"നരിപ്പറ്റ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
 
=== സാംസ്ക്കാരിക വികസന ചരിത്രം ===
മഹാത്മാഗാന്ധിയുടെ 1930ലെ വടകര സന്ദർശത്തിനു മുന്നോടിയായി കെ. കേളപ്പൻ നരിപ്പറ്റയിൽ എത്തി തക്ലി വിതരണം നടത്തി.പിന്നീട് എകെജി അയിത്തോച്ഛാടനം, ക്ഷേത്ര പ്രവേശം എന്നീ മുദ്രാവാക്യങ്ങള് ഉയര്ത്തി നടത്തിയ ജാഥ നരിപ്പറ്റയിലെത്തുകയും അത് ജനങ്ങള്ക്ക് ആവേശമായി മാരുകയും ചെയ്തു.കമ്യൂണിസ്റ്റ് പ്രസ്ഥാനം മേഖലയിൽ അനിഷേധ്യ ശക്തിയായി മാറുകയും ചെയ്തൂ.ഇക്കാലത്താണ് ഇ എം എസ് അടക്കമുള്ള നേതാക്കൾ ഒളിവിൽ കഴിഞ്ഞ ത്.1958-ൽ തന്നെ പഞ്ചായത്ത് വൈദ്യുതീകരിക്കപ്പെട്ടു. ആദ്യത്തെ പൊതുജനാരോഗ്യ സ്ഥാപനമായ ഗവൺമെന്റ് ഡിസ്പെൻസറി സ്ഥാപിക്കപ്പെട്ടതും ഇക്കാലത്താണ്. കക്കട്ടില്-കൈവേലി റോഡിലെ നിരവധി പാലങ്ങളും അക്കാലത്ത് പൂർത്തീകരിക്കപ്പെട്ടവയാണ്.തിനൂരിലെ കൊയിത്തറ കേശവൻ നമ്പീശൻ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ഇത്തരത്തിലുള്ള പളളിക്കൂടം നടത്തിയിട്ടുണ്ട്. പിന്നീട് ഈ പള്ളിക്കൂടം തന്നെ വേങ്ങേരി ഇല്ലത്തേയ്ക്ക് മാറുകയും അത് കുറച്ചുകാലം നിലനിൽക്കുകയും ചെയ്തു. 1917-ന് തൊട്ട് മുമ്പ് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി തിനൂർ എല് ‍.പി സ്ക്കൂൾ സ്ഥാപിക്കപ്പെട്ടു. ഇതേ കാലഘട്ടത്തിൽ തന്നെ തീക്കോന്നുമൽ ഏനായികോരൻ ഗുരുക്കളും അദ്ദേഹത്തിന്റെ വീട്ടിനടുത്ത് ഒരു പള്ളിക്കൂടം സ്ഥാപിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തുവന്നു. ഇദ്ദേഹം തന്നെയാണ് വേങ്ങേരി ഇല്ലത്തും കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഇദ്ദേഹം നേതൃത്വം കൊടുത്തുകൊണ്ടാണ് കൈവേലിയിലെ സ്ക്കൂൾ സ്ഥാപിച്ചത്.പഞ്ചായത്തിൽ ഏറ്റവും വലിയ തൊഴിൽശാല എന്ന നിലയിൽ പ്രവർത്തിക്കുന്നത് ആർ .എന് ‍.എം.ഹൈസ്ക്കൂളിന് സമീപമുള്ള ശക്തി ഫൈബേർസ് ആണ്. 1955-ൽ നരിപ്പറ്റ പഞ്ചായത്ത് രൂപീകരിക്കുന്നതിന് മുമ്പായി ഇവിടെ ജനങ്ങൾ മുൻകയ്യെടുത്ത് നിർമ്മിച്ച റോഡുകളാണുണ്ടായിരുന്നത്. അതിൽ പ്രധാനപ്പെട്ടത് കക്കട്ടിൽ നിന്നു കൈവേലിക്കുള്ള റോഡായിരുന്നു. 1956-ൽ കുന്നുമ്മൽ ബ്ളോക്ക് രൂപീകരിച്ചതോടെ പുനത്തിൽ കൈവേലി റോഡും നരിപ്പറ്റ-കൊയ്യാൽ റോഡും നിർമ്മിക്കുകയുണ്ടായി. 1979-80 കാലഘട്ടമായപ്പോഴേക്കും വീതി കൂടിയ ഒട്ടനവധി റോഡുകൾ പഞ്ചായത്തിലുണ്ടായി.പഞ്ചായത്ത് മുഴുവൻ രണ്ട് ദശാബ്ദം മുമ്പുവരെ ഗ്രാമീണകലകൾ സംഘടിപ്പിച്ചു പോന്നിരുന്നു.സമ്പന്ന കുടുംബങ്ങളിൽ ദൈവപ്രീതിക്കും ശത്രുനാശത്തിനും വേണ്ടി ചില കർമ്മങ്ങൾ നടന്നിരുന്നു. പാണന്മാരുടെ കലാവൈഭവം ഇവിടങ്ങളിൽ അവതരിപ്പിക്കപ്പെട്ടുപോന്നു. ചെണ്ടമേളം സർവ്വ ചടങ്ങുകൾക്കും കൊഴുപ്പു നൽകി.ഈ പഞ്ചായത്തിൽ ആദ്യത്തെ സംഘടിത ശ്രമം കലാസാംസ്കാരിക മേഖലയിൽ നടത്തിയത് കൈവേലിയിൽ 1950-കളിൽ രൂപം പൂണ്ട നരിപ്പറ്റ ഗ്രാമീണ കലാസമിതി (എന് ‍.ജി.കെ.എസ്) എന്ന സംഘമായിരുന്നു. പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് അക്കാലത്ത് മിക്ക കലാസമിതികളും ജന്മം കൊണ്ടത്. തോറ്റംപാട്ട്, വടക്കൻപാട്ട്, പൂരക്കളി, കോൽക്കളി എന്നിവ സാധാരണ ജനതയുടെ സാംസ്കാരിക പാരമ്പര്യമായിരുന്നു. കഥകളി, ചാക്യാർകൂത്ത്, ഓട്ടം തുള്ളൽ എന്നീ കൂറെകൂടി ഉയർന്ന കലാപ്രവർത്തനങ്ങൾ അക്കാലത്ത് സവർണ്ണ കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. പുരാണകഥകളുടെ നാടകരൂപങ്ങൾ സാധാരണക്കാർക്ക് എത്തിപ്പെടാൻ കഴിയുന്ന വിതാനത്തിലേക്കെത്തിക്കാൻ ജീവിതകാലം മുഴുവൻ പ്രവർത്തിച്ച ഒരാളായിരുന്നു അന്തരിച്ച രാമൻ നമ്പ്യാർ ആശാന് ‍.ഉത്സവങ്ങൾക്കും മറ്റും വേഷം കെട്ടുകയും ഓണപ്പൊട്ടൻ, കാലൻ, വേടൻ എന്നീ വേഷങ്ങളിൽ വർഷംതോറും ഗൃഹസന്ദർശനം നടത്തുകയും ചെയ്യുന്ന പാണന്മാരുടെ സംഭാവനയും സ്മരണീയമാണ്.ഇന്ത്യയിലെ അറിയപ്പെടുന്ന ഇംഗ്ളീഷ് വാരികകളിൽ ലേഖനങ്ങളും കഥകളും കവിതകളും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ എം.പുരുഷോത്തമൻ ഈ നാട് ഏറെ അറിയാത്ത ഒരു പ്രതിഭാശാലിയായിരുന്നു. മയ്യഴിയുടെ വിമോചന സമരത്തിൽ എടുത്തുചാടി ദീർഘകാലത്തേക്ക് ജയിൽശിക്ഷ ഏറ്റുവാങ്ങി മയ്യഴിയിൽ നിന്ന് ഒളിച്ചോടി തന്റെ പിതൃഗൃഹമായ വേങ്ങോറയിൽ എത്തി കരസേനയിൽ ഉപജീവനം കണ്ടെത്തിയ ഒരു സ്വാതന്ത്ര്യസമര പോരാളിയായിരുന്നു അദ്ദേഹം.
പിതു തലമുറയില് ഒട്ടനവധി കലാ സാംസ്കാരിക വേദികളും പ്രവര്ത്തകരും നരിപ്പറ്റയുടെവിവിധ ഭാഗങ്ങളില് പ്രവറ്ത്തിക്കുന്നുണ്ട്.നന്ദനന് മുള്ളമ്പതത്,ശ്രീജിത്ത് കൈവേലി തുടങ്ങിയവര് നരിപ്പറ്റയുടെ അഭിമാനമാണ്
 
"https://ml.wikipedia.org/wiki/നരിപ്പറ്റ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്