"കന്നഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സംസ്കൃതത്തിൻറെ പ്രഭാവം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 48:
കന്നഡ ഭാഷയ്ക്ക് ആദ്യകാലം തൊട്ട് മൂന്ന് വിധത്തിലുള്ള പ്രഭാവങ്ങളാണ് ഉണ്ടായിട്ടുള്ളത്; പാണീനീയ സംസ്കൃത വ്യാകരണത്തിൻറെയും, കടന്ത്രയും ശകടയാനവും പോലെയുള്ള അപാണിനീയ സംസ്കൃത വ്യാകരണത്തിൻറെയും, അതോടൊപ്പം തന്നെ പ്രാകൃത വ്യാകരണത്തിൻറെയും.<ref name=prak>{{cite book|last=Mythic Society (Bangalore, India)|title=The quarterly journal of the Mythic society (Bangalore)., Volume 76|year=1985|publisher=Mythic Society (Bangalore, India)|pages=Pages_197–210}}</ref> പ്രാചീന കർണാടകയിൽ ഗ്രാന്ഥിക പ്രാകൃതം നിലകൊണ്ടിരുന്നു എന്ന കാര്യത്തിന് തെളിവുകൾ ലഭ്യമാണ്. ദേശ്യമായ പ്രാകൃതം സംസാരിച്ചിരുന്ന ആളുകളും കന്നഡ സംസാരിച്ചിരുന്ന ആളുകളും തമ്മിലുള്ള കൂടിക്കാഴ്ച ഇരുവരുടേയും ഭാഷകളെ പരിപോഷിപ്പിച്ചു എന്ന കാര്യവും സ്പഷ്ടമാണ്. കന്നഡ ഉപാസനയുടെയും രാജസത്തയുടെയും ഭാഷയായി ഉപയോഗിക്കപ്പെടുന്നതിനും മുമ്പേ ആയിരിക്കണം ഇത്. കന്നഡയുടെ ധ്വനിമയിലും, ഘടനയിലും, ശബ്ദസമ്പത്തിയിലും, വ്യാകരണത്തിലും അതേ പോലെ തന്നെ ഭാഷിക പ്രയോഗത്തിലും സംസ്കൃതത്തിൻറെയും പ്രാകൃതത്തിൻറെയും പ്രഭാവം വ്യക്തമാണ്. <ref name=prak/><ref name=autogenerated1>{{cite book|last=B. K. Khadabadi, Prākr̥ta Bhāratī Akādamī|title=Studies in Jainology, Prakrit literature, and languages: a collection of select 51 papers Volume 116 of Prakrit Bharti pushpa|year=1997|publisher=Prakrit Bharati Academy,|pages=444 pages}}</ref>
 
മലയാളത്തിലുള്ളതു[[മലയാള]]ത്തിലുള്ളതു പോലെ തന്നെ കന്നഡയിലും തദ്ഭവങ്ങളും തത്സമങ്ങളും പൊതുവെ ഉപയോഗിച്ച് കാണാവുന്നതാണ്. കന്നഡയിലെ ''ബണ്ണ'' എന്ന വാക്ക് പ്രാകൃതത്തിലെ ''വണ്ണ'' എന്ന വാക്കിൽ നിന്ന് ഉണ്ടായതാണ്. ''ഹുണ്ണിമെ'' എന്ന വാക്ക് പ്രാകൃതത്തിലെ ''പുണ്ണിവ'' എന്ന വാക്കിൽ നിന്ന് ഉണ്ടായതാണ്. ''പുണ്ണിവ'' എന്ന വാക്ക് സംസ്കൃതത്തിലെ ''പൗർണമി'' എന്ന വാക്കിൽ നിന്ന് ഉണ്ടായ തദ്ഭവമാണ്.<ref name=banna>{{cite book|last=Jha|first=Ganganatha|title=Journal of the Ganganatha Jha Kendriya Sanskrit Vidyapeetha, Volume 32|year=1976|publisher=Ganganatha Jha Kendriya Sanskrit Vidyapeetha,|pages=see page 319}}</ref> കന്നഡയിൽ തത്സമ വാക്കുകളും ധാരാളം ഉണ്ട്. ''ദിന'', ''കോപ'', ''സൂര്യ'', ''മുഖ'', ''നിമിഷ'', ''അന്ന'' എന്നിങ്ങനെയുള്ളവ ചില ഉദാഹരണങ്ങൾ മാത്രമാണ്.<ref name=tatsama>{{cite book|last=Kulli|first=Jayavant S|title=History of grammatical theories in Kannada|year=1991|publisher=Internationial School of Dravidian Linguistics,|pages=330 pages}}</ref>
 
== ആദ്യകാല ശിലാശാസനങ്ങൾ ==
"https://ml.wikipedia.org/wiki/കന്നഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്