"കൊറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) →‎ചരിത്രം: വ്യാകരണം ശരിയാക്കി
 
വരി 34:
1945 ൽ [[ഉത്തര കൊറിയ]], [[ദക്ഷിണ കൊറിയ]] എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെടുന്നതിന് മുമ്പ് [[ജപ്പാൻ|ജപ്പാൻറെ]] ഒരു കോളനി ആയിരിന്നു '''കൊറിയ'''. വടക്കുകിഴക്കൻ ഏഷ്യയിലെ ഒരു [[ഉപദ്വീപ്|ഉപദ്വീപായ]] കൊറിയയെ [[ശാന്തസമുദ്രം|ശാന്തസമുദ്രത്തിൽ]] [[കൊറിയൻ കടലിടുക്ക്]] [[ജപ്പാൻ|ജപ്പാനിൽ]] നിന്നും വേർതിരിക്കുന്നു. വടക്ക്-പടിഞ്ഞാറായി [[ചൈന|ചൈനയും]] വടക്ക്-കിഴക്കായി [[റഷ്യ|റഷ്യയും]] അതിർത്തികൾ പങ്കിടുന്നു.
==ചരിത്രം==
പുരാവൃത്തമനുസരിച്ച് ബി.സി.ഇ. 2333 ൽ ആണ് കൊറിയ രാജ്യം സ്ഥാപിച്ചത്സ്ഥാപിതമായത്. ''ജോസോൺ'' എന്നാണ് അക്കാലത്ത് കൊറിയ അറിയപ്പെട്ടിരുന്നത്. പ്രഭാതശാന്തിയുടെ നാട് എന്നാണ് ഈ വാക്കിനർത്ഥം. ഇന്നത്തെ ഉത്തര കൊറിയയുടെ തലസ്ഥാനമായ [[പ്യോംങ്യാംഗ്]] ആയിരിന്നു ജോസോണിൻറെ തലസ്ഥാനം. എണ്ണായിരം വർഷം പഴക്കമുള്ള കളിമൺ പാത്രങ്ങൾ കൊറിയയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബി.സി.ഇ. ഒന്നാം നൂറ്റാണ്ടിൽ ജോസോണിൻറെ സ്ഥാനത്ത് മൂന്ന് രാഷ്ട്രങ്ങൾ ഉയർന്നുവന്നു- ഗോഗൂറിയോ, സില്ല, ബാക്ചി എന്നിവ. ത്രിരാഷ്ട്രങ്ങൾ എന്നാണ് അവ അറിയപ്പെട്ടിരിന്നത്. ബി.സി.ഇ.417-നും 458-നും ഇടയിൽ ഈ മൂന്ന് രാജ്യങ്ങളും [[ബുദ്ധമതം]] സ്വീകരിച്ചു. അതുവരെ പ്രാകൃത ആരാധനാസമ്പ്രദായങ്ങളാണ് അവിടെ നിലനിന്നിരുന്നത്. കൊറിയയിലെ കലകളെയും വാസ്തുവിദ്യയും ബുദ്ധമതം സ്വാധീനിച്ചു. കൊറിയയിൽ നിന്നും ബുദ്ധമതം ജപ്പാനിലേക്ക് പ്രചരിക്കുകയും ചെയ്തു.
സി.ഇ. ഏഴാം നൂറ്റാണ്ടിൽ സില്ല രാജ്യം മറ്റുരാജ്യങ്ങളെ കീഴടക്കി ഒരു ഏകീകൃതരാഷ്ട്രം സ്ഥാപിച്ചു. സില്ലയിലെ പിൽക്കാല ഭരണകർത്താക്കൾ അധികാരമത്സരത്തിൽ ഏർപ്പെട്ടപ്പോൾ വാങ്കോൺ എന്ന സൈന്യാധിപൻ '''ഗോറിയോ''' രാജവംശം സ്ഥാപിച്ചു. അതിൽ നിന്നാണ് കൊറിയ എന്ന പേരുണ്ടായത്. പതിമൂന്നാം നൂറ്റാണ്ടിൽ ഗോറിയോ രാജ്യം നിരവധി തവണ [[മംഗോളിയ|മംഗോൾ]] ആക്രമണങ്ങൾക്ക് വിധേയമായി. ജാപ്പാനീസ് കടൽകൊള്ളക്കാരുടെ ആക്രമണവും കൂടിയായപ്പോൾ ഗോറിയോ രാജ്യം ദുർബലമായി.
1392-ൽ ജോസൺ രാജവംശം ഗോറിയോ കീഴടക്കി. ചൈനീസ് [[കൺഫ്യൂഷനിസം|കൺഫ്യൂഷ്യൻ]] മതനിയമങ്ങൾ ഉപയോഗിച്ചാണ് ജോസൺ ഭരണം നടത്തിയത്. 1392 മുതൽ 1910 വരെ 'യി' കുടുംബമാണ് ജോസൺ രാജവംശത്തെ നയിച്ചത്. 1394 ൽ അവർ രാജ്യതലസ്ഥാനം [[സോഉൾ]] നഗരത്തിലേക്ക് മാറ്റി.
വരി 48:
[[രണ്ടാം ലോകമഹായുദ്ധം]] തുടങ്ങിയതോടെ 1941 ഡിസംബർ ഒമ്പതിന്
ഷാങ്ഹായ് കേന്ദ്രമാക്കിയുള്ള താൽക്കാലിക കൊറിയൻ സർക്കാർ ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. കൊറിയൻ വിമോചന സേനാംഗങ്ങൾ [[സഖ്യശക്തി|സഖ്യശക്തികൾക്കൊപ്പം]] ചേർന്ന് ജപ്പാനെതിരെ പോരാടി. സൗഹൃദക്കരാർ ഒപ്പുവച്ചതോടെ [[സോവിയറ്റ് യൂണിയൻ]] [[സൈബീരിയ|സൈബീരിയയിൽ]] നിന്നും കൊറിയയിലേക്ക് പ്രവേശിച്ചു. 1945 ഓഗസ്റ്റ്‌ 15-ന് ജപ്പാൻ കീഴടങ്ങി. സെപ്റ്റംബർ 8-ന് അമേരിക്കൻ സൈന്യം കൊറിയയുടെ തെക്കുഭാഗത്ത്‌ നിന്നും പ്രവേശിച്ചു.
താത്കാലിക കൊറിയൻ സർക്കാരിൻറെ താത്പര്യം അവഗണിച്ചുകൊണ്ട് രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് അമേരിക്ക നിർദ്ദേശിച്ചത്. യുദ്ധാനന്തരം നടന്ന [[യാൾട്ട കോൺഫറൻസ്|യാൾട്ട കോൺഫറൻസിൽ]] വച്ച് '''മുപ്പത്തിയെട്ടാം സമാന്തര രേഖ''' (38th Parallel) നിർണ്ണയിച്ച് കൊറിയയെ തെക്കും വടക്കുമായി വിഭജിക്കാൻ തീരുമാനിച്ചു. അങ്ങനെ അമേരിക്കൻ നിയന്ത്രണത്തിലുള്ള [[ദക്ഷിണ കൊറിയ|ദക്ഷിണ കൊറിയയും]] സോവിയറ്റ് യൂണിയൻറെ നിയന്ത്രണത്തിലുള്ള കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കായി [[ഉത്തര കൊറിയ|ഉത്തര കൊറിയയും]] നിലവിൽ വന്നു.<ref>''ലോകരാഷ്ട്രങ്ങൾ'',ISBN 8126414650, D.C. Books, പുറം:265-266,</REFref>
 
==ഭൂപ്രകൃതി==
"https://ml.wikipedia.org/wiki/കൊറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്