"ഭൗതികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സോളിനോയിഡ് കണ്ണികൾ ചേർത്തു.
വരി 130:
പതിനേഴാം ശതാബ്ദത്തിൽ ജർമൻകാരനായ [[ജോഹന്നാസ്‌ കെപ്ലർ]] കോപ്പർനിക്കൻ സിദ്ധാന്തത്തെ പരിഷ്കരിച്ചു. ഗ്രഹങ്ങൾ വൃത്താകൃതിയിലല്ല, മറിച്ച്‌ ദീർഘവൃത്താകൃതിയിലാണ്‌ സഞ്ചരിക്കുന്നതെന്ന് [[കെപ്ലർ]] ഗണിതശാസ്ത്രപരമായി അനുമാനിച്ചു. നിരീക്ഷണങ്ങൾ ഈ വാദം സാധൂകരിക്കുകയും ചെയ്തു.
 
[[പ്രമാണം:Galileo Galilei.jpegarp.300pix.jpg|thumb|right|130px|[[ഗലീലിയൊ ഗലീലി|ഗലീലിയൊ]]]]ഇതേകാലത്ത്‌, ഇറ്റലിക്കാരനായ [[ഗലീലിയോ ഗലീലി]] ഭൗതികശാസ്ത്രത്തിന്റെ ഉദാത്ത കാലഘട്ടത്തിന്‌ (Classical period) തുടക്കം കുറിച്ചു. പതിനേഴാം ശതാബ്ദത്തിന്റെ ആദ്യ പാദങ്ങളിൽ [[ഗലീലിയൊ ഗലീലി]] [[ബലതന്ത്രം|ബലതന്ത്രത്തിൽ]] പല നിയമങ്ങളും ആവിഷ്കരിച്ചു. ഒരിക്കൽ അദ്ദേഹം പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ആടിക്കൊണ്ടിരുന്ന ഒരു വലിയ തൂക്കുവിളക്ക് അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടത്. വിളക്കിന്റെ ആട്ടം ക്രമേണ കുറഞ്ഞുവരിക സ്വാഭാവികമാണല്ലോ. എന്നാൽ കൂടുതൽ ദൂരം ആടിയാലും കുറഞ്ഞദൂരം ആടിയാലും ഓരോ ആട്ടത്തിനും വേണ്ടിവരുന്ന സമയം തുല്യമാണെന്ന് ഗലീലിയോ അനുമാനിച്ചു. എന്നാൽ ഇത് പരീക്ഷിച്ചുനോക്കാൻ അപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ ഘടികാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്വന്തം ഹൃദയമിടിപ്പിനെ സമയമളക്കാൻ ഉപയോഗിച്ച് തന്റെ അനുമാനം ശരിയാണെന്ന് അദ്ദേഹം മനസ്സിലാക്കി. വീട്ടിൽ ചെന്നതിനുശേഷം അദ്ദേഹം പലവട്ടം ഇക്കാര്യം പരീക്ഷിച്ചുനോക്കി. പലനീളത്തിലുള്ള പെൻഡുലങ്ങൾ കൊണ്ട് പരീക്ഷണം ആവർത്തിച്ചു. പെൻഡുലം എത്രദൂരത്തിൽ ആടിയാലും അതിനെടുക്കുന്ന 'ദോലനസമയം' ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തി. എന്നാൽ നീളം കൂടുന്തോറും ദോലനത്തിനെടുക്കുന്ന സമയം കൂടും. ഗലീലിയോ കണ്ടെത്തിയ ഈ തത്ത്വമാണ് പിന്നീട് പെൻഡുലം ഘടികാരത്തിന്റെ നിർമ്മാണത്തിന് അടിസ്ഥാനമായത്. താഴേക്ക് വീഴുന്ന വസ്തുവിന്റെ വേഗം ഭാരത്തിനനുസരിച്ച് കൂടുമെന്നായിരുന്നു അരിസ്റ്റോട്ടിലിന്റെ കാലം മുതലുള്ള വിശ്വാസം. എന്നാൽ ഭാരം കൂടിയതും കുറഞ്ഞതുമായ വസ്തുക്കൾ ഒരേ ഉയരത്തിൽ നിന്ന് ഒരേസമയം താഴേക്കിട്ടാൽ ശൂന്യതയിലാണെങ്കിൽ അവ രണ്ടും ഒരേസമയം ഭൂമിയിൽ വീഴുമെന്നായിരുന്നു ഗലീലിയോയുടെ കണ്ടെത്തൽ. ഇക്കാര്യം പരീക്ഷിച്ചറിയാൻ ഗലീലിയോ നടത്തിയ പരീക്ഷണം പ്രസിദ്ധമാണ്. അദ്ദേഹം പിസയിലെ ചരിഞ്ഞഗോപുരത്തിനുമുകളിൽകയറിനിന്ന് ഭാരം കൂടിയതും കുറഞ്ഞതുമായ രണ്ട് ഇരുമ്പുണ്ടകൾ താഴേക്കിട്ട് തന്റെ സിദ്ധാന്തം തെളിയിച്ചു. ഗതികത്തിന് അദ്ദേഹം നൽകിയ സംഭാവനകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് [[ജഡത്വനിയമം]]. 1609-ൽ ഗലീലിയോ, അപ്പോൾമാത്രം കണ്ടുപിടിക്കപ്പെട്ട ദൂരദർശിനി ഉപയോഗിച്ച്‌ നക്ഷത്രനിരീക്ഷണം ആരംഭിച്ചു. അകലെയുള്ള വസ്തുക്കളെ 32 മടങ്ങ് വലുതാക്കി കാണിക്കാനുള്ള കഴിവ് ഗലീലിയോയുടെ ദൂരദർശിനിക്കുണ്ടായിരുന്നു. വ്യാഴം എന്ന ഗ്രഹത്തെ നിരീക്ഷിച്ചപ്പോൾ അതിനെ പ്രദക്ഷിണം ചെയ്യുന്ന നാല് ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി. അരിസ്റ്റോട്ടീലിയൻ പ്രപഞ്ചസിദ്ധാന്തങ്ങൾ തെറ്റാണെന്നും കോപ്പർനിക്കസിന്റെ വാദങ്ങളാണ് ശരിയെന്നും ലോകത്തെ മനസ്സിലാക്കുവാൻ ദൂരദർശിനി അദ്ദേഹത്തെ ഏറെ സഹായിച്ചു. എന്നാൽ ഭൂമി സ്വയം കറങ്ങുകയും സൂര്യനുചുറ്റും അത് കറങ്ങുകയും ചെയ്യുന്നു എന്ന സത്യം ബൈബിളിന് എതിരായിരുന്നു. ഇക്കാരണത്താൽ ക്രിസ്തീയസഭയ്ക്ക് അദ്ദേഹം അനഭിമതനായിത്തീർന്നു. ദൈവവിരോധിയായി മുദ്രകുത്തപ്പെട്ട ഗലീലിയോയ്ക്ക് വിചാരണ നേരിടേണ്ടിവന്നു. ആറുമാസം നീണ്ടുനിന്ന ആ കുറ്റവിചാരണയ്ക്കൊടുവിൽ ജീവൻ രക്ഷിക്കാൻ താൻ കണ്ടെത്തിയ സത്യങ്ങൾ തെറ്റാണെന്ന് പറയേണ്ടതായും വന്നു.
 
[[പ്രമാണം:Sir Isaac Newton by Sir Godfrey Kneller, Bt.jpg|thumb|right|130px|[[ഐസക്ക്‌ ന്യൂട്ടൻ|ന്യൂട്ടൻ]]]][[ഐസക്ക്‌ ന്യൂട്ടൻ]] 1687ൽ '''ഭൗതികദർശനത്തിന്റെ ഗണിതസിദ്ധാന്തങ്ങൾ''' (Philosophiae Naturalis Principia Mathematica) പ്രസിദ്ധീകരിച്ചു. ഭൗതികശാസ്ത്രശാഖയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ പുസ്തകമാണ്‌ ഇത്‌. ഇതിൽ വസ്തുക്കളുടെ ചലനത്തെപ്പറ്റിയുള്ള ഭൗതികനിയമങ്ങളും അവയെകുറിക്കുന്ന ഗണിതസൂത്രങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നു. മാത്രമല്ല, പ്രപഞ്ചത്തിലെ ഓരോവസ്തുവും മറ്റുള്ളവയെ ആകർഷിക്കുന്നുവെന്നും ഈ ആകർഷണബലം വസ്തുക്കളുടെ ദ്രവ്യമാനത്തിനനുസരിച്ചും അകലത്തിനനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നുമുള്ള പ്രപഞ്ചഗുരുത്വാകർഷണനിയമം അദ്ദേഹം മുന്നോട്ടുവച്ചു. [[ചലനനിയമങ്ങൾ]], [[ഗുരുത്വാകർഷണനിയമം]] എന്നീ ഭൗതികസിദ്ധാന്തങ്ങൾ ആയിരുന്നു ഈ ഗ്രന്ഥത്തിലെ പ്രധാന പ്രതിപാദ്യം. ദ്രവഗതികസംബന്ധിയായ ധാരാളം സിദ്ധാന്തങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾക്കൊണ്ടിരുന്നു. ബലതന്ത്രത്തിലെന്നപോലെ പ്രകാശികത്തിലും ന്യൂട്ടൻ ധാരാളം സംഭാവനകൾ നൽകി. ധവളപ്രകാശം നിറങ്ങളുടെ ഒരു സങ്കരമാണെന്ന് പ്രിസങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്റെ സ്വഭാവം വിശദീകരിക്കാനായി ന്യൂട്ടൻ കണികാസിദ്ധാന്തം ആവിഷ്കരിച്ചു. പ്രകാശത്തെക്കുറിച്ചുള്ള തന്റെ പഠനങ്ങളും സിദ്ധാന്തങ്ങളും അടങ്ങുന്ന '''പ്രകാശശാസ്ത്രം''' (Optics) എന്ന ഒരു പുസ്തകം കൂടി അദ്ദേഹം പ്രസിദ്ധീകരിച്ചു.
"https://ml.wikipedia.org/wiki/ഭൗതികശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്