"അറബി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
== ആരാധന ==
 
ഗ്രഹങ്ങളെയും പ്രകൃതിശക്തികളെയുമാണ് പുരാതന അറബികൾ ആരാധിച്ചിരുന്നത്. അറേബ്യയിലെ പല ഗോത്രങ്ങളും സൂര്യാരാധകരായിരുന്നു. അവർ സൂര്യക്ഷേത്രങ്ങളും വിഗ്രഹങ്ങളും സ്ഥാപിച്ചു. അഞ്ചാം ശതകത്തിന്റെ പൂർവാർധത്തിൽപൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന അന്ത്യോഖ്യയിലെ സിറിയക്ക് കവിയായ ഐസക്ക്, അറബികൾ വീനസിനെ ആരാധിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആറാം ശതകത്തിന്റെ പൂർവാർധത്തിൽ ഹിറായിലെ മുന്ധിർ എന്ന അറബിരാജാവ് തടവുകാരായി പിടിച്ച ഒട്ടേറെ കന്യാസ്ത്രീകളെ വീനസിനു ബലികഴിച്ചതായി മറ്റൊരു കവി പ്രസ്താവിച്ചിട്ടുണ്ട്. ഗ്രഹങ്ങൾക്കുപുറമേ മൃഗങ്ങളുടെയും പ്രദേശങ്ങളുടെയും പേരിലുള്ള ഒട്ടേറെ ദേവതകളെയും അറബികൾ ആരാധിച്ചിരുന്നു. ദേവപ്രീതിക്കായി മൃഗബലിയും അപൂർവമായി നരബലിയും നടത്തിവന്നു. ഹീബ്രു ജനതയെപ്പോലെ ആദ്യസന്താനത്തെ ബലികഴിക്കുകയെന്ന ആചാരം അറബികളും അനുഷ്ഠിച്ചിരുന്നു. കുട്ടി ജനിച്ചാലുടൻ അതിന്റെ തല മുണ്ഡനം ചെയ്യുകയും കുട്ടിക്കു പകരമായി ഒരു ആടിനെ ബലികഴിക്കുകയും ചെയ്യുക എന്നതായിരുന്നു പതിവ്. ബലി നടക്കുമ്പോൾ ആരാധകർ ദേവാലയത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കുമായിരുന്നു.
 
ദേവാലയങ്ങൾ എന്നു കൃത്യമായി വിളിക്കാവുന്ന മന്ദിരങ്ങൾ വിരളമായിരുന്നു. ആരാധനാലയങ്ങൾ പവിത്രമായി കരുതപ്പെട്ടുപോന്നു. മക്കയിലെ 'കഅബ'യാണ് ഏറ്റവും പുരാതനമായ ദേവാലയം. പുരോഹിതന്മാർക്ക് സാമൂഹികമായി വിശുദ്ധസ്ഥാനം കല്പിക്കപ്പെട്ടിരുന്നു. ദേവാലയത്തിലേക്കു പ്രവേശനം നല്കുന്നവൻ എന്ന അർത്ഥമുള്ള 'സാദീൻ' എന്നാണ് പുരോഹിതന്മാർ വിളിക്കപ്പെട്ടിരുന്നത്.
"https://ml.wikipedia.org/wiki/അറബി_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്