശാരോഹണത്തിനു പിന്നിൽ പ്രവർത്തിച്ചത്.
 
എ ഡി. 66-ൽ കൊടിയ ക്ഷാമത്തെയും കലാപങ്ങളെയും തുടർന്ന് ജൂദാ നിവാസികൾ റോമൻ ഭരണാധികാരികൾക്കെതിരെ ലഹള യാരംഭിച്ചു. പിന്നീട് റോമൻ ചക്രവർത്തിയായി തീർന്ന സൈന്യധിപൻ ടൈറ്റസ് ഫ്ളാവിയസ്സിന്റെ നേതൃത്വത്തിൽ റോം [[ജൂതൻ|ജൂതൻമാരുടെ]] കലാപംഅടിച്ചമർത്തി.ജറുസലേം നഗരം തകർക്കുകയും ചെയ്തു. രണ്ടാം ദേവാലയത്തിന്റെ ചുവർ മാത്രമാണ് അവശേഷിച്ചത്,. രണ്ടാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തി ഹഡ്രിയൻ ജൂതാരാധനക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ സൈമൺ ബാർകോ ഖ്ബയുടെ നേത്യത്വത്തിൽ ജൂതർ കലാപത്തിനൊരുങ്ങി. 'അഞ്ചു ലക്ഷത്തോളം ജൂതർക്ക് മരണം സംഭവിച്ചു. ജറുസലേമിൽ നിന്ന് [[ജൂതൻ|ജൂതർ]] പുറത്താക്കപ്പെടുകയും മതാരാധന നിരോധിക്കപ്പെടുകയും ചെയ്തു. ഇതോടെ ക്ഷേത്രാരാധന സമ്പ്രദായം നിലച്ചു. പകരം അത് മതാചാര്യരായ റബ്ബികളെ കേന്ദ്രീകരിച്ചു.
റോമൻ കാലത്തിനു ശേഷം ജൂത ബൈബിളിൽ പുതിയ പുസ്തകങ്ങളൊന്നും കൂട്ടിച്ചേർക്കപ്പെട്ടില്ല. ഒട്ടേറെ ജൂതരെ റോമാക്കാർ അടിമകളാക്കി വിറ്റ തോടുകൂടി ഇസ്രയേൽ ജനതയുടെ തകർച്ച പൂർത്തിയായി.അങ്ങനെ ജൂത വിപ്രവാസത്തിന് ആരംഭമായി.
 
"https://ml.wikipedia.org/wiki/ഇസ്രയേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്